Pls send it to main mailing list too :-)

Regards,
Vaishak Kallore
(through Xolo engine)

On Nov 30, 2013 11:38 PM, "Adv. T.K Sujith" <tksujith@gmail.com> wrote:

സുഹൃത്തുക്കളേ,
കേരളത്തില്‍ ആദ്യമായി നടന്ന വിക്കിയുവസംഗമം - ആലപ്പുഴയില്‍ വിജയകരമായി സമാപിച്ചു. കമ്പ്യൂട്ടര്‍ രംഗത്തെ യുവ പ്രതിഭ ഇ. നന്ദകുമാര്‍ സംഗമോത്സവം ഉത്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം. ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അനുബന്ധപരിപാടികള്‍ ഉപസമിതി ചെയര്‍മാന്‍ ഡോ. എസ്. അജയകുമാര്‍ സ്വാഗതവും സാമ്പത്തികം ഉപസമിതി കണ്‍വീനര്‍ എന്‍. സാനു കൃതജ്ഞതയും പറഞ്ഞു.

ആലപ്പുഴയിലെ വിവിധ കോളേജുകളില്‍ നിന്നും പുറത്തുനിന്നുമായി 50 നടുത്ത് വിദ്യാര്‍ത്ഥീ - വിദ്യാര്‍ത്ഥിനികളും യുവാക്കളും പങ്കെടുത്തു. ശിവഹരി നന്ദകുമാര്‍, അഖിലന്‍, ഡോ. ഫുവാദ് ജലീല്‍, വി. സന്തോഷ്, അഡ്വ. ടി.കെ. സുജിത്ത് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

വിക്കിപീഡിയ യൂസര്‍മാരും സംഘാടക സമിതി അംഗങ്ങളുമായ  ആര്‍. രഞ്ജിത്ത്, ഇര്‍ഫാന്‍ സേട്ട്, ഗോപു, രഹ്ന, കെ.ഒ. രാജേഷ്, ശ്യാം, ബായികൃഷ്ണന്‍, ക്രിസ്റ്റി, ലൈജു  തുടങ്ങിയവരാണ് യുവസംഗമത്തിന് നേതൃത്വം നല്‍കിയത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മറ്റിയും സംഘാടനത്തില്‍ സഹായിച്ചു.

സ്ഥലം എം.എല്‍.എ യായ മുന്‍ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് യുവസംഗമ വേദി സന്ദര്‍ശിക്കുകയും നന്ദകുമാറിന് പുസ്തകം ഉപഹാരമായി നല്‍കുകയും ചെയ്തു.

പങ്കാളികള്‍ ഏറെ ശ്രദ്ധയോടെയും താല്പര്യത്തോടെയും പരിപാടിയില്‍ പങ്കെടുത്തു. ഏറെ മാദ്ധ്യമ ശ്രദ്ധ നേടുവാനും ഇതിലൂടെ കഴിഞ്ഞു. വിക്കിസംഗമോത്സവത്തിന് ലഭിച്ച മികച്ച പ്രചരണങ്ങളിലൊന്നായിരുന്നു ഇത്.

ഡിസം. 5 ന് നഗരങ്ങളിലെ സ്കൂളുകളിലും വിക്കിസൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നതിനും കോളേജുകള്‍ കേന്ദ്രീകരിച്ച് വിക്കിപീഡിയ പരിചയപ്പെടുത്തുന്നതിനും പങ്കാളികള്‍ തീരുമാനിച്ചു.

യുവാക്കളുടെ ഇടയിലെ വിക്കിപീഡിയ പ്രവര്‍ത്തനം അത്ര സുഗമമല്ലെന്ന് ഈ പരിപാടി ബോദ്ധ്യപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ 15 -ല്‍പ്പരം കോളേജുകളില്‍ വളരെ ബുദ്ധിമുട്ടി നാം നേരിട്ട് പോയി, കത്തുകളും നോട്ടീസുകളും നല്‍കി കുട്ടികളെയും അദ്ധ്യാപകരെയും ക്ഷണിക്കുകയും കുറഞ്ഞത് നൂറുപേരെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഷ്ടിച്ച് മൂന്നു കോളേജില്‍ നിന്നുമാണ് പങ്കാളിത്തം ഉണ്ടായത്. അതും അവിടങ്ങളില്‍ വിക്കിപീഡിയയെ മനസ്സിലാക്കുന്ന അദ്ധ്യാപകരുണ്ടായതിനാലും അവര്‍ നിര്‍ബന്ധം ചെലുത്തിയതിനാലും മാത്രം !

