വിക്കിപീഡിയ, വിക്കി എഡിറ്റിങ്ങ്, മലയാളം വിക്കിസം‌രംഭങ്ങൾ ഇവയെക്കുറിച്ചൊക്കെ അടിസ്ഥാനപരമായ അറിവ് എങ്കിലും പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആണു് നമ്മൾ കേരളത്തിലങ്ങോളം ഇങ്ങോളം വ്യാപകമായി വിക്കിപഠനശിബിരങ്ങൾ സം‌ഘടിപ്പിച്ചത്. മിക്കവാറും എല്ലാ സ്ഥ്ലത്തും പഠനശിബിരത്തിനു് ക്ലാസ്സുകൾ എടുത്തവർ എല്ലാവരും മറ്റ് സ്ഥ്ലങ്ങളിൽ നിന്ന് പോയവർ ആയിരുന്നു.
ഇങ്ങനെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനശിബിരങ്ങളിലൂടെ നമുക്ക് ഇപ്പോൾ ധാരാളം പുതിയ ഉപയോക്താക്കളെ ലഭിച്ചിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ നടക്കുന്ന എഡിറ്റുകളുടെ എണ്ണം, തുടങ്ങുന്ന ലേഖനങ്ങളുടെ എണ്ണം ഇവയൊക്കെ നോക്കിയാൽ ഇക്കാര്യം മനസ്സിലാക്കാം. ഇപ്പോൾ ഇന്ത്യൻ വിക്കിപീഡിയകളീൽ  ഏറ്റവും കൂടുതൽ സജീവ ഉപയോക്തക്കൾ ഉള്ളത് മലയാളം വിക്കിപീഡിയക്കാണു് (60 -ൽ പരം സജീവ ഉപയോക്താക്കൾ)
പഠനശിബിരവും മറ്റും മൂലം ഒരു സ്ഥലത്ത് വിക്കിയിൽ സജീവരായ പ്രവർത്തകരുടെ ഒരു സംഘം ഉണ്ടായാൽ പിന്നെ ആ സ്ഥലത്തെ ഉപയോക്താക്കൾ ചേർന്ന് വിക്കിപ്രവർത്തകരുടെ കൂടിച്ചേരലിനെ അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കണം. ഇടയ്ക്ക് പ്രാദേശിക വിക്കിസംഗമങ്ങൾ സംഘടിപ്പിക്കണം. ചർച്ചകൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ ഒക്കെ സംഘടിപ്പിക്കാം. അതിനായി കേരളത്തിലുള്ള എല്ലാ വിക്കിപ്രവർത്തകരുടേയും സൗകര്യം നോക്കേണ്ടതില്ല. അതത് സഥലത്തെ വിക്കിപീഡിയരുടെ സൗകര്യം അനുസരിച്ച് അതൊക്കെ ക്രമീകരിക്കാം. ഇങ്ങനെ ഒക്കെ നടക്കുന്ന സമയത്ത് T.g.Surendran പറയുന്ന നിർദ്ദേശങ്ങൾ ഒക്കെ പ്രാവർത്തികമാക്കാം എന്ന് കാണാം. നമ്മൾ ആ നിലയിലേക്ക് എത്തി കൊണ്ടിരിക്കുകയാണു് എന്ന് കരുതുന്നു.
കേരളത്തിൽ കണ്ണൂരിലെ മലയാളം വിക്കിപ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയി എന്ന് കാണുന്നു (കൊല്ലവും മോശമല്ല). അതിനാൽ പുതിയ പരിപാടികളിലൂടെയും മറ്റും മലയാളം വിക്കിപീഡിയയെയും സഹോദര വിക്കികളേയും  സംബന്ധിച്ച വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം. അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം അതത് പ്രദേശത്തെ മുതിർന്ന വിക്കിപ്രവർത്തകർ ഏറ്റെടുക്കണം. അഡ്‌വാസ്ഡ് എഡിറ്റിങ്ങ് സെഷൻ ഒക്കെ അതിന്റെ ഭാഗമായി സംഘടിപ്പിക്കാവുന്നതാണു്. കണ്ണൂരിൽ അതൊക്കെ താമസിയാതെ നടക്കും എന്ന് കരുതട്ടെ.
ഷിജു
എനിക്കു മാത്രമായയച്ച മെയിൽ കൂടുതൽ ചർച്ചക്കായി എല്ലാവർക്കും അയക്കുന്നു.
---------- Forwarded message ----------
Date: 2011/1/6
Subject: Re: [Wikiml-l] വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ
To: anoop.ind@gmail.com
വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക് തുടര്‍പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
ചോദ്യം വ്യക്തമായി മനസിലായില്ല.
With Regards,
Anoop P
ഇപ്പോള്‍ നടക്കുന്ന പഠനശിബരത്തില്‍ പ്രാഥമിക അറിവ് മാത്രമാണ് ലഭിക്കുക . ഫലകങ്ങളുടെ ഉപയോഗം , ശാസ്ത്രലേഖനങ്ങള്‍ക്കാവശ്യമായ ഇക്വേഷനുകള്‍ , അതിലേക്കാവശ്യമായ ലളിതമായി വരയ്ക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ , ഇംഗ്ലീഷ് വിക്കിപീഡിയയിലേക്ക് ലിങ്ക് നല്‍കല്‍ , തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ തുടക്കക്കാരും അല്ലാത്തവരും നേരിടുന്നുണ്ട് . ഇതെല്ലാം ശില്പശാലയില്‍ പ്രയോഗിക്കപ്പടുന്നത് കണ്ടു മനസ്സിലാക്കില്‍ വികിപ്പീഡിയയിലേക്ക് സംഭാവന നല്‍കുന്നവരുടെ സമയനഷ്ടം ഒഴിവാക്കുന്നതിനും അവരില്‍ നിന്നും കൂടുതല്‍ സഹായം ലഭ്യമാകുന്നതിനും സഹായിക്കും . അത്തരമൊന്ന് ആലോചിക്കുകയാണെങ്കില്‍ ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങള്‍ കൂടുതലായി നിര്‍ദ്ദേശിക്കാം . എല്ലാവര്‍ക്കും കമ്പ്യൂട്ടറില്‍ കൂടുതല്‍ അറിവുണ്ടാകണമെന്നില്ലല്ലോ .
മാത്രമല്ല നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായ എഴുത്തുകാരുടെ എണ്ണം കുറവുമാണല്ലോ . ഓരോ പ്രദേശത്തുനിന്നും വിക്കിയിലേക്ക് ആകര്ഷിക്കാന്‍ കഴിയുന്ന അധ്യാപകരടക്കമുള്ള എഴുത്തുകാര്‍ ധാരാളമുണ്ട് . അതോടൊപ്പം ശാസ്ത്ര സാഹ്ത്യപരിഷത്ത് , ഗ്രന്ഥശാലാ സംഘം തുടങ്ങിയ സംഘടനകളെയും ഈ സംരംഭത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു ജനകീയസംരംഭമായി വളര്‍ത്താന്‍ കഴിയും . ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി തുടര്‍ പരിശീലനപരിപാടിയുടെ ഭാഗമായി പ്രവര്‍ത്തികമാക്കാം .
Regards
T.g.Surendran
With Regards,
Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l