വിക്കിപത്രികയുടെ കഴിഞ്ഞ 2 പതിപ്പിലും ഉള്ളടക്കം ഏറ്റവും ആദ്യം പൂർത്തിയാക്കി വിക്കിപത്രികയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് മലയാളം വിക്കിപ്രവർത്തകർ ആയിരുന്നു. പക്ഷെ ഈ വട്ടം നമ്മൾ അമ്പേ പിൻപിലാണ്. കഴിഞ്ഞ 2 പ്രാവശ്യവും ഉള്ളടക്കം സംഭാവന ചെയ്യാൻ പോലും കഴിയാതിരുന്ന ആസാമീസ്, ഗുജറാത്തി പോലുള്ള ഭാഷകൾ പോലും വിക്കിപത്രികയ്ക്കുള്ള അവരുടെ സംഭാവന കൊടുത്തു കഴിഞ്ഞു. ഇതു വരെ ഉള്ളടക്കം  കൊടുത്ത ഭാഷകളുടെ വിവരങ്ങൾ ഈ കണ്ണിയിൽ കാണാം http://wiki.wikimedia.in/WikiPatrika/2012-05/Community_News  മലയാളം (http://wiki.wikimedia.in/WikiPatrika/2012-05/Community_News/ml) ഇതു വരെ ഒന്നും ആയിട്ടില്ല എന്ന് കാണാം.

അതിനു പ്രധാന കാരണം നമ്മൾ മലയാളത്തിൽ (വിക്കിപീഡിയ:വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3) പോലും ഉള്ള്ടക്ക നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല എന്നതാണ്. മലയാളം  വേർഷൻ  പൂർത്തിയാക്കിയാലേ അത് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റാനുള്ള പണികൾ തുടങ്ങാൻ സാധിക്കൂ. ഇതു വരെ നമ്മളിൽ പലരും കൈവെച്ച് നിർമ്മിച്ച മലയാളം പതിപ്പ് ഇവിടെ. പക്ഷെ ഇതിൽ പലതും അപൂർണ്ണമാണെന്ന് കാണാം. പ്രത്യേകിച്ച് വിക്കിപീഡിയയുടെ വിവരങ്ങൾ. വിക്കിപീഡിയയിൽ നമ്മൾ തുടങ്ങിയ പ്രശ്നോത്തരി പോലുള്ള സംഗതികൾ ഒന്നും ഇതിൽ ചേർത്തിട്ടുപോലും ഇല്ല. പിന്നെയും ധാരളം സംഗതികൾ/വാർത്തകൾ നമ്മൾക്ക് വിക്കിപീഡിയയെ കുറിച്ച് ചേർക്കാനുണ്ട്.
അതേ പോലെ ഗ്രന്ഥശാലയെ കുറിച്ച് ധാരാളം കാര്യങ്ങൾ ചേർക്കാനുണ്ട്.  നമ്മുടെ വാർഷികറിപ്പോർട്ടിൽ ധാരാളം വിവരം ഉണ്ട്. അതൊക്കെ ക്രോഡീകരിച്ച് ഇതിൽ ചേർക്കാവുന്നതേ ഉള്ളൂ. അതിനാൽ അതെല്ലാം ചേർത്ത് ഈ വാർത്താ ശേഖരം എത്രയും പെട്ടെന്ന് വികസിപ്പിക്കാൻ താല്പര്യപ്പെടുന്നു.

അതിനാൽ ദയവായി ഈ താളിൽ ചെന്ന് മലയാളം വിക്കിസംരംഭങ്ങളെ പറ്റി ലോകത്തെ അറിയിക്കാനുള്ള എല്ലാ വാർത്തകളും എത്രയും പെട്ടെന്ന് ചേർക്കൂ. അത് പൂർത്തിയായാൽ നമുക്ക് ഇന്നു തന്നെ അതിന്റെ ഇംഗ്ഗ്ലീഷ് വേർഷന്റെ പണി തുടങ്ങാം.

ഷിജു





2012/5/2 Rajesh K <rajeshodayanchal@gmail.com>
വിദ്യാർത്ഥിസംഗമത്തെ കുറിച്ച്, വിക്കിസംഗമോത്സവം 2012 എന്ന ഹെഡിങ്ങിനു താഴെ ഞാൻ കുറച്ച് ചേർത്തിട്ടുണ്ട്. അത് പ്രത്യേകിച്ച് എഴുതേണ്ടതുണ്ടോ? അതിൽ കൊടുത്ത വിവരങ്ങൾ മതിയോ എന്നൊക്കെ നോക്കുക...


2012/5/2 sugeesh | സുഗീഷ് * <sajsugeesh@gmail.com>
രാജേഷേ, നീ വിക്കി വിദ്യാർത്ഥിസംഗമത്തിന്റെ ഒരു താൾ ഉണ്ടാക്കഡേ

On 5/2/12, Rajesh K <rajeshodayanchal@gmail.com> wrote:
> *വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3*
> മലയാളം വിക്കിപ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് എന്ന നിലയിൽ കഴിഞ്ഞ രണ്ടു
> വർഷങ്ങളിൽ നമ്മൾ നടത്തിയ പ്രവർത്തനങ്ങൾ ഒരു ന്യൂസ് ലെറ്റർ രൂപത്തിൽ
> രേഖപ്പെടുത്തിവന്നിരുന്നു. മറ്റെല്ലാ ഭാഷകളിലും ഇത് നടന്നുവരുന്നുണ്ട്.
> ഇതിന്റെ ആദ്യരൂപം മലയാളം വിക്കിപ്രവർത്തകരുടെ തന്നെ മേൽനോട്ടത്തിൽ പ്രിന്റഡ്
> രൂപത്തിലായിരുന്നു പുറത്തിറങ്ങിയത്.
>
>  ഇപ്രാവശ്യവും നമുക്ക് ന്യൂസ്‌ലെറ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ ഒരു
> ഏകദേശരൂപംവിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_3>എന്ന
> പേരിൽ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. വിവിധ വിക്കിപ്രോജക്റ്റുകളിലായിട്ട്
> പലവിധ പ്രവർത്തനങ്ങൾ നമ്മൾ നടത്തുകയുണ്ടായി. പഠനശിബിരങ്ങളും സംഗമോത്സവവും
> നടത്തി ഇതിലൂടെയൊക്കെ നിരവധിപേരിലേക്ക് വിക്കിപ്രോജക്റ്റുകൾ
> ഇറങ്ങിച്ചെന്നിട്ടുണ്ട് എന്ന് നിസംശയം പറയാനാവും. നമ്മുടെ പ്രവർത്തനങ്ങളുടെ
> ഒരു ചെറുവിവരണമാണ് ന്യൂസ്‌ലെറ്ററിൽ കൊടുക്കേണ്ടത്. പരമാവധി
> സ്റ്റാറ്റിസ്റ്റിക്സ് അവിടെ അപ്ഡേറ്റ് ചെയ്യാൻ എല്ലാവരും ശ്രമിക്കുമല്ലോ.
> വലിച്ചുവാരിയുള്ള വിവരണങ്ങളുടെ ആവശ്യമില്ല; കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ
> മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുക.
>
>
> *Regards...*
> രാജേഷ് ഒടയഞ്ചാൽ
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l