നല്ല നിര്‍ദ്ദേശമാണിത്. പക്ഷെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കാന്‍ നിറം ഉപയോഗിക്കുന്നതിനു പകരം വേറെ എന്തെങ്കിലും വഴികള്‍ കണ്ടെത്തണം. അതിനുള്ള കാരണം താഴെ പറയാം.
പൊതുവെ എല്ലാവിധ ഓണ്‍ലൈന്‍ ഡോക്കുമെന്റേഷന്‍ സോഫ്റ്റ്‌വെയര്‍ ആപ്ലീക്കേഷന്‍ എന്നിവയില്‍ നിന്നു നിറം തരം തിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ആക്കുന്നതു ഉപേക്ഷിക്കണം എന്നു ‍ Accessibility Standards for Technical Standards Guidance എന്ന മാര്‍ഗ്ഗരേഖ ഉപദേശിക്കുന്നു. അമേരിക്കയില്‍ വിപണനം ചെയ്യുന്ന സൊഫ്റ്റ് വെയര്‍ പ്രൊഡറ്റ്സും മറ്റും
Section508 എന്ന ഈ മാര്‍ഗ്ഗരേഖ അനുസരിച്ചിരിക്കണം എന്ന നിയമം തന്നെ
ഉണ്ടെന്നു തോന്നുന്നു.
അതിനുള്ള പ്രധാന കാരണം ലോക ജനസംഖ്യയിലെ 10% ആളുകള്‍ക്ക് വര്‍ണ്ണാന്ധത ഉണ്ട് എന്നതാണു.   അമേരിക്കയില്‍ പുരുഷന്മാരില്‍ 10% ആളുകള്‍ വര്‍ണ്ണാന്ധത ഉള്ളവരാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇന്ത്യയിലേയും കേരളത്തിലേയും അതെ പോലെ മലയാളികളുടെ ഇടയിലും ഉള്ള കണക്കൊന്നും എനിക്കറിയില്ല. പക്ഷെ പുരുഷന്മാരില്‍ കുറഞ്ഞതു 10% പേര്‍ക്കെങ്കിലും ഇതുണ്ടാവനാണു സാദ്ധ്യത. അതിനാല്‍ തന്നെ ഓണ്‍ലൈനില്‍ നമ്മള്‍ നടത്തുന്ന പരിപാടികള്‍ ഒക്കെ ഈ 10%ത്തെക്കൂടി കണക്കിലെടുത്ത് ആയിരിക്കണം.
Section508ലെ ഒരു ഉപവിഭാഗം മാത്രമാണു ഇതെങ്കിലും യൂസബിലിറ്റി പെര്‍സ്പെറ്റീവില്‍ നോക്കുമ്പോള്‍ ഈ നിയമത്തെ നിസാരമായി തള്ളികളയാനാവില്ല. കാരണം
ഷിജു
വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാലൊ? ഇവിടെ ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു അടയാളം  താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക് കൊടുക്കാ‍മെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
സസ്‌നേഹം
സാദിക്ക് ഖാലിദ്
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l