വളച്ചൊടിക്കല്ലേ പ്രിന്‍സേ . ഒരു അടിസ്ഥാന ധാരണയും ഇല്ലാതെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഉദ്ദേശശുദ്ധി സംശയിക്കുകയൊന്നും ഇതില്‍ വേണ്ട

 ഫോര്‍ക്കിങ്ങ് ഒരു നല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രാക്റ്റിസല്ല . ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റും ഫോര്‍ക്കിങ്ങിനെ പ്രോത്സാഹിപ്പിക്കാറുമില്ല ..  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങുമതേ .

സിഡാക്കിന്റെ ആര്‍ കെ ജോഷി നിര്‍മ്മിച്ച സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സിലുള്ള  ഫോണ്ടായ  രഘു മലയാളം തന്നെ സിഡാക്ക് അതു ഉപയോഗയോഗ്യമായ വിധത്തില്‍ പുറത്തിറക്കില്ല എന്നതുകൊണ്ടും , അതു ഉപയോഗയോഗ്യമല്ല എന്നതുകൊണ്ടും  പുതിയ ലിപി ഫോണ്ടുകള്‍ കാര്യമായി ഇല്ലാതിരുന്ന ഒരു കാലത്താണ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഫോര്‍ക്ക് ചെയ്ത് ആര്‍ കെ ജോഷിയുടെ മരണാനന്ദരം ആദരസൂചകമായി പുറത്തിറക്കിയതു് . ഇതാണു് ആകപ്പാടി സ്വതന്ത്രമലയാളം പ്രത്യേക പരിതസ്ഥിതികളില്‍ ചെയ്ത ആകെയുള്ള ഫോര്‍ക്ക് . അതുവ്യാപകമായി സ്വീകരിക്കപ്പെട്ടതുമാണു് അതുമൂലം സുന്ദരമായ ഒരു വിഘടിതലിപി ഫോണ്ടും ലഭ്യമായി .

പിന്നെ ഓരോ ഫോണ്ടും ഫോസ് പ്രൊജക്റ്റുകള്‍ അതാതിന്റെ ഉറവയില്‍ നിന്നാണു സ്വീകരിക്കുന്നതെന്നു പറഞ്ഞല്ലോ . പുതിയ ഫോണ്ടുവേണമെങ്കില്‍ അതു റിക്വസ്റ്റ് ചെയ്ത് വിഷ് ലിസ്റ്റ് ബഗ്ഗിടണം .  കൂടുതല്‍ പേര്‍ക്കു വേണമെങ്കില്‍ പാക്കേജ് ചെയ്യുന്നവര്‍ പാക്കേജ് ചെയ്തേക്കും . അല്ലാതെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു് ഈ രംഗത്ത് കുത്തകാവകാശമൊന്നുമില്ല . ഓരോ ഫോണ്ടിന്റെയും ഉറവ അതിന്റെ ഡെവലപ്പര്‍മാര്‍ തീരുമാനിക്കുന്നതാണെന്നും സിബുവിന്റെ അഞ്ജലി ന്യൂലിപിയും ഗൂഗിളിന്റെ നോട്ടോയും അതുകൊണ്ട് അവരവരുടെ സോഫ്റ്റ്‌വെയര്‍ ഉറവകളില്‍ നിന്നാണു അപ്സ്ട്രീമിലെത്തേണ്ടതെന്നും മുമ്പു പറഞ്ഞല്ലോ . അതു ചെയ്യാന്‍ നില്‍ക്കാതെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെ പഴി പറഞ്ഞിട്ടുകാര്യമില്ല. 


നുണകളെ പൊളിച്ചിട്ടപ്പോള്‍ അവയില്‍ നിന്നുഓടിയൊളിച്ച്  പുതിയ വിഷയങ്ങളുമായി വരുന്നതുകൊള്ളാം. എന്തായാലും മറുപടി ദാ . ഇവ വ്യക്തിപരമായി പറയുന്നതാണു്. . മനോജിനോടു് അന്വേഷിക്കാന്‍ ഉള്ളവ നേരിട്ടന്വേഷിക്കൂ.  മനോജിന്റെ ഇമെയില്‍ "Manoj K. Puthiavila" <puthiavila@gmail.com>



താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഒരു വിശദീകരണം തന്നാൽ കൊള്ളാം.

