പ്രിയരെ,

വിക്കിമീഡിയ ഫൗണ്ടെഷന്റെ വിക്കികളുടെ ഉപയോഗം കൂടുതൽ ലളിതമാക്കുക/എളുപ്പമാക്കുക എന്ന ഉദ്ദെശത്തോടു്  കൂടി വിക്കിപീഡിയ അടക്കമുള്ള വിക്കികൾക്കു് പുതിയ സമ്പർക്കമുഖം കൊടുക്കാൻ വിക്കിമീഡിയ ഫൗണ്ടെഷൻ തീരുമാനിച്ചു. അതിനനുസരിച്ച് ഇംഗ്ലീ‍ഷ് വിക്കിപീഡിയ അടക്കമുള്ള ചില വലിയ വിക്കികൾ കഴിഞ്ഞ മെയു് 13-നു് ഈ പുതിയ രൂപത്തിലേക്ക് മാറി.

പുതിയ സമ്പർക്കമുഖത്തിനു് പുറമേ, എഡിറ്റിങ്ങ് കൂടുതൽ എളുപ്പമാക്കാൻ വിവിധടൂളുകൾ ഉൾക്കൊള്ളുന്ന പുതിയ ടൂൾ ബാറും വെക്ടർ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകത ആണു്.

മലയാളം വിക്കിപീഡിയയും താമസിയാതെ തന്നെ ഈ പുതിയ സമ്പർക്കമുഖം ഉപയോഗിക്കാൻ തുടങ്ങും. പക്ഷെ അങ്ങനെ മാറുന്നതിനു് മുൻപു്, ഈ പുതിയ സമ്പർക്കമുഖം ഉപയോഗിച്ചു നോക്കി നമ്മുടെ അഭിപ്രായം അറിയിക്കാൻ വിക്കിമീഡിയ ഫൗണ്ടെഷന്റെ യൂസബിലിറ്റി ടീം ആവശ്യപ്പെട്ടിരിക്കുന്നു.

ഈ പുതിയ സമ്പർക്ക മുഖം ഉപയോഗിച്ചു് അഭിപ്രായങ്ങൾ അറിയിക്കാൻ താങ്കൾ ചെയ്യേണ്ടതു്:

മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ഉപയോക്തൃനാമം ഉപയോഗിച്ചു് ലോഗിൻ ചെയ്യുക.

താങ്കളുടെ ഉപയോതൃനാമത്തിനു് സമീപമുള്ള "ബീറ്റ പരീക്ഷിക്കുക" എന്ന കണ്ണി ഉപയോഗിച്ച് പുതിയ സമ്പർക്കമുഖത്തേക്ക് മാറുക.

പുതിയ സമ്പർക്കമുഖത്തിൽ ഇരുന്നു് കൊണ്ടു്, മലയാളം വിക്കിപീഡിയയിലെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുക (ലേഖനം തിരയുക, വായിക്കുക, എഡിറ്റിങ്ങ് നടത്തുക,പുതിയ ടൂളിന്റെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കുക......).

പുതിയ സമ്പർക്ക മുഖത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ ഈ കണ്ണി ഉപയോഗിച്ച് ഉപയോക്തൃഅഭിപ്രായ താളിൽ രേഖപ്പെടുത്തുക.

നിങ്ങളുടെ അഭിപ്രായങ്ങൾ വിക്കിമീഡിയ ഫൗണ്ടെഷന്റെ യൂസബിലിറ്റി ടീമിനെ അറിയിക്കുകയും, ആ അഭിപ്രായങ്ങൾ ബീറ്റ/വെക്ടർ എന്നൊക്കെ അറിയപ്പെടുന്ന ഈ സമ്പർക്കമുഖം കൂടുതൽ മെച്ചപ്പെടുത്താൻ  അവർ ഉപയോഗിക്കുകയും ചെയ്യും.

നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഷിജു