വാക്കുകള്‍ രൂപപ്പെടുന്നതു് അവയുടെ പ്രയോഗത്തിലൂടേയും കൂടിയാണു്.  കാലങ്ങളായി ഉപയോഗത്തിലുള്ള ഒരു വാക്കിനെ എങ്ങിനെ തെറ്റെന്നു വിലയിരുത്തും ? ഭാഷയിലെ പ്രയോഗങ്ങളെ മാറ്റിമറിക്കലല്ലല്ലോ വിക്കിയിലൂടെ നടത്തേണ്ടതു് , അവയെ രേഖപ്പെടുത്തിവെക്കുകയല്ലേ വേണ്ടതു് ?

തെലുങ്കരുമായി മലയാളികളുടെ ഏറെ കാലത്തെ ഇടപെടലിലൂടെയാണു്  'തെലുങ്കു് ' എന്ന പ്രയോഗം നിലവില്‍ വന്നതു്. അതു് പാടില്ല എന്നാകുമ്പോള്‍, പരന്ത്രീസു് , കോയമ്പത്തൂര്‍, മംഗലാപുരം, മടിക്കേരി, എന്നൊന്നും പാടില്ലാന്നാകും.

'തെലുങ്കു് ' എന്ന പ്രയോഗം കാലാകാലങ്ങളായി നിലവിലുള്ളതാണെന്നു് ഇവിടെ മിക്കവരും അംഗീകരിച്ച സ്ഥിതിക്കു്, വിക്കികൂടി അതു് അംഗീകരിക്കേണ്ടതാണു്.

- അനില്‍


2009/1/16 Challiyan <challiyan@gmail.com>
പക്ഷെ തെറ്റാണെങ്കില്‍ തിരുത്തുന്നത് തന്നെ നല്ലത്.