പ്രിയരെ,

2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടക്കുന്ന വിക്കിസംഗമത്തോടനുബന്ധിച്ചു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കാൻ ഉദ്ദേശിക്കുന്നു.

സിഡിയിൽ ഉൾപ്പെടുത്താനുള്ള ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് ഏകദേശം പൂർത്തിയായിട്ടുണ്ടു്. ഇതു് വരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവിടെ കാണാം http://ml.wikipedia.org/wiki/Wikipedia:Version_1

ഈ ലേഖനങ്ങൾ, വിക്കിപീഡിയക്ക് പുറത്ത്, ഈ സിഡി എത്തുന്ന സ്ഥലങ്ങളിൽ ഒക്കെയും മലയാളം വിക്കിപീഡിയയെ പ്രതിനിധീകരിക്കുവാൻ പോവുകയാണു്. അതിനാൽ ഈ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ പീർ‌റിവ്യൂ ചെയ്തു് കുറ്റമറ്റതാക്കേണ്ടേതു് മലയാളഭാഷയേയും  വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള നാമോരുത്തരുടേയും കടമയാണു്.

അതിനാൽ   http://ml.wikipedia.org/wiki/Wikipedia:Version_1   എന്ന താളിൽ കാണുന്ന ലേഖനങ്ങൾ വായിച്ചു നോക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനും, തെറ്റുകൾ തിരുത്താനും, നിങ്ങൾ ഓരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

ആശംസകളോടെ

ഷിജു