മറന്നിട്ടില്ല ശിവഹരി . ചൂണ്ടിക്കാട്ടിയവയില്‍ സമ്മതിച്ചവ പോലും ഇതുവരെ തിരുത്തപ്പെട്ടിട്ടും ഇല്ലല്ലോ . (ഉദാ ദേശാഭിമാനി ലൈസന്‍സ് വയലേഷന്‍)

തിരുത്തിയില്ല എന്നാരാണ് പറഞ്ഞത്. അനിവര്‍ പറഞ്ഞത് തന്നെ തിരുത്തണം എന്നുണ്ടോ? ഗിറ്റ് ലാബില്‍ ഇട്ടിരിക്കുന്ന ദേശാഭിമാനി അടക്കമുള്ള ഒരു ഫോണ്ടിനും ലൈസന്‍സ് വയലേഷന്‍ നില്ല എന്നു മാത്രമല്ല അവയെല്ലാം എ.ടി.പി.എസ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിക്കുന്നത്. സ്വ.മ.ക. യുടെ ഒന്നുമായും അതിന് ആശ്രിചതത്വം ഇല്ല.

--ശിവഹരി

2015, ഫെബ്രുവരി 10 8:34 AM ന്, Anivar Aravind <anivar.aravind@gmail.com> എഴുതി:


2015-02-09 16:43 GMT+05:30 Sivahari Nandakumar <sivaharivkm@gmail.com>:
https://gitlab.com/groups/atps-projects

ഇവിടെ ഫോണ്ടുകള്‍ ഇട്ടിട്ട് ഒരു മാസമായി കേട്ടോ.

മറന്നിട്ടില്ല ശിവഹരി . ചൂണ്ടിക്കാട്ടിയവയില്‍ സമ്മതിച്ചവ പോലും ഇതുവരെ തിരുത്തപ്പെട്ടിട്ടും ഇല്ലല്ലോ . (ഉദാ ദേശാഭിമാനി ലൈസന്‍സ് വയലേഷന്‍)
ബഗ്ഗുകള്‍ ചൂണ്ടിക്കാട്ടുമ്പോ അതു മനസ്സിലാക്കാന്‍ കഴിയുക എന്നതു വളരെ  പ്രധാനമാണല്ലോ.  അതിനാല്‍  പ്രോഗ്രാമിങ്ങ് തീരുമാനങ്ങളിലെത്തിച്ചേരുന്നതിന്റെ സാങ്കേതിക കാരണങ്ങളും അതെന്തുകൊണ്ടെന്നതും കൂടി മനസ്സിലാക്കുന്നതു നന്നാവും . ആ പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശങ്ങള്‍ അവയുടെ ലൈസന്‍സും കോപ്പിറൈറ്റും ബഹുമാനിയ്ക്കാതെ പകര്‍ത്തപ്പെടുന്നതിന്റെ  പ്രശ്നവും കാണാം .

സ്വമക ബ്ലോഗില്‍ മലയാളം ഫോണ്ടുകളുടെ ഫീച്ചര്‍ ടേബിളുകളുകളെങ്ങനെ നിര്‍മ്മിയ്ക്കപ്പെട്ടു എന്നതും എങ്ങനെ ഓരോ ദുര്‍ഘടമായ അക്ഷരങ്ങളുടെയും പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശവും ഉരുത്തിരിഞ്ഞുവന്നു വന്നു എന്നതും വ്യക്തമാക്കുന്ന ഒരു പരമ്പര തുടങ്ങിയതു ശ്രദ്ധിച്ചുകാണുമല്ലോ . ചൂണ്ടിക്കാട്ടിയേ തിരുത്തൂ എന്നതിനേക്കാള്‍ എങ്ങനെ ലൈസന്‍സ് പാലിയ്ക്കാതെ കോപ്പിയടിച്ച നിര്‍ദ്ദേശങ്ങള്‍ സ്വയമറിഞ്ഞു ലൈസന്‍സ് പാലിയ്ക്കാനുള്ള ശ്രമം ATPS ന്റെ ഭാഗത്തുനിന്നുണ്ടാകുമെങ്കില്‍ നല്ലതാകുമെന്നു കരുതി . ആ പരമ്പര ഒന്നു ഇരുത്തിവായിയ്ക്കൂ. സ്വയം തിരുത്താന്‍ ശ്രമിയ്ക്കൂ. ഫോണ്ട് നിര്‍മ്മാണത്തിന്റെ ലേണിങ്ങ് കര്‍വ്വും ഓരോ പ്രാഗ്രാമിങ്ങ് നിര്‍ദ്ദേശവും (അതെ ഓരോ നിര്‍ദ്ദേശവും കോപ്പിറൈറ്റുള്ളതാണ് . എന്നാല്‍ സ്വതന്ത്രലൈസന്‍സ് പാലിച്ച് ഉപയോഗിയ്ക്കാവുന്നതുമാണ്) മനസ്സിലാക്കാത്തവരോട്  (ദാ പുതിയ ഫീച്ചര്‍ ടേബിള്‍ ഞങ്ങളിപ്പോ ഉണ്ടാക്കി എന്ന മട്ടില്‍ തെറ്റിദ്ധാരണാ ജനകമായ ന്യായങ്ങള്‍ വരുന്നതു കണ്ടതുകൊണ്ടാണ്  ഇതു പറയുന്നതു് ) സംസാരിയ്ക്കുമ്പോള്‍ ക്രോസ് റഫറന്‍സ് ചെയ്യുന്ന ഒരു ഡോക്യുമെന്റേഷന്‍ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്നതിനാല്‍ ആ പരമ്പര അല്പം കൂടി മുന്നോട്ടുനീങ്ങിയിട്ടാവാം ലംഘനം ചൂണ്ടിക്കാട്ടാന്‍ എന്നതു അതിനാല്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണ്.

സ്വയം മനസ്സിലാക്കിത്തിരുത്താനുള്ള ഒരവസരം കൂടി എന്നതും മുടന്തന്‍ ന്യായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിരികെ വരാതിരിക്കാനുള്ള അവസരം കുറയ്ക്കുക എന്നതുമായി ഇതിനെ വായിച്ചാല്‍ മതി .

ഈ സീരീസിലെ ലേഖനങ്ങള്‍ വായിച്ചില്ലെങ്കില്‍ വായിയ്ക്കാന്‍



_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in





--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom