ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും
വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് മലയാളം വിക്കിപീഡിയയിൽ എഴുത്തുപകരണം
സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ മലയാളം
ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ ഉപകരണം ഉപയോഗിക്കുന്നുണ്ടാകില്ല,
വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ,
കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവ അതിനുവേണ്ടി അത്തരക്കാർ
ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം
ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം
വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി
എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായിൽ ക്രമീകരണങ്ങളിലെ തിരുത്തൽ ടാബിനു കീഴിലുള്ള വിപുലമായ ഉപാധികൾ എന്ന വിഭാഗത്തിലുള്ള നാരായം ഇൻപുട്ട് മെഥേഡ് തിരുത്തലുപകരണം (IME) നിർജ്ജീവമാക്കുക
എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. അതോടെ എഴുത്തുപകരണം താങ്കളുടെ
അംഗത്വത്തിൽ നിർജ്ജീവമായിത്തീരും. എപ്പോൾ വേണമെങ്കിലും ഈ ചെക്ക്ബോക്സ്
അൺടിക്ക് ചെയ്ത് എഴുത്തുപകരണത്തെ സജീവമാക്കാവുന്നതാണ്.

Junaid P V
http://junaidpv.in