@Prince Mathew
അനാവശ്യ പരാമര്‍ശങ്ങളിലേക്ക് കടന്ന് ഇതും വെറുതേ വിവാദമാക്കേണ്ടതില്ല.
ഈ ഉപയോക്താവിനെ എന്നല്ല, മറ്റേത് ഉപയോക്താവിനെയും വിക്കിപീഡിയയുടെ
നയങ്ങള്ക്കനുരോധമായ വിധത്തില്‍ നിറുത്താന്‍ നമുക്ക് ശേഷിയുണ്ടോ എന്ന്
നോക്കിയാല്‍ മതി.
ആ ഉപയോക്താവിന്റെ ചെയ്തികളെക്കുറിച്ച് വിയോജിപ്പുള്ള പക്ഷം അയാളുടെ സംവാദം
താളില്‍ കുറിപ്പിടുക. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വ്യവസ്ഥാപിത
മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
ഉപയോക്താവിന്റെ ജാതിയും ജാതകവും രാഷ്ട്രീയവുമൊന്നും തിരക്കേണ്ട കാര്യം
താങ്കള്‍ക്കോ എനിക്കോ വിക്കിപീഡിയയ്കോ ഇല്ല.
സുജിത്ത്