[Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം .

ajaykuyiloor ajaykuyiloor at gmail.com
Thu Apr 28 16:16:26 UTC 2011


ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ
വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് അന്വേഷണങ്ങൾ
ഉണ്ടായത് വെച്ചു നോക്കുമ്പോള്‍  നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ശ്രദ്ധ ഈ
പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ
നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു
പിഡിഎഫ് ഫയലിന്റെ
<http://chayilyam.com/wikipedia/Base-Map-Kerala.zip>ബലത്തിലായിരുന്നു
തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള
ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ
കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ
നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല.

എല്ലാ ജില്ലാഘടകങ്ങളിലും  അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന്
കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല.
സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു
സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും
ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന
ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും.
അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു
ഗുണവും ഇല്ലാ എന്നു പറയാം.

മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം  അടുത്ത വിക്കി മീറ്റില്‍ ഒരു
തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി
തുടരാം.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110428/cb24144a/attachment.htm 


More information about the Wikiml-l mailing list