കേരളത്തിൽ ഏതാണ്ട് 970 ഗ്രാമപഞ്ചായത്തുകൾ ആണുള്ളത്. സർക്കാരിന്റെ ഈ http://www.lsg.kerala.gov.in/htm/website.php?lang=ml സൈറ്റിൽ നിന്ന് ഓരോ ഗ്രാമപഞ്ചായത്തിന്റേയും വെബ്ബ്സൈറ്റ് കണ്ണികൾ കിട്ടും.

പക്ഷെ പൊതുസഞ്ചയം/കോപ്പിലെഫ്റ്റ് ലൈസൻസ് ഉപയോഗിക്കാത്തത് മൂലം ഈ സൈറ്റുകളുടെ ഉള്ളടക്കം നമുക്ക് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല.

പൊതുജനത്തിന്റെ പണം ഉപയോഗിച്ച് കേരളസർക്കാർ നിർമ്മിച്ച സൈറ്റുകളാണു് ഇതെങ്കിലും ഈ സൈറ്റുകളിലെ ഒന്നും ഉള്ളടക്കം പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതല്ല. എല്ലാ സൈറ്റുകളും അടഞ്ഞ ലൈസൻസാണൂ് ഉപയോഗിക്കുന്നത്. സത്യത്തിൽ ജനാധിപത്യസംവിധാനത്തിൽ സർക്കാരിന്റെ പൊതുവായ സംഗതികൾ ഒക്കെ (രാജ്യസുരക്ഷയെ ബാധിക്കുന്ന സംഗതികൾ ഒഴിച്ച്) പൊതുസഞ്ചയത്തിൽ ആണു് വരേണ്ടത്. നമ്മുടെ ഭരണാധികാരികൾക്ക് ഈ വിധ സംഗതികളെ കുറിച്ച് അവബോധം ഇല്ലാത്തതിനാൽ ഈ കാര്യങ്ങൾ ഒന്നും ക്രമപ്പെടുത്താൻ ഒരു ശ്രമവും ഇതുവരെ ഉണ്ടായില്ല. ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യ ഒട്ടാകെ ഇതു് തന്നെയാണു് സ്ഥിതി.

എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സർക്കാർ സൈറ്റുകൾ നമുക്ക് ഉപകാരപ്പെടില്ലെങ്കിലും വിക്കിപീഡിയയെ സ്നേഹിക്കുന്നവർ എന്ന നിലയിൽ ഈ 970 ഗ്രാമപഞ്ചായത്തുകളേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും അത് വിക്കിയിലാക്കുന്നതിലും നമ്മൾ പിറകോട്ട് പൊയ്ക്കൂടാ. അങ്ങനെ ഉള്ള ശ്രമത്തിന്റെ ഭാഗമായാണൂ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെ മൊത്തം വിക്കിയിലാക്കുന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചത്. അങ്ങനെ നിരവധി പേർ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടത്തിയ പ്രവർത്തനം മൂലം കേരളത്തിലെ 970 ഗ്രാമപഞ്ചായത്തുകളെ കുറിച്ചും നമ്മൾ ഭാഗികമായെങ്കിലും ലെഖനം നിർമ്മിച്ചിട്ടൂണ്ട്. ഓരോ ഗ്രാമപഞ്ചായത്ത് ലെഖനവും ഇവിടെ നിന്ന് കണ്ടെടുക്കാം. നിലവിൽ ഈ ലേഖനങ്ങളിലെ ഉള്ളടക്കം ശുഷ്കമാണു്. ലൈസൻസ് പ്രശ്നം മൂലം സർക്കാർ സൈറ്റുകളിൽ നിന്ന് ഉള്ളടക്കം എടുക്കാൻ നിവർത്തിയും ഇല്ല.

അതിനാൽ നിങ്ങളുടെ ഓരോരുത്തരുടേയും ഗ്രാമപഞ്ചായത്തിനെകുറിച്ചുള്ള വിവരങ്ങൾ കൂട്ടി ചേർത്ത് ലെഖനങ്ങൾ വിപുലീകരിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു

എന്നാൽ ഉള്ളടക്കം ശുഷകമാണെങ്കിലും വേറെ പല വിധത്തിൽ ഓരോ ലേഖനത്തേയും മെച്ചപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. അതിൽ പ്രധാനപ്പെട്ട ഒരു വഴിയാണു് ഓരോ പഞ്ചായത്ത് ലേഖനത്തിലും പ്രസ്തുത പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങൾ കൂട്ടി ചേർക്കുക എന്നത്.  ഏറ്റവും ചുരുങ്ങിയ പക്ഷം ഓരോ പഞ്ചായത്ത് ലെഖനത്തിലും പ്രസ്തുതഗ്രാമപഞ്ചായത്തോഫീസിന്റെ പടം എങ്കിലും ആവശ്യമാണു്. കേരളത്തിൽ താമസിക്കുന്നവർ ഇക്കാര്യത്തിൽ സവിശേഷശ്രദ്ധ വെക്കുവാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ താമസിക്കുന്ന സ്ഥലം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പടം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയെ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു. പറ്റുമെങ്കിൽ ആ പഞ്ചായത്തുമായി ബന്ധപ്പെട്ട മറ്റ് പ്രധാനസംഗതികളുടേയും പടം അപ്‌ലോഡ് ചെയ്യുക.

(സർക്കാർ സൈറ്റുകളിലെ ഉള്ളടക്കം ദയവായി വിക്കിയിലേക്ക് പകർത്തരുത്. അത്
പകർപ്പവകാശലംഘനം ആണു്. ആ വിധത്തിൽ നടത്തുന്ന തിരുത്തലുകൾ
വിക്കിപ്രവർത്തരുടെ കണ്ണിൽ പെടുന്ന മാത്രയിൽ നീക്കം ചെയ്യും)