പ്രിയരെ,
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി നടത്തണം എന്നതു്. വളരെ നാളുകളായി ആലോചനയിലുള്ള ആക്കാദമി എന്ന കൂട്ടായ്മ ഈ വരുന്ന മാർച്ച് 21-ന് ബാംഗ്ലൂർ കണ്ണിംഗ്‌ഹാം റോഡിലുള്ള സി.ഐ.എസ്. ഓഫീസിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

എന്ത്: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും

എപ്പോൾ: 2010 മാർച്ചു് 21, വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
എവിടെ: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കണ്ണിംഗ് ഹാം റോഡ്, ബാംഗ്ലൂർ.

കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക.

ബാംഗ്ലൂർ വിക്കി അക്കാദമിയെക്കുറിച്ച് ബാംഗ്ലൂരിലുള്ള നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുവാനും അവരെ പങ്കെടുപ്പിക്കുവാനും ശ്രമിക്കുമല്ലോ?

With Regards,
Anoop P
www.anoopp.in