കേരളത്തിലെ യുവാക്കളില്‍ ബഹുഭൂരിപക്ഷത്തിനും ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലെന്നാണിത് സൂചിപ്പിക്കുന്നതെന്ന് തോന്നിപ്പോകുന്നു.

ക്ലാസ്സുകളെടുത്തവര്‍ മികവുറ്റവരായിരുന്നെങ്കിലും പരിപാടിയുടെ അക്കാദമിക്ക് തലത്തിലെ സമഗ്രതയില്ലായ്മയും ആസൂത്രണപ്പിഴവും സംഘാടകരില്‍ അലോസരമുണ്ടാക്കി. ഈ പരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും തയ്യാറാകാതിരുന്നതിനാലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്.

വിക്കിസംഗമോത്സവത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലെങ്കിലും ഇത്തരം പാളിച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അതിനുശേഷം നടന്ന പ്രാദേശിക സംഘാടകസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അതായത് വിക്കിസംഗമോത്സവത്തിന്റെ ഉള്ളടക്കവും അതിന്റെ അക്കാദമിക് തലവും കുറ്റമറ്റ രീതിയില്‍ രൂപപ്പെടുത്താന്‍ അതീവ ജാഗ്രത നാം പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഇൻലൈൻ ഇമേജ് 1


2013, നവംബർ 27 1:24 AM ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:
ഇന്നലെ മൂന്ന് യാത്രകള്‍ ആലപ്പുഴയില്‍ നടന്നു !

വിക്കി സൈക്കിള്‍ - ഗ്രാമ യാത്ര
പത്രക്കുറിപ്പില്‍ വിശദീകരിച്ചതുപോലെ ആലപ്പുഴയിലെ തീരദേശ ഗ്രാമങ്ങളിലൂടെ നടത്തിയ സൈക്കിള്‍ യാത്ര ആവേശകരമായിരുന്നു. 6 കുട്ടികളടക്കം 12 പേര്‍ പങ്കെടുത്തു. സംഘാടനത്തിന് ചുക്കാന്‍ പിടിച്ച സംഗമോത്സവം ട്രഷറര്‍ അഡ്വ. പി. മനോജിന് അഭിനന്ദങ്ങള്‍. ഇതിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു വിക്കി - നഗര സൈക്കിള്‍ യാത്ര ഉടന്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

സാമ്പത്തികം ഉപസമിതി കണ്‍വീനര്‍ എന്‍ സാനുവും കണ്‍വീനര്‍മാരിലൊരാളായ എം. രാജേഷും ചേര്‍ന്ന്  നേതൃത്വത്തില്‍ ആലപ്പുഴയുടെ തെക്കന്‍ ഭാഗത്തെ ചെങ്ങന്നൂര്‍, മാവേലിക്കര,ചാരുംമൂട്, കായംകുളം ഭാഗത്തുള്ള കോളേജുകളില്‍ വിക്കിയുവസംഗമം അറിയിപ്പിനായി പോയി.

മറ്റൊരു കണ്‍വീനറായ ഡി. രാജേഷും വാളണ്ടിയര്‍ കണ‍്വീനര്‍ ഇര്‍ഫാന്‍ സേട്ടും ജോ. കണ്‍വീനര്‍ ശ്യാമും ചേര്‍ന്ന് ആലപ്പുഴ നഗരത്തിലെ കോളേജുകളിലും യുവസംഗമ വാര്‍ത്തകള്‍ എത്തിക്കുവാന്‍ പോയിരുന്നു...

ഇനി നാം നേരിട്ട് പോകാത്ത നാലു കോളേജുകളില്‍ നാളെയ്കുള്ളില്‍ പോകും.

ഇതിനിടയില്‍ CIS A2K പ്രോഗ്രാമില്‍ നിന്നും നമുക്കുള്ള ഫണ്ട് റിക്വസ്റ്റ് അംഗീകരിച്ചു കിട്ടിയിട്ടുള്ള വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. അതിന്റെ വിവരങ്ങള്‍ ഇവിടെ കാണാം.

യുവാക്കളെ എല്ലാവരേയും നവം. 30 ന് നടക്കുന്ന വിക്കിയുവസംഗമത്തിലേക്കും ക്ഷണിക്കുന്നു...
തണ്ണീര്‍ത്തടം സംബന്ധിച്ച ലേഖനവും ആരെങ്കിലുമൊക്കെ നോക്കണേ...