1) ഏകീകൃതലിപിയും പഴയലിപിയും ഒന്നാണോ? അല്ലെങ്കിൽ ഏകീകൃതലിപി നിലവിൽ കൊണ്ടുവരണമെന്ന ജോർജ്ജ് ഓണക്കൂറിന്റെ ആവശ്യത്തെ പഴയലിപി സ്വീകരിക്കാനുള്ള തീരുമാനമായി ചിത്രീകരിക്കുന്നത് തെറ്റല്ലേ?

പാഠപുസ്തകക്കമ്മിറ്റിയില്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ ആവശ്യം പ്ഴയലിപി പാഠപുസ്തകങ്ങളില്‍ കൊണ്ടുവരിക എന്നതുതന്നെയായിരുന്നു . എന്നാല്‍ എസ്.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഇവ നടപ്പിലാക്കാന്‍ സ്റ്റൈല്‍ബുക്ക് നവീകരണം കൂടി വേണം . ഇങ്ങനെ സ്റ്റൈല്‍ബുക്ക് ഉപയോഗിച്ച് ഏകീകരിച്ച തനതുലിപിയാണു്  ഏകീകൃതലിപി . പാഠപുസ്തകക്കമ്മിറ്റി സ്റ്റൈല്‍ബുക്ക് പരിഷ്കരിക്കാന്‍ കൂടി തീരുമാനിക്കുകയും ചെയ്തിരുന്നു
 

2) പുതിയലിപി നടപ്പിൽ വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിലിരിക്കെ, പഴയലിപി തിരികെ കൊണ്ടുവരാൻ SCERT-ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾക്കോ അധികാരമുണ്ടോ?

ഈ ചോദ്യം പുസ്തകം സ്വതന്ത്രലൈസന്‍സ് ചെയ്യാന്‍ സര്‍ക്കാരിനു് അധികാരമുണ്ടോ എന്നു ചോദിക്കുംപോലെ ബാലിശമാണു്.
ഏതുമാറ്റവും വരേണ്ടതു് ജനാധിപത്യപരമായ രീതികളിലൂടെയും സംവിധാനങ്ങളിലൂടെയും ആണ് . 70കളിലെ ലിപി പരിഷ്കരണത്തിന്റെ പോലെ സര്‍ക്കാര്‍ തിട്ടൂരമായി അവതരിക്കുകയല്ല.

ഈ വിഷയം ഞാനും അന്വേഷിച്ചിരുന്നു . പാഠപുസ്തകക്കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും മലയാളവിഭാഗങ്ങള്‍ക്ക് കത്തയച്ച് അഭിപ്രായം തേടിയിരുന്നു. ഔദ്യോഗിക ഭാഷാ വകുപ്പടക്കമുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അഭിപ്രായവും തേടിയിരുന്നത്രേ . ഇവരില്‍നിന്നൊക്കെ അനുകൂലാഭിപ്രായം ലഭിച്ചതിനുശെഷം പുതിയ സ്റ്റൈല്‍ ബുക്കും തയ്യാര്‍ ചെയ്തിരുന്നു . സാധാരണ ഗതിയില്‍ കരിക്കുലം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് ഓര്‍ഡറാക്കി മാറ്റിയെടുക്കുകയാണു് അംഗീകൃതനടപടിക്രമം എന്നാണു് അറിയാന്‍ കഴിഞ്ഞതു് . 2002 ലെ കരിക്കുലം കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റൈല്‍ബുക്കാണ് നിലവിലുണ്ടായിരുന്നതു് . 

