വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത രഞ്ജിത്ത് കെ. അവറാച്ചൻ തയ്യാറാക്കിയ അവലോകനം ഇവിടെ

http://www.ranjithkavarachan.com/report-on-malayalam-wikipedia-meet-april-17-2010


അനൂപ്

2010/4/19 Anoop <anoop.ind@gmail.com>


2010/4/19 Ramesh N G <rameshng@gmail.com>

മീറ്റപ്പ് പേജിലേക്ക് അത്യാവശ്യം  വേണ്ട ചിത്രങ്ങള്‍

1. സി.ഡി കവര്‍ ചിത്രം.
2. സി.ഡി റിലീസ് ചെയ്യുന്നതിന്റെ ചിത്രം.
3. വിക്കി സംഗമത്തിന്റെ ബാനര്‍ ചിത്രം
4. സുനില്‍ ക്ലാസ് എടുക്കുന്നതിന്റെ ചിത്രം
5. മഞിത് ക്ലാസ് എടുക്കുന്നതിന്റെ ചിത്രം
6. സിദ്ധാര്‍ഥന്‍ , വിമല്‍ സെമിനാര്‍ സംസാരം ചിത്രം


ഓപ്ഷണല്‍ ചിത്രങ്ങള്‍
1. രാജഗിരി കോളേജിന്റെ വിശാലമായ ഒരു ചിത്രം
2. ആക്ടീവ് വിക്കിപീഡിയന്മാരുറ്റെ ചിത്രം

പിന്നെ അനൂപാ?
ആ റെജിസ്ടേഷന്‍ ഫോമുകളില്‍ കാലത്ത് പങ്കെടുത്തവരുടെ ലിസ്റ്റ്
പൂര്‍ത്തീകരിക്കുകയും , ഉച്ചക്ക്  പങ്കെടുത്തവരുടെ ലിസ്റ്റ്
ഉപയോക്തൃനാമമടക്കം അപ്‌ഡേറ്റ് ചെയ്യണം.
 
അതു ഞാൻ 2 ദിവസത്തിനുള്ളിൽ ചെയ്തേക്കാം.
 

രമേശ്...


