മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു
എന്ന വിക്കിപദ്ധതി 18-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ
ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത
സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1500 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

ഈ പദ്ധതി തുടങ്ങുമ്പോൾ  500 നടുത്ത് സ്വതന്ത്രചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് നമ്മുടെ വകയായി സംഭാവന ചെയ്യാനാകും എന്നാണു് കരുതിയിരുന്നത്.  എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി നമ്മൾ ഇതിനകം അതിന്റെ മൂന്നിരട്ടി ചിത്രങ്ങൾ കോമൺസിലേക്ക് കൊടുത്തു കഴിഞ്ഞു. ഈ സംരംഭത്തിൽ പങ്കെടുക്കുന്ന എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

പദ്ധതിയുടെ 18-ാം ദിവസമാണിന്ന്. ഇനി ഈ പദ്ധതി 7 ദിവസം കൂടി മാത്രം. കേരളത്തേയും മലയാളത്തേയും സംബന്ധിച്ചുള്ള ചിത്രങ്ങൾ ഇപ്പൊഴും വളരെ കുറവാണു്. അനവധി കാര്യങ്ങളുടെ ചിത്രങ്ങൾ ഇനിയും ആവശ്യമാനു്.  ഈ പദ്ധതി തുടങ്ങുമ്പോൾ
നമ്മുടെ പ്രധാനലക്ഷ്യങ്ങൾ താഴെ പറയുന്ന ചിത്രങ്ങൾ വിക്കിയിലെത്തിക്കുക
എന്നതായിരുന്നു:

കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ

കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ

കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ

കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ

കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ

ഈ വിഷയ്ത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും ഒന്നും ആയിട്ടില്ല. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
എന്ന താളിൽ കാണുന്ന 970ൽ പരം ഗ്രാമപഞ്ചായത്തുകളെ കറിച്ചുള്ള ലേഖനങ്ങളിലും
ഉപയോഗിക്കാൻ തക്കതായ ചിത്രങ്ങൾ ആവശ്യമാണു്. പ്രത്യെകിച്ച് ഗ്രാമപഞ്ചായ്ത്ത്
ഓഫീസുകളുടെ ചിത്രങ്ങൾ.   ആ വിടവ് നികത്താൻ ഈ പദ്ധതിയിലൂടെ നമുക്ക്
കഴിഞ്ഞാൽ എറ്റവും നിന്നായിരിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥ്ലത്തെ
ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പടംമെടുത്ത് അപ്‌ലോഡ് ചെയ്യുന്നത് ഏറ്റവും
എളുപ്പവും ആണല്ലോ.

ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ്
ചെയ്തതിനു് ശേഷം നിർബന്ധമായും {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും.

നിങ്ങൾ
ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും ഇംഗ്ലീഷിലും മലയാളത്തിലും),
ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ
ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അത് മറ്റ് ഭാഷകളീൽ ഉള്ളവർക്ക് അവരുടെ
വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവരെ സഹായിക്കും.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.എല്ലാവരും ഒത്തു പിടിച്ചാൽ ഇനിയുള്ള 7 ദിവസങ്ങൾ കൊണ്ട് ഇനിയൊരു 500 ചിത്രങ്ങൾ കൂടെ ചേർക്കാൻ യാതൊരു പ്രയാസവും ഇല്ല. അതിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളതായാൽ വളരെ നല്ലത്.

ഷിജു