സമയക്കുറവു മൂലം അതിനായി പ്രത്യേക സെഷൻ നീക്കി വെക്കാൻ ഇത്തവണ സാദ്ധ്യമല്ല.

എല്ലാ കാര്യങ്ങളും ഒരു ക്ലാസ് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സ്വയം പ്രവർത്തനത്തിലൂടെ സ്വാഭാവികമായി അറിയേണ്ട പല കാര്യങ്ങളുണ്ട്. അതാണ് മുകളിൽ പറഞ്ഞവയിൽ അധികവും. അതിനുള്ള താല്പര്യം സ്വയം സൃഷ്ടിച്ചെടുക്കുക എന്നതു മാത്രമാണു പ്രധാനം

എങ്കിലും ക്ലാസുകൾക്കിടയിൽ ഇതിലെ പല കാര്യങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കാം. ഇതിൽ പല കാര്യങ്ങളും ഇപ്പോൾ നടത്തിയ അക്കാദമികളിൽ പരിചയപ്പെടുത്തിയിട്ടുമുള്ളതുമാണ്.

2011/1/6 സുനിൽ (Sunil) <vssun9@gmail.com>
If possible, please try to arrange one more session for advanced subjects, simultaneous with basic editing session.

2011/1/6 Anoop <anoop.ind@gmail.com>
എനിക്കു മാത്രമായയച്ച മെയിൽ കൂടുതൽ ചർച്ചക്കായി എല്ലാവർക്കും അയക്കുന്നു.

---------- Forwarded message ----------
From: T.G. Surendran <tgsurendran@gmail.com>
Date: 2011/1/6
Subject: Re: [Wikiml-l] വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ
To: anoop.ind@gmail.com




2011/1/5 Anoop <anoop.ind@gmail.com>


2011/1/5 T.G. Surendran <tgsurendran@gmail.com>


വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക് തുടര്‍പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?

ചോദ്യം വ്യക്തമായി മനസിലായില്ല.


--
With Regards,
Anoop P
ഇപ്പോള്‍ നടക്കുന്ന പഠനശിബരത്തില്‍ പ്രാഥമിക അറിവ് മാത്രമാണ് ലഭിക്കുക . ഫലകങ്ങളുടെ ഉപയോഗം , ശാസ്ത്രലേഖനങ്ങള്‍ക്കാവശ്യമായ ഇക്വേഷനുകള്‍ , അതിലേക്കാവശ്യമായ ലളിതമായി വരയ്ക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ , ഇംഗ്ലീഷ് വിക്കിപീഡിയയിലേക്ക് ലിങ്ക് നല്‍കല്‍ , തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ തുടക്കക്കാരും അല്ലാത്തവരും നേരിടുന്നുണ്ട് . ഇതെല്ലാം ശില്പശാലയില്‍ പ്രയോഗിക്കപ്പടുന്നത് കണ്ടു മനസ്സിലാക്കില്‍ വികിപ്പീഡിയയിലേക്ക് സംഭാവന നല്‍കുന്നവരുടെ സമയനഷ്ടം ഒഴിവാക്കുന്നതിനും അവരില്‍ നിന്നും കൂടുതല്‍ സഹായം ലഭ്യമാകുന്നതിനും സഹായിക്കും . അത്തരമൊന്ന് ആലോചിക്കുകയാണെങ്കില്‍ ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങള്‍ കൂടുതലായി നിര്‍ദ്ദേശിക്കാം . എല്ലാവര്‍ക്കും കമ്പ്യൂട്ടറില്‍ കൂടുതല്‍ അറിവുണ്ടാകണമെന്നില്ലല്ലോ .
മാത്രമല്ല നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായ എഴുത്തുകാരുടെ എണ്ണം കുറവുമാണല്ലോ . ഓരോ പ്രദേശത്തുനിന്നും വിക്കിയിലേക്ക് ആകര്ഷിക്കാന്‍ കഴിയുന്ന അധ്യാപകരടക്കമുള്ള എഴുത്തുകാര്‍ ധാരാളമുണ്ട് . അതോടൊപ്പം ശാസ്ത്ര സാഹ്ത്യപരിഷത്ത് , ഗ്രന്ഥശാലാ സംഘം തുടങ്ങിയ സംഘടനകളെയും ഈ സംരംഭത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു ജനകീയസംരംഭമായി വളര്‍ത്താന്‍ കഴിയും . ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി തുടര്‍ പരിശീലനപരിപാടിയുടെ ഭാഗമായി പ്രവര്‍ത്തികമാക്കാം .
Regards
T.g.Surendran




--
With Regards,
Anoop P


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





--
With Regards,
Anoop P