കിടിലം ജുനൈദ്... വെറുതെ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം കണ്ടു.

1. ആദ്യം യു.ആർ.എൽ. http://commons.wikimedia.org/wiki/Main_Page?uselang=ta എന്നാക്കി ഭാഷ തമിഴ് ആയി തെരഞ്ഞെടുക്കുക.
2. അവിടെ തമിഴിലുള്ള ഏതെങ്കിലും ഇൻപുട്ട് മെത്തേഡ് തെരഞ്ഞെടുക്കുക.
3. യു.ആർ.എൽ. http://commons.wikimedia.org/wiki/Main_Page?uselang=ml എന്നു മാറ്റി മലയാളമാക്കുക. എഴുതാൻ നോക്കുമ്പോൾ ഭാഷ മലയാളത്തിനു പകരം നേരത്തെ തെരഞ്ഞെടുത്ത തമിഴ് ആണ് കാണിക്കുന്നത്. എഴുത്തുപകരണത്തിലും നേരത്തെ തെരഞ്ഞെടുത്ത തമിഴ് രീതികൾ ആണു സെലക്റ്റ് ചെയ്തതായി കാണിക്കുന്നത്.
4. ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യതകൾ വളരെ കുറവാണെങ്കിലും ഈ ബഗ്ഗ് പരിഹരിക്കാൻ സാധിക്കില്ലേ?

ഓഫ്: ജിമെയിലിലും നാരായം ഇൻസ്റ്റാൾ ചെയ്തിട്ടില്ല :)



2011/11/24 Sreejith K. <sreejithk2000@gmail.com>
അത് കലക്കി. നമുക്കതൊരു വലിയ സഹായം തന്നെ.

ഇനി നാരായം ചേർക്കാൻ ബാക്കി ഫേസ്ബുക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു :)


2011/11/24 Junaid P V <junu.pv@gmail.com>
ഇനി കോമൺസിലും നാരായം ലഭ്യമാണ്: http://commons.wikimedia.org/wiki/Main_Page?uselang=ml



--


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop