എറണാകുളത്ത് നടന്ന മൂന്നാം വിക്കിസംഗമത്തൊട് അനുബന്ധിച്ച് നമ്മൾ
വിക്കിയെ കുറിച്ച് സാധാരണ ഉയർന്ന് വരാറുള്ള ചൊദ്യങ്ങൾ ഉൾക്കൊള്ളിച്ച് പതിവ്
ചൊദ്യങ്ങൾ എന്ന പുസ്ത്കം ഇറക്കിയിരുന്നല്ലോ. അതിന്റെ പി.ഡി.എഫ്. ഇവിടുണ്ടു്. പുതുതായി വിക്കിയെകുറിച്ച് അറിയാൻ വരുന്നവർക്ക്  ഈ പുസ്ത്കം വളരെ പ്രയോജനം ആകുന്നു എന്ന് പലരുടേയും പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. പക്ഷെ എറണാകുളം സംഗമത്തിനു് വേണ്ടി വളരെ പെട്ടെന്ന് കുറഞ്ഞ കാലയളവിൽ ചെയ്തതിനാലുള്ള പല കുറവുകളും ആ പുസ്ത്കത്തിലുണ്ട്. അതിനാൽ ആ പുസ്തകം പുതുക്കാൻ ആലോചിക്കുന്നു.

പഠനശിബിരങ്ങൾ ഒക്കെ നടത്തിയ പരിചയത്തിൽ നിന്ന് ആളുകൾ ചോദിക്കാൻ സാദ്ധ്യതയുള്ള കൂടുതൽ ചൊദ്യങ്ങൾ നമുക്കറിയാം .
അതിനായി നിലവിലുള്ള പതിപ്പിൽ ഇല്ലാത്തതും, എന്നാൽ ആളുകൾ സാധാരണായി
ചൊദിക്കുന്ന ചൊദ്യങ്ങൾ വിക്കിയിൽ ചേർക്കാൻ  താല്പര്യപ്പെടുന്നു. വിക്കിയിൽ ചെർക്കാൻ അറിയാത്തവർ എനിക്ക് ഒരു മെയിലയച്ചാലും (shijualexonline@gmail.com) മതി. ഞാൻ അത് വിക്കിയിൽ ചേർക്കാം. നിങ്ങൾക്ക് വിക്കിയെക്കുറിച്ചുള്ള എന്ത് സം‌ശയവും ഇതിന്റെ ഭാഗമായി ചോദിക്കാം.

നിലവിലെ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചോദ്യങ്ങൾ താഴെ പറയുന്നവ ആണു്.

എന്താണു് വിക്കി?

എന്താണു് വിക്കിപീഡിയ?

വിക്കിയും വിക്കിപീഡിയയും ഒന്നാണോ?

വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?

ഏതൊക്കെ ഭാഷകളിൽ വിക്കിപീഡിയ ഉണ്ടു്? മലയാളത്തിൽ വിക്കിപീഡിയ ഉണ്ടോ?

ആരാണു് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതു്?

ഇതൊരു സർക്കാർ പദ്ധതി ആണോ? ഇതിൽ‌ സർക്കാറിന്റെ പങ്കെന്താണ്?

വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ? അതില്ലാത്ത ഞാൻ എങ്ങനെ വിക്കിപീഡിയയിൽ സംഭാവന ചെയ്യും?

ഞാൻ എന്തിനു് വിക്കിപീഡിയയിൽ ലേഖനം എഴുതണം? വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്താ പ്രയോജനം?

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?

മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?

മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണു്?

എനിക്കു് മലയാളം വിക്കിപീഡിയയിൽ എഴുതണമെന്നുണ്ടു്. പക്ഷേ മലയാളം ടൈപ്പിംഗ് അറിയില്ല. ഞാനെന്തു് ചെയ്യും?

എനിക്കു് ഇംഗ്ലീഷ് നന്നായി അറിയാം. ഇന്റർനെറ്റും നന്നായി ഉപയോഗിക്കാൻ
അറിയാം. എനിക്കു് ആവശ്യമുള്ള കാര്യങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു്
ലഭിക്കുന്നുണ്ടു്. സംഭാവന ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ഞാൻ ഇംഗ്ലീഷിൽ
വിക്കിപീഡിയയിൽ ചെയ്താൽ പോരേ? ഞാനെന്തിനു് മലയാളം വിക്കിസംരംഭങ്ങളിൽ സംഭാവന
ചെയ്യണം?

എനിക്കുള്ള അറിവു് ഞാൻ വളരെ പണം ചിലവഴിച്ചു് നേടിയതാണു്. മലയാളം
വിക്കികളിൽ കൂടെ ഞാൻ അതൊക്കെ പങ്കു് വെച്ചാൽ എനിക്കെന്തെങ്കിലും
സാമ്പത്തികമായ ലാഭം കിട്ടുമോ?

വിക്കിപീഡിയ പോലുള്ള വൈജ്ഞാനികസംഭരണസംരംഭങ്ങളിൽ പ്രവർത്തിക്കാൻ
എനിക്കു് താല്പര്യമില്ല. പക്ഷെ എനിക്കുള്ള അറിവു് വേറെ ഏതെങ്കിലും വിധത്തിൽ
സ്വതന്ത്ര സമൂഹവുമായി ബന്ധപ്പെട്ടു് പ്രവർത്തിച്ചു് വിനിയോഗിക്കുവാൻ
ആഗ്രഹിക്കുന്നു. ഞാനെന്തു് ചെയ്യണം?

വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം‌, എന്തൊക്കെ എഴുതരുതു് എന്നതിനെക്കുറിച്ച്‌ നിബന്ധനകൾ വല്ലതും‌‌ ഉണ്ടോ?

ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം എന്റെ അറിവോ സമ്മതോ കൂടാതെ മറ്റുപലരും
തിരുത്തുന്നു. ഇതെന്തുകൊണ്ടാണ്? മലയാളം വിക്കിപീഡിയയിൽ ഞാൻ തുടങ്ങിവെച്ച
ലേഖനം എന്റെ സ്വന്തമല്ലേ?

വിക്കിപീഡിയയിൽ ലേഖനങ്ങൾ നിരന്തരം തിരുത്തപ്പെടുകയാണെങ്കിൽ അവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതെങ്ങനെയാണു്?

ഞാനെഴുതിയ ഒരു ലേഖനത്തിൽ മറ്റാരെങ്കിലും ആധികാരികമല്ലാത്ത വിവരങ്ങൾ കുത്തിനിറച്ചാൽ അതെങ്ങനെ മനസ്സിലാക്കാം? ഒഴിവാക്കാം?

ആർക്കും തിരുത്താവുന്ന വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണങ്ങളും കോട്ടങ്ങളും വിവരിക്കാമോ?

വിക്കിപീഡിയ ലേഖനങ്ങൾ എത്രത്തോളം ആധികാരികമാണു്?

വിക്കിപീഡിയയിൽ ഞാൻ വസ്തുതാ പരമായ ചില തെറ്റുകൾ കണ്ടു. ഞാൻ ഇതിനെ പറ്റി
ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനെ കുറിച്ചു്
വിക്കിപീഡിയർ എന്തു് പറയുന്നു?

വിക്കിപീഡിയക്കു് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണു്?

ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?