DAKFന്റെ ആഭിമുഖ്യത്തില്‍ മെയ് 4നു് ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ 5.00 വരെ എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചു് വിക്കി പഠനശിബിരം നടത്തി. പരിപാടിയില്‍ 45 പേര്‍ പങ്കെടുത്തു. ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കൂട്ടായ്മയുടെ പ്രചരണത്തിനാണ് DAKF ഈ പരിപാടി സംഘടിപ്പിച്ചതു്.

DAKFന്റെ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ പഠനശിബിരം ആരംഭിച്ചു. DAKF ന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. DAKF തുടര്‍ന്നും ഇതുപോലുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും എന്നു് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു് FSMI പ്രസിഡന്റ് ശ്രീ. ജോസഫ് തോമസു് ഉല്‍ഘാടനം ചെയ്തു.

ശ്രീ അനില്‍കുമാര്‍ കെ വി മലയാളം വിക്കിപ്പീടിയയെക്കുറിച്ചും മലയാളം വിക്കിപ്പീടിയയുടെ വിവിധ സംരംഭങ്ങളെക്കുറിച്ചും വക്കിപ്പീടിയയിലെ ലൈസന്‍സിങ്ങ് രീതികളെക്കുറിച്ചുമുള്ള അവതരണം നടത്തി. തുടര്‍ന്നു് നടന്ന പ്രായോഗിക പരിശീലനം ശ്രീ ശിവഹരി നന്ദകുമാര്‍ നയിച്ചു. പ്രായോഗിക പരിശീലനത്തില്‍ വിക്കിപ്പീടിയയുടെ ഉപഭോക്താവാകുന്നത് എങ്ങനെയെന്നും, പുതിയ ലേഖനം എങ്ങനെ തുടങ്ങുമെന്നും, ചിത്രം എങ്ങനെ അപ്‌ലോട് ചെയ്യുമന്നും, എങ്ങനെ അവലംബം കൊടുക്കാം എന്നെല്ലാം അദ്ദേഹം അവതരിച്ചു.

with regards

Ditty