2010/4/19 sugeesh.g subrahmanyam <sajsugeesh@gmail.com>:
> സാജൻ എടുത്ത ചിത്രങ്ങൾ മൂന്നു നാലു ദിവസത്തിനു ശേഷം അപ്ലോഡ് ചെയ്യുന്നതാണ്.
> കാരണം പുള്ളിയുടെ വീടിന്റെ മെയിന്റനൻസ് കഴിഞ്ഞ ഒരു മാസമായി നടക്കുകയാണ്. പണികൾ
> രണ്ടു മൂന്നു ദിവസം കൂറ്റിയുണ്ടാകും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
> അതിനുശേഷം സാജൻ എടുത്ത 60 -ഓളം ചിത്രങ്ങളിൽ ഏറ്റവും നല്ലതു കുറച്ച്
> അപ്ലൊഡുന്നതാണ്.
>
> സസ്നേഹം
> സുഗീഷ്
>
> 2010/4/19 Anoop <anoop.ind@gmail.com>
>>
>> മന്‍ജിത്‌ ,ദാസ്, ടിനു, സാജന്‍ , അഭി തുടങ്ങിയവര്‍ ഒക്കെ എടുത്ത ഫോട്ടോസ്
>> എവിടെ? ആരെയും കാണാന്‍ ഇല്ലല്ലോ
>>
>> അനൂപ്‌
>>
>> 2010/4/19 Jyothis E <jyothis.e@gmail.com>
>>>
>>> Please ask Manoj to put some pictures in commons too.
>>> Regards,
>>> Jyothis.
>>>
>>> http://www.Jyothis.net
>>>
>>> http://ml.wikipedia.org/wiki/User:Jyothis
>>>
>>> I am the first customer of http://www.netdotnet.com
>>>
>>> woods are lovely dark and deep,
>>> but i have promises to keep and
>>> miles to go before i sleep and
>>> lines to go before I press sleep
>>>
>>> completion date = (start date + ((estimated effort x 3.1415926) /
>>> resources) + ((total coffee breaks x 0.25) / 24)) + Effort in meetings
>>>
>>>
>>>
>>> 2010/4/19 Anoop <anoop.ind@gmail.com>
>>>>
>>>> പരിപാടിയില്‍ പങ്കെടുത്ത മനോജ്‌ മോഹന്‍ എടുത്ത ഫോട്ടോകള്‍
>>>> http://picasaweb.google.com/manojkmohanme03107/WikipediaMeetup2010#
>>>>
>>>> അനൂപ്‌
>>>>
>>>> 2010/4/17 Anoop <anoop.ind@gmail.com>
>>>>>
>>>>> സുഹൃത്തേ,
>>>>>
>>>>> മലയാളം വിക്കി സംഗമം 2010 വിജയകരമായി സമാപിച്ചിരിക്കുന്നു. ഇന്ത്യൻ വിക്കി
>>>>> സംരഭങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര ബഹുലവും ,
>>>>> ജനപങ്കാ‍ളിത്തവും മാധ്യമ പങ്കാളിത്തവുമുള്ള ഒരു സംഗമം നടത്തപ്പെട്ടിട്ടുള്ളത്.
>>>>> ഏതാണ്ട് 75 ഓളം വിക്കി പ്രവർത്തകരും വിക്കി സംരഭങ്ങളിൽ താല്പര്യമുള്ളവരും
>>>>> സംഗമത്തിൽ പങ്കെടുത്തു.
>>>>>
>>>>> പരിപാടിയെക്കുറിച്ചുള്ള വിശദമായ നടപടിരേഖകൾ താഴെ
>>>>>
>>>>> രാവിലെ നടന്ന പരിപാടികൾ
>>>>>
>>>>> അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ
>>>>>
>>>>> പുതിയ ഉപയോക്താക്കളും പരിചിത ഉപയോക്താക്കളുമായി രാവിലെ തന്നെ ഏകദേശം 35
>>>>> ഓളം ഉപയോക്താക്കൾ റെജിസ്ടേഷൻ ചെയ്തു. ആദ്യസെഷനിൽ എല്ലാവരും സ്വയം
>>>>> പരിചയപ്പെടുത്തുകയും, വിക്കിയിലെ അനുഭവവും വിവരിക്കുകയും ചെയ്തു.
>>>>>
>>>>> മലയാളം വിക്കിപീഡിയ ഒരു ആമുഖം രമേഷ് എൻ.ജി
>>>>>
>>>>> മലയാളം വിക്കിപീഡിയയെക്കുറിച്ചും, സഹോദരവിക്കികളെക്കുറിച്ചും വിവരണം
>>>>> ഒരാമുഖം രമേഷ് എൻ.ജി നൽകി. കൂടാതെ ഫെബ്രുവരി 2010 ലെ ഇന്ത്യൻ
>>>>> ഭാഷാവിക്കിപദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകളും അവതരിപ്പിച്ചു.
>>>>>
>>>>> പകർപ്പവകാശത്തെ കുറിച്ചുള്ള ക്ലാസ്സ് - സുനിൽ
>>>>>
>>>>> പ്രമാണങ്ങളുടെ പകർപ്പവകാശം
>>>>> ചിത്രങ്ങളുടെ പകർപ്പകാശം
>>>>> ക്രിയേറ്റീവ് കോമൺസ് വിവിധതരം ലൈസൻസുകൾ
>>>>> ഗ്നു പ്രകാരമുള്ള ലൈസൻസുകൾ
>>>>> ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തി
>>>>> ചർച്ച
>>>>>
>>>>> പബ്ലിക് ഡൊമെയിനിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച്
>>>>> ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തിയെക്കൂറിച്ച് ചർച്ച
>>>>>
>>>>> മലയാളം വിക്കിപീഡിയ പദ്ധതികളെ പരിചയപ്പെടുത്തൽ - സിദ്ധാർഥൻ
>>>>>
>>>>> വിവിധ വിക്കിപദ്ധതികൾ
>>>>>
>>>>> ജ്യോതിശാസ്ത്രം പദ്ധതിയെക്കുറിച്ച് വിവരണം
>>>>> വർഗ്ഗം പദ്ധതിയെക്കുറിച്ചുള്ള വിവരണം
>>>>> കേരളത്തിലെ സ്ഥലങ്ങൾ പദ്ധതിയെക്കുറിച്ച് വിവരണം
