[Wikiml-l] മലയാളം വിക്കി പഠനശിബിരം - കൊല്ലം - അവലോകനം

Habeeb | ഹബീബ് lic.habeeb at gmail.com
Sun Mar 6 09:37:36 UTC 2011


പ്രസ്തുത ശിബിരത്തിന്റെ വിക്കി താൾ ഇവിടെ കാണാം...

http://ml.wikipedia.org/wiki/wp:Kollam_wikipedia_Academy_2




2011/3/6 AKHIL KRISHNAN S <akhilkrishnans at gmail.com>

> ഉച്ചയ്ക്ക് ഒന്നര മണിക്ക് ദീപം കൊളുത്തി പ്രാർത്ഥനാലാപനത്തോടെ പഠനശിബിരം
> ആരംഭിച്ചു. അമൃത സ്കൂൾ ഒഫ് എഞ്ചിനീയറിങ്ങിലെ ബി.എസ്.സി, എം.എസ്.സി കമ്പ്യൂട്ടർ
> സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായമയായ *മിത്രയുടെ* ആഭിമുഖ്യത്തിലായിരുന്നു
> ശിബിരം.
>
>
> ആദ്യ സെഷനിൽ കിരൺ ഗോപി<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi>വിക്കി, വിക്കിപീഡിയ, ഇന്ത്യൻ ഭാഷാ വിക്കി പ്രവർത്തനങ്ങൾ എന്നിവയെ
> പരിചയപ്പെടുത്തികൊണ്ട് മലയാളം വിക്കി പ്രവർത്തനത്തിലേക്കു കടന്നു. തുടർന്ന് ഡോ:ഫുആദ്
> ജലീൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fuadaj>, ബാബു വള്ളിക്കാവ് എന്ന ഉപയോക്താവിനെ സൃഷ്ടിച്ചു കൊണ്ട് വിക്കി ഉപയോക്താവ്
> ആകുന്നതെങ്ങനെ, എന്ന് കാണിച്ചു കൊടുത്തു. അമൃത വിശ്വവിദ്യാപീഠം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4_%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B5%80%E0%B4%A0%E0%B4%82>എന്ന താൾ ഉണ്ടാക്കി ലേഖനം തുടങ്ങുന്നതെങ്ങനെ, തിരുത്തലുകൾ നടത്തുന്ന രീതി,
> വിവിധ സിൻടാക്സുകൾ എന്നിവയെ പരിചയപ്പെടുത്തി. ക്ലാസ്സ് ഏറെ പുരോഗമിച്ചു
> കഴിഞ്ഞപ്പോൽ താളിന്റെ തലക്കെട്ടിൽ ഭീമമായ അക്ഷരപിശാച് കടന്നുകൂടിയിരുന്ന വിവരം
> ചൂണ്ടികാട്ടിയത് രസകരമായി. തലക്കെട്ട് മാറ്റം കാണിച്ചു കൊടുക്കാനുള്ള അവസരമായി
> അത് വിനയോഗിക്കുകയും ചെയ്തു. തുടർന്ന് ചിത്രവും ചിഹ്നവും അപ്ലോഡ് ചെയ്തുകൊണ്ട്
> കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് കിരൺ സംസാരിച്ചു. സദസ്സിന്റെ
> സംശയങ്ങള്‍ക്ക് കിരണ്‍ഗോപി ഉത്തരം  നല്‍കി. വൈകിട്ട് നാലരമണിയോടെ ശിബിരം
> സമാപിച്ചു. 78 പേർ ശിബിരത്തിൽ പങ്കെടുത്തു.
>
>
> അഖിൽ എസ് ഉണ്ണിത്താൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>,
> അനീഷ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshgs>,
> ശ്രീകാന്ത്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreekanthv>എന്നീ സജീവ വിക്കിയന്മാരും ശിബിരത്തിനെത്തിയിരുന്നു. വകുപ്പ് മേധാവി ശ്രീ
> കൃഷ്ണകുമാർ, ഐ.ടി. ഇൻ ചാർജ്ജ് ശ്രീ അനൂപൻ എന്നിവരുടെ അവേശപൂർവ്വമായ സഹകരണം
> ശിബിര - ആസൂത്രണത്തിലും നടത്തിപ്പിലും ഉടനീളം ഉണ്ടായിരുന്നു.
>
>
>
>
> *Regards,*
>
>
> * Akhil S Unnithan <http://www.google.com/profiles/akhilkrishnans#buzz>**
> (അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>
> )*
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110306/e0c42212/attachment.htm 


More information about the Wikiml-l mailing list