പ്രിയ മലയാളം വിക്കി പ്രവർത്തകരെ,

മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും 2010 ഫെബ്രുവരി മാസത്തെ സ്ഥിതിവിവരക്കണക്കുകളും, 2010 ഫെബ്രുവരി മാസത്തിൽ മലയാളം വിക്കിപീഡിയയിൽ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്. ഇതിൽ മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും ഉൾപ്പെടുത്തിയിരിക്കുന്നു.

സ്ഥിതിവിവരക്കണക്കിനായി ഇതോടൊപ്പം അറ്റാച്ചു് ചെയ്തിരിക്കുന്ന പിഡീഫ് ഫയൽ കാണുക.

വ്യക്തിപരമായ തിരക്കുകൾ മൂലം ഇപ്രാവശ്യം സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എങ്കിലും ഒരു പ്രധാന കാര്യം മാത്രം സൂചിപ്പിക്കാം. 2010 ഫെബ്രുവരി മാസത്തിൽ (കൃത്യമായി ഫെബ്രുവരി 21-നു്) ഇന്ത്യൻ ഭാഷകളിൽ വച്ചു് ഏറ്റവും കൂടുതൽ തിരുത്തലുകൾ നടന്ന വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ ആയി. ബംഗാളി വിക്കിപീഡിയ ആണു് രണ്ടാമതു്. ഇതിൽ ഒന്നാം സ്ഥാനം നിലനിത്തണമെങ്കിൽ തുടർന്നുള്ള നാളുകളിൽ കൂടുതൽ പുതിയ ഉപയോക്താക്കൾ വന്നു് മലയാളം വിക്കി തിരുത്തണം.

എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ള മറ്റുപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാൻ അഭ്യർത്ഥിക്കുന്നു

ആശംസകളോടെ

ഷിജു