>>>>> രക്ഷാസംഘം പദ്ധതിയെക്കുറിച്ചുള്ള വിവരണം
>>>>>
>>>>> വിക്കിപീഡിയ പരിപോഷിക്കൽ
>>>>> പുതിയ വിക്കിപീഡിയ പദ്ധതികൾ - അഭിപ്രായങ്ങൾ, സഹകരണം
>>>>>
>>>>> ഉച്ചക്ക് നടന്ന പരിപാടികൾ
>>>>>
>>>>> വിക്കിമീഡിയയുടെ മലയാളം പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തൽ - മഞ്ജിത്
>>>>> കൈനി
>>>>>
>>>>> വിക്കി ഗ്രന്ഥശാലയെക്കുറിച്ച് വിവരണം
>>>>> വിക്കിനിഘണ്ടുവിനെക്കുറിച്ച് വിവരണം
>>>>> വിക്കിപാഠശാലയെക്കുറിച്ച് വിവരണം
>>>>> വിക്കിച്ചൊല്ലുകളെക്കുറിച്ചുള്ള വിവരണം
>>>>> വിക്കിപീഡിയ പതിവുചോദ്യങ്ങൾക്കും, സംശയങ്ങളും മറുപടി.
>>>>>
>>>>> വിക്കിസോഫ്‌റ്റ്വെയറുകളെക്കുറിച്ചും, ലേഖനങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സ് -
>>>>> ഷിജു അലക്സ്
>>>>>
>>>>> വിക്കിപീഡിയ ലേഖനതാളിനെക്കുറിച്ച് വിവരണം
>>>>> വിക്കിപീഡിയ ലേഖനസം‌വാദതാളിനെക്കുറിച്ചും , ലേഖനത്തിന്റെ
>>>>> നാൾ‌വഴിയെക്കുറിച്ചുമുള്ള വിവരണം
>>>>> മലയാളം ടൈപിംഗ് രീതികളെക്കുറിച്ചുള്ള വിവരണം
>>>>>
>>>>> ലേഖനത്തിന്റെ എഡിറ്റിംഗിനെക്കുറിച്ചുമുള്ള ക്ലാസ്സ് - അനൂപൻ
>>>>>
>>>>> ലേഖനം എങ്ങിനെ എഡിറ്റ് ചെയ്യാം
>>>>> ഇൻ‌ബിൽട് ടൂൾബാർ എങ്ങിനെ ഉപയോഗിക്കാം
>>>>> എങ്ങിനെ ചിത്രം അപ്‌ലോഡ് ചെയ്യാം, ലേഖനത്തിൽ ചിത്രം എങ്ങിനെ ചേർക്കാം
>>>>> എന്നിവ വിവരിച്ചു.
>>>>> ലേഖനത്തിലെ ഫോർമാറ്റിംഗ് രീതികൾ
>>>>>
>>>>> സി.ഡി.റിലീസ്
>>>>>
>>>>> ഇന്ത്യൻ ഭാഷാ വിക്കിപീഡീയകളിലെ ആദ്യത്തെ ഓഫ്‌ലൈൻ പതിപ്പായ വിക്കിപീഡിയ
>>>>> സി.ഡി യുടെ നിർമ്മാണ പ്രയത്നങ്ങളെക്കുറിച്ചും, അതിന്റെ അണിയറയിൽ
>>>>> പ്രവർത്തിച്ചവരെക്കുറിച്ചും ഷിജു അലക്സ് വിവരിച്ചു.
>>>>> മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ അടങ്ങുന്ന സി.ഡി
>>>>> ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻ‌വർ സാദത്ത് പുതിയ ഉപയോക്താവായ ആനീസിന്‌
>>>>> കൈമാറി പ്രകാശനം ചെയ്തു.
>>>>>
>>>>> സെമിനാർ
>>>>>
>>>>> വിവരസാങ്കേതികവിദ്യയും പ്രാദേശികതയും എന്ന വിഷയത്തിൽ സെമിനാറും, ചർച്ചയും
>>>>>
>>>>> ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻ‌വർ സാദത് സെമിനാർ ഉത്ഘാടനം ചെയ്തു.
>>>>> രാജഗിരി കോളേജിലെ സ്പേസ് വിഭാഗത്തിന്റെ പ്രതിനിധിയായ വിമൽ, വിക്കി
>>>>> കാര്യനിർ‌വാഹകനായ സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
>>>>> നന്ദി പ്രകാശനം സുനിൽ നിർ‌വ്വഹിച്ചു.
>>>>>
>>>>> ചില സാങ്കേതിക കാരണങ്ങളാൽ ലൈവ് സ്ട്രീമിങ്ങ് സാധ്യമാക്കുവാൻ സാധിച്ചില്ല.
>>>>>
>>>>> ഈ പരിപാടി വിജയകരമാക്കിത്തീർത്ത ഓരോ വിക്കി പ്രവർത്തകരോടും,
>>>>> ഇതിനെക്കുറിച്ച് ട്വിറ്ററിലും, ഫേസ്ബുക്കിലും അപ്‌ഡേറ്റുകൾ നൽകിയ
>>>>> അംഗങ്ങൾക്കും(ട്വിറ്ററിൽ ഇന്നു മാത്രം എതാണ്ട് 500 അപ്‌ഡേറ്റുകൾ
>>>>> വിക്കിസംഗമത്തെക്കുറിച്ച് വന്നുകഴിഞ്ഞു. അതു കാണുവാൻ WPMM2010 എന്ന ഹാഷ്ടാഗ്
>>>>> കാണുക) ഇതിനെക്കുറിച്ച് വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കൾക്കും, ഇതിനു വേണ്ട
>>>>> പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിത്തന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്,
>>>>> സ്പേസ്, ഐ.ടീ @സ്കൂൾ എന്നീ സംഘടനകളോടും സംഘാടക സമിതിയുടെ പേരിൽ നന്ദി
>>>>> രേഖപ്പെടുത്തിക്കൊള്ളുന്നു.
>>>>>
>>>>> അനൂപ്
>>>>>
>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop P
>>>> www.anoopp.in
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>
>>
>>
>> --
>> With Regards,
>> Anoop P
>> www.anoopp.in
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> sugeesh
> nalanchira
> 9544447074
> 9287357276
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
With Regards,
Anoop P
www.anoopp.in




--
With Regards,
Anoop P
www.anoopp.in