ഇനി 71ലെ ലിപി പരിഷ്കരണം അനുസരിച്ചാണെങ്കില്‍ MLTT ഫോണ്ടുകള്‍ പോലും ഉപയോഗയോഗ്യമാവില്ല . യൂണിക്കോഡുമതേ . കാരണം ഇവയില്‍ ലിപിപരിഷകരണത്തില്‍ ഇല്ലത്ത എത്രയോ കൂട്ടക്ഷരങ്ങളുമുണ്ട് .


3) യുണിക്കോഡിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കണ്ടന്റ് ഏത് ആസ്കി സ്കീമിലേയ്ക്കും തിരിച്ചും നൊടിയിട കൊണ്ട് മാറ്റാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നിരിക്കെ യൂണിക്കോഡ് കണ്ടന്റ്, യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് തന്നെ പ്രിന്റ് ചെയ്യണം എന്ന നിർബന്ധം ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ? യൂണിക്കോഡിലെ കണ്ടന്റ് പ്രിന്റ് ചെയ്യുന്നതിന് മുൻപ് ML-TT സ്കീമിലേയ്ക്ക് മാറ്റി ടൈപ്പ് സെറ്റ് ചെയ്ത് ML-TT Karthika, ML-TT Revathi തുടങ്ങിയ പുതിയ ലിപി ഫോണ്ടുകളിൽ പ്രിന്റ് ചെയ്ത് ഉപയോഗിക്കുകയും ഡിജിറ്റൽ രൂപത്തിലുള്ള ഒറിജിനൽ ടെക്സ്റ്റ് യൂണിക്കോഡായി തന്നെ നിലനിർത്തുകയും ചെയ്യാവുന്നതല്ലേ?

എന്തായാലും വെന്‍ഡര്‍സ്പെസിഫിക്കും  പേജ്‌മേക്കര്‍ കമ്പോസിങ്ങിനായുള്ളതുമായ സിഡാക്കിന്റെ ഐഎസ്.എം ആസ്കി ഫോണ്ടുകള്‍ വേണമെന്ന നിര്‍ബന്ധം ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നു തിരിച്ചുചോദിച്ചാലോ?
ഒന്നിലധികം ഫോണ്ടുവരികയും കണ്ടന്റില്‍ ഇംഗ്ലീഷ് വരികയും ചെയ്താല്‍ ആകെ കുളമായില്ലേ .

യൂണിക്കോഡ് അധിഷ്ഠിത ടെക് ടൈപ്പ്സെറ്റിങ്ങിന്റെ മെച്ചം പാഠപുസ്തകങ്ങളുടെ വെര്‍ഷന്‍ കണ്ട്രോളിങ്ങ് എളുപ്പമാവുന്നു എന്നതാണു്. എന്തെങ്കിലും മാറ്റം നിര്‍മ്മണഘട്ടങ്ങളില്‍ വരുന്നതിനനുസരിച്ച് പേജുകള്‍ മാന്വലായി വീണ്ടും നിര്‍മ്മിക്കേണതില്ല  . മറ്റു ഗുണങ്ങള്‍ വേറെയും

 

3) പഴയലിപിയോ പുതിയലിപിയോ സ്വീകരിക്കപ്പെടുന്നത് ഫോണ്ട് തലത്തിലായിരിക്കെ "ഡെബിയൻ, ഫെഡോറ, ഉബുണ്ടു, വിക്കിപീഡിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇതിന് അംഗീകാരം നൽകി സ്വീകരിച്ചും കഴിഞ്ഞു." എന്ന വാദം സാങ്കേതികപരിജ്ഞാനമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നല്ലേ?

ഇതിലെന്തു തെറ്റിദ്ധരണ . പ്രിന്‍സിന്റെ വിഘടിതലിപി POV  യുടെ കുഴപ്പമാണെന്നു തോന്നുന്നു
. ഓണ്‍ലൈന്‍ പത്രമാധ്യമങ്ങള്‍  ഫോണ്ട്  സ്വീകരിക്കുന്നതു് ഫോണ്ട് എംബഡിങ്ങ് തലത്തിലായിരിക്കേ
ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍  ഫോണ്ടുകള്‍ ഏതു ഡീഫോള്‍ട്ട് ആണെന്നതല്ലേ സ്വീകരിക്കലോ അംഗീകാരമോ ആയി കൂട്ടനൊക്കൂ. ഡീഫോള്‍ട്ട് ഫോണ്ടുകള്‍ തനതുലിപി തന്നെയല്ലേ ?
 

