എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും
വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.
നല്ല തീരുമാനം. എന്നെപ്പോലുള്ളവർക്ക് പങ്കെടുക്കാനും വിക്കിയി സജീവമാകാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകും.
പുല്ലുമേട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നു
സ്വാഗതപ്രസംഗം
ഉത്ഘാടനം
പുല്ലുമേട് ദുരന്തത്തിൽ
മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ
ആരംഭിച്ചത്. ശേഷം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു
സ്വാഗതം പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന ഡോ ബി.ഇക്ബാൽ
പത്താം വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
ആവശ്യകതയെപ്പറ്റിയും, അത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകതയെപ്പറ്റിയും ഇക്ബാൽ സൂചിപ്പിച്ചു. ഡിജിറ്റൽ മലയാള ഭാഷയിലൂടെ
വളരുന്ന മലയാളത്തിനു യുവാക്കൾ നൽകുന്ന സംഭാവനകൾക്ക് ഉദാഹരണമായി
വിക്കിപീഡിയയെ ഇക്ബാൽ ചൂണ്ടിക്കാട്ടി.
ആമുഖം - വിജയകുമാർ ബ്ലാത്തൂർ
ഡോ. മഹേഷ് മംഗലാട്ട്
ശേഷം വിജയകുമാർ ബ്ലാത്തൂർ
ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന
വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു. മലയാളം
കമ്പ്യൂട്ടിങ്ങിന്റെയും, ഫോണ്ടുകളുടെയും വളർച്ചയെ പറ്റി മഹേഷ് വിശദമായി
സംസാരിച്ചു. മലയാളം വിക്കിപീഡിയയുടെ ആദ്യകാല വളർച്ചയെപ്പറ്റിയും മഹേഷ്
സംസാരിച്ചു. സദസ്യരിൽ നിന്നും വന്ന ഒരു ചോദ്യത്തിനു മറുപടിയായി പത്തു
മിനുട്ടിൽ ഇൻസ്ക്രിപ്റ്റ് കീബോർഡ് പഠിക്കാം എന്നു പറഞ്ഞ് ഇൻസ്ക്രിപ്റ്റ് കീബോർഡുകളെ പറ്റി പഠിപ്പിച്ചത് സദസ്യരിൽ അത്ഭുതമുളവാക്കി.
തുടർന്ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദ്യ ചടങ്ങ് പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജിമ്മി വെയിൽസിന്റെ വീഡിയോ പ്രദർശനമായിരുന്നു. ശേഷം വിക്കി, വിക്കിപീഡിയ,മലയാളം വിക്കിപീഡിയ എന്നീ വിഷയങ്ങളിൽ വിക്കിപീഡിയനായ പി. സിദ്ധാർത്ഥൻ ക്ലാസെടുത്തു. ശേഷം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക് മുറിച്ച് വിതരണം ചെയ്തു.
അടുത്ത ക്ലാസ് വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ളതായിരുന്നു. അനൂപ്
എടുത്ത ഈ ക്ലാസിൽ വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം
തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ
ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് ലൈവായി ക്ലാസുകൾ
നൽകി. കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ എന്ന പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്.
നന്ദി - കെ. ഗോപി
കേക്ക് മുറിക്കുന്നു.
പ്രൊഫസർ. എ.വി. വിജയൻ സെക്രട്ടറിയായും, വിജയകുമാർ ബ്ലാത്തൂർ കൺവീനറുമായി
കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും,
പരിപോഷിപ്പിക്കുന്നതിനുമായി വിക്കിപീഡിയ കണ്ണൂർ എന്ന സമിതി
രൂപീകരിച്ചു. എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും
വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.
ചടങ്ങിനു കെ. ഗോപി നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ സമാപിച്ചു.
കൂടുതൽ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ : http://commons.wikimedia.org/wiki/Category:Malayalam_Wiki_10_celebrations,_Kannur
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l