[Wikiml-l] ജ്യോതിസ്സിനു് സ്റ്റ്യൂവാർ‌ഡ്ഷിപ്പ് - നമുക്ക് അഭിമാനിക്കാം

Praveen Prakash me.praveen at gmail.com
Tue Mar 9 15:43:46 UTC 2010


എന്റെയും അത്മാർത്ഥമായ അഭിനന്ദനങ്ങൾ!

Shiju Alex wrote:
> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>
> നമുക്കേവർക്കും സന്തോഷവും അഭിമാനവും തരുന്ന വാർത്തയേകി കൊണ്ടു് മലയാളം വിക്കിപീഡിയനായ 
> *ശ്രീ. ജ്യോതിസ്സ്* (http://ml.wikipedia.org/wiki/User:Jyothis), മിക്കിമീഡിയ 
> ഫൗണ്ടേഷന്റെ വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ് ആയി 
> ഉയർത്തപ്പെട്ടിരിക്കുന്നു. http://meta.wikimedia.org/wiki/Stewards/elections_2010
>
> സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.
>
> Stewards are users with complete access to the wiki interface on all 
> Wikimedia wikis, including the ability to change any and all user 
> rights and groups. They are tasked with technical implementation of 
> community consensus, and dealing with emergencies (for example, 
> cross-wiki vandalism). Stewards aim to make no decisions as stewards, 
> but are empowered to act as a member of any permissions group on any 
> project with no active member of that permissions group. For example: 
> wikis without administrators may call upon stewards to fulfill that 
> role; stewards will act as a bureaucrat as needed on wikis without 
> bureaucrats.
>
> ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ, * 97.5% *പിന്തുണ നേടിയാണു് 
> ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ ശതമാനത്തിന്റെ കാര്യത്തിൽ ഈ 
> പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്. 
> (http://toolserver.org/~stewardbots/elections.php 
> <http://toolserver.org/%7Estewardbots/elections.php>)
>
> ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയൻ എന്നതിനു് പുറമേ, ആദ്യത്തെ ഇൻ‌ഡിക്ക് ഭാഷാ വിക്കിയൻ 
> കൂടെയാണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. എല്ലാ ഇൻ‌ഡിക്ക് ഭാഷാ 
> വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെ ഇതു്.
>
> മീഡിയാ വിക്കി സംബന്ധമായ നമ്മുടെ ബഗ്ഗുകളും, വിക്കികൾക്ക് വേണ്ട വിവിധ സാങ്കേതിക 
> കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യാനും, നമ്മുടെ ആവശ്യങ്ങൾ വിവിധ വേദികളിൽ 
> അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാളായി എന്നതാണു് മലയാളം വിക്കികൾക്കു് ഇതു് 
> കൊണ്ടുള്ള നേട്ടം.
>
> ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു.  
>
> ഷിജു
> ------------------------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>   


-- 
Wikipedia Affiliate Button 
<http://wikimediafoundation.org/wiki/Support_Wikipedia/en>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100309/497c6672/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: Banner_88x31_0009_J.jpg
Type: image/jpeg
Size: 18463 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100309/497c6672/attachment-0001.jpg 


More information about the Wikiml-l mailing list