മരിച്ച ആളുകളുടെ സവിശേഷതയെ കുറിച്ച് പറയുമ്പോള്‍ ഭൂതകാലം ഉപയോഗിക്കണോ?

ഉദാ:
ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി?
ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്

പക്ഷേ,
ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ, കുപ്രസിദ്ധനായിരുന്നു എന്നാണോ പറയുന്നത്.

മറ്റൊരു ഉദാഹരണം:
മരിച്ച ഒരാളെ കുറിച്ചു പറയുമ്പോള്‍

"സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ
"സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ ശരി

~~~~ Ramesh