2011/4/12 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ
ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു
മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിര്‍വ്വചിക്കാനുള്ള
പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ
അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേര്‍ന്നു നില്ക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ദ്രാവിഡീയം എന്നതിന്റെ
വിപരീതം അര്ത്ഥമാക്കാന് ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
*+1 *