[Wikiml-l] നരമ്പന്‍

Santhosh Thottingal santhosh.thottingal at gmail.com
Wed Apr 27 08:19:03 UTC 2011


വിശ്വപ്രഭ പറഞ്ഞ ചെടി എന്റെ വീടിനടുത്തെല്ലാം(പാലക്കാട്) അറിയപ്പെടുന്നതു്
പോത്ത എന്ന പേരിലും കുളിക്കാന്‍ ഉപയോഗിക്കുന്ന ആ കായ് പോത്തങ്ങ എന്ന പേരിലും
ആണു്. വിശ്വപ്രഭ പറഞ്ഞപോലെ പുഴവക്കതാണു് ധാരാളം ഇതു കണ്ടിട്ടുള്ളതു്.

ചിത്രത്തില്‍ കാണുന്നതു് പീച്ചിങ്ങ എന്ന പേരിലാണു് ഞാന്‍ അറിയുന്നതു്.
വീട്ടുതൊടികളില്‍ കൃഷിചെയ്തു് പച്ചക്കറിയായി ഉപയോഗിക്കാറുണ്ടു്. (എന്റെ
വീട്ടില്‍ കൃഷിചെയ്തിരുന്നു). സാമ്പാര്‍ , തോരന്‍/ഉപ്പേരി എന്നിവ
ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ടു്.
തമിഴ്‌നാട്ടിലെ പച്ചക്കറിക്കടകളില്‍ ഇതു് വില്‍ക്കാന്‍ വെച്ചിരിക്കുന്നതു്
കണ്ടിട്ടുണ്ടു്. തമിഴിലെ പേരറിയില്ല.

-സന്തോഷ്

On Wed, April 27, 2011 1:32 pm, ViswaPrabha (വിശ്വപ്രഭ) wrote:
> ഇതു പീച്ചിങ്ങയല്ല.
> തൃശ്ശൂർ- പീച്ചിങ്ങച്ചെടി  ധാരാളം വെള്ളം ഉള്ളിടത്ത് മുകളിലേക്കു
> തഴച്ചുപടരുന്ന
> ഒരു വൈൽഡ് ക്രീപ്പർ ആണു്. അതിന്റെ ഉഗ്രമായ കയ്പ്പുള്ള, മിനുസവും
> തിളക്കവുമുള്ള
> നീണ്ടുരുണ്ട (15-20 cm നീളം, 3-5 cm dia)  കായ് (pod) കുളിക്കുന്നതിനു്
> സ്ക്രബ്ബറായിമാത്രമാണു് ഉപയോഗിക്കുക. പച്ചക്കറിയായി ഉപയോഗിക്കുന്നതു
> കേട്ടിട്ടില്ല് കയ്പ്പ് നോക്കുമ്പോൾ അങ്ങനെ ആലോചിക്കാനേ പറ്റില്ല.
> പുഴക്കരെയാണു് കൂടുതലും കാണപ്പെടാറു്.
>
> പീച്ചിങ്ങയ്ക്കകത്തെ ചകിരി തെങ്ങിഞ്ചകിരി പോലെത്തന്നെ ദൃഢവും എന്നാൽ കൂടുതൽ
> ഭംഗിയായി പ്രത്യേക പാറ്റേണിൽ വിന്യസിച്ചിരിക്കുന്നതുമാണു്.
>
> ചിത്രത്തിലുള്ള കായ്ക്കും ഇതേ ഗുണങ്ങളുണ്ടോ?
>




More information about the Wikiml-l mailing list