അതെനിക്കറിയാം. അക്രോബാറ്റ് എന്റെ കൈയ്യിലും ഉണ്ടു്. പക്ഷെ ആ ലിങ്ക് വഴി ഉണ്ടാക്കുന്ന പിഡി.എഫ്ന്റെ പ്രശ്നങ്ങല്‍ പരികരിക്കണം എന്നാണു് ഞാന്‍ സൂചിപ്പിച്ചത്.

ഷിജു

2009/10/4 Junaid P V <junu.pv@gmail.com>
കരേളപാണിനീയം, മലയാളദശേവും. എന്നൊക്കെ വരുന്നത് പി.ഡി.എഫ് റെൻഡർ ചെയ്ത സോഫ്റ്റ്വെയറിന്റെ  യുണീകോഡ് പിന്തുണ പൂർണ്ണമല്ലാത്തത് കൊണ്ടാണ് (റെൻഡറിങ്ങിനുപയോഗിച്ച് ഫോണ്ട് അഞ്ജലി ആയിതന്നെയാണ് കാണുന്നത്, അപ്പോൾ ഫോണ്ടിന്റെ പ്രശ്നമായിരിക്കില്ല).

അതേ താളിന്റെ അച്ചടിരൂപം അഡോബി അക്രോബാറ്റ് 6.0 ഉപയോഗിച്ച് പ്രിന്റ് ചെയ്തത് ഞാൻ അറ്റാച്ച് ചെയ്യുന്നു



2009/10/4 Shiju Alex <shijualexonline@gmail.com>
മീഡിയവിക്കി സോഫ്റ്റ്‌വെയറില്‍ ഈയടുത്ത് വിക്കിതാളുകള്‍ പി.ഡി.എഫ്. ആക്കി മാറ്റാനുള്ള സം‌വിധാനം കൂട്ടിച്ചേര്‍ത്തിരുന്നു. അതുപയോഗിച്ച് ഒരു വിക്കിതാള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.

ഈ സം‌വിധാനം മലയാളം വിക്കിപീഡിയയില്‍ ഇതു് വരെ ഒരുക്കിയിട്ടില്ല. പക്ഷെ വിക്കിഗ്രന്ഥശാലയിലും മറ്റും ഈ സം‌വിധാനം ഉപയോഗിച്ച് വിക്കിതാളുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. ആ സം‌വിധാനം ഉപയോഗിച്ച് വിക്കിഗ്രന്ഥശാലയില്‍ ഇതിനകം ചേര്‍‌ത്തിട്ടുള്ള കേരളപാണിനീയത്തിലെ മലയാളദേശവും ഭാഷയും  എന്ന അദ്ധ്യായത്തിന്റെ പി.ഡി.എഫ് ആണു് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നതു്.

ആ താളില്‍ നോക്കിയില്‍ വിക്കിയിലെ സം‌വിധാനം ഉപയോഗിച്ചുണ്ടാക്കിയ പി.ഡി.എഫില്‍, മലയാളം റെന്‍‌ഡറിങ്ങില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടെന്നു് കാണാം. പിഡി‌എഫിന്റെ മെറ്റാഡാറ്റാ നോക്കിയതില്‍ നിന്നു് ReportLab (www.reportlab.com) എന്ന ആപ്ലിക്കേഷനുപയോഗിച്ചാണു് പി.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് കാണുന്നു.

വിക്കിയിലെ താള്‍ പി.ഡി.എഫ്ആക്കുന്ന ആപ്ലിക്കെഷനിലെ മലയാളം റെന്‍‌ഡറിം‌ങ്ങിലെ ഈ വിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, ഈ കാര്യത്തെ കുറിച്ച് അവബോധവും അറിവും  ഉള്ള ഉപയോക്താക്കള്‍  വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.


ആശംസകളോടെ

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Junaid
http://junaidpv.com

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l