ഇതു ചെയ്യേണ്ടതു് യുണികോഡ് സ്റ്റാൻഡേർഡിലാണു്.

മലയാളം അടക്കമുള്ള ചില ഭാഷകളിൽ ഏതൊക്കെ ജോയിനറുകൾ ഏതൊക്കെ അക്ഷരങ്ങളെ ഏതൊക്കെ അക്ഷരങ്ങളോടു കൂടി ചേർക്കാം എന്നു് നിബന്ധനകൾ വെച്ചിട്ടുണ്ടു്. (ഇപ്പോഴത്തെ സ്റ്റാൻഡാർഡ് അനുസരിച്ച്) ദീർഘം അനുസ്വാരം തുടങ്ങിയ ചിഹ്നങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സംഖ്യാചിഹ്നങ്ങളുമായി  കൂടിച്ചേരില്ല.

ഉദാ: അ‌ാം എന്നാവാം . ഇ‌ാം എന്നുമാവാം.  1‌ാം എന്നു് ആയിക്കൂടാ.

യുണികോഡ് സ്റ്റാൻഡേർഡ് പരിഷ്കരിക്കുവാൻ നമുക്കൊക്കെ കൂട്ടായി ആവശ്യപ്പെടാവുന്നതാണു്. അതിനുശേഷം യുണിസ്ക്രൈബ് വർക്ക് ഫ്ലോ തിരുത്തേണ്ടി വരും. ഫോണ്ട് ലെവലിലും ചില കോംബിനേഷനുകൾ മാറ്റേണ്ടി വരും.

ഇതിനകം  1‌ാം  എന്നൊക്കെ എഴുതിവെച്ചിട്ടുള്ള ടെക്സ്റ്റ് ഈ പരിഷ്കാരം വന്നാൽ തനിയെ ശരിയായി പ്രത്യക്ഷപ്പെടും. '-ആം'  എന്നുള്ളതു് അതുപോലെത്തന്നെ കിടക്കും. ബോട്ടുകൾ ഉപയോഗിച്ച് ഇവ പിന്നീട് ശരിയാക്കേണ്ടി വരും.

-വിശ്വം




2012/3/1 Shiju Alex <shijualexonline@gmail.com>
സംവാദം:84-ആം_അക്കാദമി_പുരസ്കാരങ്ങൾ

നിലവിൽ '-ാം' എന്ന് ടൈപ്പ് ചെയ്യേണ്ടടത്തൊക്കെ '-ആം' എന്നാണ് ടൈപ്പ് ചെയ്യുന്നത്. ഈ പ്രശ്നം അടുത്ത കാലത്ത് എപ്പോഴെങ്കിലും പരിഹരിക്കാൻ  സാദ്ധ്യത ഉണ്ടോ? 

കൈയ്യെഴുത്തിൽ '-ാം'എന്ന് എഴുതാൻ/പ്രദർശിപ്പിക്കാൻ പറ്റുമ്പോൾ കമ്പ്യൂട്ടറിൽ ആ വിധത്തിൽ പറ്റുന്നില്ല എന്നത് ശരിയാണോ? അങ്ങനെ എഴുതാനും പ്രദർശിപ്പിക്കാനും പറ്റുന്ന വിധത്തിലെക്ക് നമ്മൂടെ കമ്പ്യൂട്ടിങ്ങ് വളരേണ്ടതല്ലേ?

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l