---------- Forwarded message ----------
From:
Anoop <anoop.ind@gmail.com>
Date: 2011/1/25
Subject: [Wikiml-l] മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം എഡിറ്റുകൾ
To: Malayalam wiki project mailing list <
wikiml-l@lists.wikimedia.org>
സുഹൃത്തുക്കളേ,
ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ വിക്കിപീഡിയയും മലയാളമാണ്[1].
ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ, കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം
ആവശ്യമാണ്.
മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
ഭാഷ (language) |
തിരുത്തലുകളുടെ എണ്ണം (Number of edits since wiki is set up)
|
മലയാളം (Malayalam) |
1002375 |
ബംഗാളി (bengali)
|
922606 |
ഹിന്ദി (Hindi) |
913612 |
തമിഴ് (Tamil) |
688891 |
മറാത്തി (Marathi) |
665774 |
തെലുഗ് (Telugu)
|
578760 |
ഉർദു (Urdu) |
376948 |
കന്നഡ (Kannada) |
186771 |
ഗുജറാത്തി (Gujarati)
|
133134 |
സംസ്കൃതം (Sanskrit)
|
101517 |
[1]
ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.
അവലംബം1.
http://meta.wikimedia.org/wiki/List_of_Wikipedias
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email:
Wikiml-l@lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l