N.A.Nazeer Participating in Malayalam Loves Wikimedia ‪3, the Photo Uploading Event as Solidarity to Free Knowledge Movement.

N.A.Naseer is Wildlife photographer and Nature conservation activist.  He is incessantly traveling in the forests of Kerala for the last 35  years. In addition to Malayalam periodicals, he writes on wild life with  magnificent photographs, in magazines like Sanctuary Asia, Hornbill,  Frontline, Outlook, Traveller etc. He is a life member of Bombay Natural  History Society. He founded the Nature conservation society of  photographers. Also, a society for nature conservation and martial arts.  His book ' Woods and Photographer " on wild life, is the first of its  kind written in his mother tongue, Malayalam. It contains exciting real  life photographs of wild fauna of South India.The book was sold out in  three months .
http://en.wikipedia.org/wiki/N.A.Nazeer
 
http://commons.wikimedia.org/wiki/Category:N_A_Nazeer%27s_uploads (uploading just started.)

Joseph Lazer 's Clicks 

Naseer's Website : http://www.nilgirimarten.com/

-FWD-
Subject: നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ കോമൺസിലേക്ക്
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>, Discussion list of Swathanthra Malayalam Computing <discuss@lists.smc.org.in>


ഏവര്‍ക്കും ലോകഫോട്ടോഗ്രാഫി ദിനാശംസകള്‍.

പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫർ എൻ എ നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ വിക്കിമീഡിയ കോമൺസിലേക്ക്..

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ഫോട്ടോ അപ്ലോഡിങ് ഇവന്റിൽ പങ്കെടുക്കുന്ന നൂറിലധികം വിക്കിമീഡിയ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പരിസ്ഥിതിപ്രവർത്തകനും വന്യജീവിഫോട്ടോഗ്രാഫറുമായ എൻ എ നസീറും സുഹൃത്ത് ജോസഫ് ലാസറും. 350 ലധികം ചിത്രങ്ങള്‍ സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്.

അപൂര്‍വ്വവും ഉയര്‍ന്ന റെസല്യൂഷനിലുള്ളതുമായ ഒരു പിടി ചിത്രങ്ങളാണ് ഇതിലൂടെ പകര്‍പ്പാവകാശം സ്വതന്ത്രമായി നമുക്ക് ലഭ്യമാവുന്നത്. 350ലധികം ചിത്രങ്ങള്‍ (ഏകദേശം 2.8 ജിബി) ആണ് ഈ ഒരു ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ഇവന്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്‍.എ നസീറും ജോസഫ് ലാസറും സംഭാവനയായി ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കാനായി ഏല്‍പ്പിച്ചത്. ഡാറ്റയുടെ വലിപ്പം കുറച്ചധികമായതിനാല്‍ അപ്ലോഡിങ്ങ് പതുക്കെയേ നടക്കുന്നുള്ളൂ. ഇതുപോലുള്ളവരുടെ ചിത്രങ്ങള്‍ കോമണ്‍സിലെത്തുന്നതോടെ വിക്കി സംരംഭങ്ങളിലേക്ക് സംഭാവന ചെയ്യാനെത്തവരെ കൂടുതല്‍ ഇതിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കാം :)

ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ മൂന്നോട്ട് വന്നതിന്റെ പിന്നില്‍ ലൈസന്‍സിങ്ങിനെ ചുറ്റിപ്പറ്റി ഒരു സംഭവമുണ്ട്. എന്‍ എ നസീറിന്റെ ചിത്രങ്ങള്‍ ആട്രിബ്യൂഷന്‍ നല്‍കാതെ കേരളം വനം വകുപ്പ് മാഗസീനുകളില്‍ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ നസീറിനേയും കൂടെയുള്ള സംഘത്തേയും നിയന്ത്രിയ്ക്കാനെന്നപ്പോലെ കാട്ടിലെ ഫോട്ടോഗ്രാഫി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറങ്ങുകയും ഇതിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടാക്കുകയും നടന്നിട്ടുണ്ട്.

സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങളെല്ലാം ആട്രിബൂഷനോടെ പുനരുപയോഗിക്കാനും ജനങ്ങളിലേക്ക് സ്വതന്ത്രമായി ഉപയോഗിക്കാനായി എത്തിച്ചേരാനും ഇതുവഴി സാധിക്കും. നിങ്ങളുടെ ഫോട്ടോഗ്രാഫി സുഹൃത്തുക്കളോടും ഈ വിധത്തില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാമെന്നുള്ള ആശയത്തെക്കുറിച്ച് പങ്കുവയ്ക്കുമല്ലോ :)

ചിത്രങ്ങളുടെ അപ്ലോഡിങ്ങ് പൂര്‍ത്തിയായിട്ടില്ല. കാടകത്തിലെ ചിത്രങ്ങള്‍ താഴെയുള്ള ലിങ്കില്‍ കാണാം

എന്‍ എ  നസീറിന്റെ ചിത്രങ്ങൾ 
ജോസഫ് ലാസറിന്റെ ചിത്രങ്ങള്‍  :(വര്‍ഗ്ഗം ഇപ്പൊ കാണാനില്ല.സായിപ്പ് നീക്കം ചെയ്തു.)

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."