സുജിത്ത്


2013, നവംബർ 24 11:27 PM ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:

സുഹൃത്തുക്കളേ,
ഡിസം 21, 22, 23 ന് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതുവരെ നടന്നകാര്യങ്ങള്‍ താഴെക്കുറിക്കുന്നു.

ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍
രജിസ്ട്രേഷന്‍ : പുരോഗമിക്കുന്നു. ഇതിനായി വിക്കിപീഡിയയില്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്ന വെബ് പേജ് വഴി ആളുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നു. സജീവ വിക്കിമീഡിയരും സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖരുമടക്കം  131 പേര്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 30 ആം തീയതി സൗജന്യ നിരക്കില്‍ - 100 രൂപ - ഉള്ള രജിസ്ട്രേഷന്‍ അവസാനിക്കും. ഡിസം. 15 വരെ 200 രൂപ നിരക്കില്‍ രജിസ്ട്രേഷന്‍ തുടരും.

തിരുത്തല്‍ യജ്ഞം : സംഗമോത്സവത്തിനോടനുബന്ധിച്ച് വിക്കിപീഡിയയുടെ ഉള്ളടക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള തിരുത്തല്‍ യജ്ഞം ആവേശകരമായി മുന്നേറുന്നു. സാര്‍വ്വേദേശീയം - ദേശീയം - മലയാള സാഹിത്യം - തണ്ണീര്‍ത്തടങ്ങള്‍ എന്നീ വിഷയങ്ങളിലായി നൂറിലധികം ലേഖനങ്ങളില്‍ ഇതുസംബന്ധമായ ഇടപെടലുകള്‍ നടന്നുവരുന്നു. തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ ഇടപെടല്‍ മന്ദഗതിയിലാണ്.

ഗ്രാന്റ് റിക്വസ്റ്റുകള്‍ : വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി സാമ്പത്തികം താളില്‍ വിവരിച്ചിട്ടുള്ള ഇനങ്ങള്‍ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്‍, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍‌, സെന്റര്‍ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി എന്നിവയില്‍ നിന്നും ഗ്രാന്റുകള്‍ അനുവദിക്കുന്നതിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ഫൗണ്ടേഷന്‍ ഗ്രാന്റ് അനുവദിച്ചു. മറ്റു രണ്ട് സ്രോതസ്സുകളും ഗ്രാന്റ് റിക്വസ്റ്റുകള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നു.

ഓണ്‍ലൈന്‍ പ്രചരണം : പോസ്റ്ററുകള്‍ തയ്യാറാക്കിയും ഇവന്റ് പേജുകള്‍ വഴിയും കാര്യമായ പ്രചരണം നമ്മുടെ സജീവ വിക്കിമീഡിയരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

മറ്റുഭാഷാവിക്കികളിലെ പങ്കാളിത്തം: അറിയിപ്പ് നല്‍കുന്നതിന് കാലതാമസം ഉണ്ടായി. എങ്കിലും നതയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സജിവമായ എല്ലാ വിക്കിപീഡിയകളിലും വിവരം എത്തിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ താള്‍ ഇവിടെ കാണാം.

ഓഫ് ലൈന്‍ സംഘാടനം

താമസ സൗകര്യം : 80 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി - പങ്കുവെയ്കാവുന്ന റൂം സംവിധാനം ഒരിടത്തും. 40 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി - പങ്കുവെയ്കാവുന്ന റൂം മറ്റൊരിടത്തുമായി ആര്‍. റിയാസ്, എം.പി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പാടുചെയ്തുകഴി‍ഞ്ഞു.

ഭക്ഷണം : മൂന്നുദിവസത്തെയും ഭക്ഷണം തയ്യാറാക്കിത്തരുന്നതിനായി ആലപ്പുഴ നഗരത്തിലെ തന്നെ കുടുംബശ്രീ അംഗങ്ങളുടെ കാറ്ററിംഗ് ഏജന്‍സിയെ കണ്ട് പി. വി. ജോസഫിന്റെ നേതൃത്വത്തില്‍ സംസാരിച്ചു. മെനു എന്തൊക്കെ വേണമെന്ന് അടിയന്തിരമായി അറിയിക്കണം.