4) സ്വതന്ത്രസോഫ്റ്റ്‌വെയറുകളും പഴയലിപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ "എല്ലാ സർക്കാരാപ്പീസുകളിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അവിടങ്ങളിലെല്ലാം സ്വാഭാവികമായും തനതുലിപിയാണ് പ്രയോഗത്തിലുള്ളത്." എന്ന പ്രസ്താവന എത്രത്തോളം അബദ്ധജഢിലമാണ്?

മേല്‍പ്പറഞ്ഞതുപോലെ മിക്കവാറും കേരളത്തില്‍ ഐടി അറ്റ് സ്കൂളുമുതല്‍ ഉപയോഗിക്കപ്പെടുന്ന എല്ലാ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും സ്വാഭാവികമായി ഉപയോഗിക്കപ്പെടുക അതാതിന്റെ ഡീഫോള്‍ട്ട് ഫോണ്ടുകളായിരിക്കും എന്നതിനാലും അവ തനതുലിപി ഫോണ്ടുകളാണു് എന്നതിനാലും മനോജിന്റെ വാദം എന്നെ സംബന്ധിച്ച് ടെക്നിക്കലി സ്റ്റാന്‍ഡിങ്ങ് ആണു്



5) "ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും ഇതുതന്നെ (പഴയലിപി) ആയിരിക്കും ആധാരം." എന്ന പ്രസ്താവനയ്ക്ക് എന്ത് ആധാരമാണ് ഉള്ളത്?


പീപ്പിള്‍ടിവിയും മെട്രോ വാര്‍ത്തയും ഒഴികെ മിക്കവാറും എല്ലാ യൂണിക്കോഡ് അധിഷ്ഠിത മലയാള പത്രങ്ങളും ഇഡിസ്ട്രിക്റ്റ് പോലുള്ള സര്‍ക്കാര്‍പ്രൊജക്റ്റുകളും വരെ മീരയും അഞ്ജലിയും എംബഡ് ചെയ്ത് ഉപയോഗിക്കുന്നതുകാണുന്ന ഒരാള്‍ സ്വാഭാവികമായും അടിക്കുന്ന ജനാല്‍ സ്റ്റേറ്റ്മെന്റ് അല്ലേ ഇതു് . അതില്‍ ഇത്ര ചെറിപിക്കിങ്ങിനെന്തിരിക്കുന്നു

റൂബിന്റെ അബദ്ധപ്പഞ്ചാംഗമായ ലേഖനത്തില്‍ ഇങ്ങനെ ചെറിപിക്കിങ്ങ് ഒന്നും കണ്ടില്ലലോ . അതുകൂടി വരട്ടെ .  മറകല്ലേ

 

6) പഴയലിപി ഉപയോഗിക്കുമ്പോൾ പേജിന്റെ എണ്ണം കുറയുന്നതുകൊണ്ട് വായനയ്ക്കെടുക്കുന്ന സമയം കുറയുന്നു എന്ന വാദം ശാസ്ത്രീയമായി നിലനിൽക്കുന്നതാണോ? ഈ വാദം ശരിയാണെങ്കിൽ കൂട്ടക്ഷരം പിരിച്ചെഴുതുന്ന തമിഴ് ഭാഷ വായിക്കാൻ മറ്റുഭാഷകളുടേതിന്റെ ഇരട്ടി സമയം വേണ്ടി വരേണ്ടതല്ലേ? മംഗ്ലീഷിൽ (Roman Malayalam) എഴുതിയാൽ ടെസ്ക്റ്റിന്റെ നീളം കുറയുമെന്നു കരുതി വായന വേഗത്തിലാകുന്നുണ്ടോ?


ഇതു പറയാന്‍ ഞാന്‍ വിദഗ്ധനല്ല.  മനോജിനെഴുതൂ