സുഹൃത്തുക്കളേ,

മലയാളം വിക്കിയിലെ നല്ല ലേഖനങ്ങളിലൊന്നായ പൂച്ച എന്ന ലേഖനം തെരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി, ,തിരക്കു പിടിച്ച ഓഫീസ് ജീവിതത്തിനിടയിലും ഇത്രയും ബൃഹത്തായ ഒരു ലേഖനവും, ചില അനുബന്ധചിത്രങ്ങളും  വിക്കിയിലേക്ക് സംഭാവന നല്‍കുവാന്‍ സമയം കണ്ടെത്തിയ ശ്രീജിത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

ലേഖനത്തില്‍ നിരവധി ഇംഗ്ലീഷ് പദങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ഇത്തരം പദങ്ങള്‍ക്ക് തത്തുല്യമായ മലയാളം പദങ്ങള്‍ കണ്ടെത്തുകയും, ലേഖനത്തിന്റെ വാക്യഘടനകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്.

ഈ ലേഖനം എല്ലാ വിക്കി പ്രവര്‍ത്തകരും വായിച്ചു നോക്കുകയും നിര്‍ദ്ദേശങ്ങളും,വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും സംശോധനായജ്ഞം താളില്‍ അഭിപ്രായപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മളൊരുമിച്ച് പരിശ്രമിക്കുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയിലെ എറ്റവും മികച്ച ലേഖനമാക്കി പൂച്ചയെ മാറ്റാം.

ആശംസകളോടെ,
അനൂപ്