സമ്മാനങ്ങള്‍ : കുട്ടികള്‍ക്കുള്ള ബാഗുകളും സ്റ്റിക്കറുകളും ടീ‍ഷര്‍ട്ടുകളും ബാംഗ്ലൂരിലെ സി.ഐ.എസിന്റെ മുന്‍കൈയ്യില്‍ ലഭ്യമാക്കുമെന്ന് ഏറ്റിട്ടുണ്ട്. വിഷ്ണുവര്‍ദ്ധന്‍, വിശ്വപ്രഭ എന്നിവര്‍ അതിന്റെ മേല്‍നോട്ടം നടത്തുന്നു. പേനകള്‍ വി.കെ. ആദര്‍ശിന്റെ ചുമതലയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രതിനിധികള്‍ക്കായുള്ള ബാഗുകള്‍ എം. ഗോപകുമാര്‍, എം. രാജേഷ്, ലൈജു എന്നവരുടെ ചുമതലയില്‍ ആലപ്പുഴയില്‍ തയ്യാറാക്കും.

പ്രചരണം : ബിറ്റ് നോട്ടീസ് കെ.വി. അനില്‍കുമാര്‍ ഡിസൈന്‍ ചെയ്തത് 4000 കോപ്പി അച്ചടിച്ചിട്ടുണ്ട്.


വിക്കിസൈക്കിളിംഗ് : തീരദേശമേഖലയില്‍ വിക്കപീഡിയയുടെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊക്ലാശ്ശേരി - അര്‍ത്തുങ്കല്‍ - തുമ്പോളി മേഖലകളിലെ സ്കൂളുകളില്‍ പത്തോളം പേരുടെ സൈക്കിള്‍ സഞ്ചാരം നവം. 26 ന് ആരംഭിക്കും. അവര്‍ക്കായുള്ള ടീ ഷര്‍ട്ട്, ക്യാപ്പുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ തയ്യാറായി വരുന്നു. എം.പി. മനോജ്കുമാര്‍ നേതൃത്വം നല്‍കുന്നു.

വിക്കിയുവസംഗമം: നംവംബര്‍ 30 ശനിയാഴ്ച നടത്തുന്നതിലേക്ക് ആലപ്പുഴ നഗര ചത്വരം ബുക്ക് ചെയ്തു. 100 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കി. കത്തുകളും സുഗീഷ് തയ്യാറാക്കിയ പോസ്റ്ററുകളും വിതരണം തുടങ്ങി. ജോയ് സെബാസ്റ്റ്യന്റെയും ക്രിസ്റ്റിയുടെയും നേതൃത്വത്തിലുള്ള ടീമുകള്‍ കോളേജുകള്‍ സന്ദര്‍ശിച്ചുതുടങ്ങി. മറ്റ് ടീമുകള്‍ ഉടന്‍ ആ പരിപാടി ആരംഭിക്കണം.

ഇത്രയം കാര്യങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്.

ഇനി ചെയ്യേണ്ട കാര്യങ്ങള്‍ ഉടന്‍ ഇതിന്റെ തുടര്‍ച്ചയായി പട്ടിക പെടുത്തണം.

അവ നടപ്പാക്കുന്നതിനായി നവംബര്‍ 30 ശനിയാഴ്ച വൈകിട്ട് 4 ന് വിക്കിയുവസംഗമത്തിന് ശേഷം സംഘാടക സമിതി യോഗം നഗര ചത്വരത്തില്‍ കൂടാമെന്ന് കരുതുന്നു. ആ തീയതി ഉപ്പാക്കിവെയ്കണം.

അഡ്വ. ടി.കെ. സുജിത്ത്





--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

--
--
You received this message because you are subscribed to the Google
Groups "Malayalam Wiki Meetup 5" group.
To post to this group, send email to mlwikimeetup5@googlegroups.com
To unsubscribe from this group, send email to
mlwikimeetup5+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/mlwikimeetup5?hl=en
---
You received this message because you are subscribed to the Google Groups "വിക്കിസംഗമോത്സവം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikimeetup5+unsubscribe@googlegroups.com.
To post to this group, send email to mlwikimeetup5@googlegroups.com.
Visit this group at http://groups.google.com/group/mlwikimeetup5.
To view this discussion on the web visit https://groups.google.com/d/msgid/mlwikimeetup5/CAKp93mtoRa-e5x9d_VTW814BnK-B5YFt5RCrhJJv4iOY-w1oSw%40mail.gmail.com.
For more options, visit https://groups.google.com/groups/opt_out.