[Wikiml-l] വിക്കിമാനിയ 2010

Sudheesh U sudheeshud at gmail.com
Sat Jun 12 12:13:32 UTC 2010


Great.. :)

അഭിനന്ദനങ്ങളും ആശംസകളും...



2010/6/12 സുനിൽ <vssun9 at gmail.com>

> വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക
> ആഗോളസംഗമമാണ് *വിക്കിമാനിയ*. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്.
> ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010<http://wikimania2010.wikimedia.org/wiki/Main_Page>)
> ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽ<http://en.wikipedia.org/wiki/Gda%C5%84sk>വച്ചാണ് നടക്കുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം
> പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും
> വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
>
> ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള
> നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു
> വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം
> വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex>,
> മലയാളം വിക്കിസംരംഭങ്ങളിലെയും  സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെയും പ്രമുഖ
> പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ
> <http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingal>എന്നിവർ
> വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ
> തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും
> വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
> ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ്
> <http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tinucherian>ഇന്ത്യയിൽ
> നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ
> നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക്
> ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
>
>
> വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:
>
>    - Indian Language Wikipedias - A Comparison study & Malayalam wiki
>    projects - Current status and future strategy<http://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects_-_Current_status_and_future_strategy>
>
>
>    - Offline & alternate versions of WikiMedia Wiki content<http://wikimania2010.wikimedia.org/wiki/Submissions/Offline_%26_alternate_versions_of_WikiMedia_Wiki_content>
>
>
> സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം  Wiki2cd: A tool for creating
> offline wiki repository for CD/DVD
> <http://wikimania2010.wikimedia.org/wiki/Submissions/wiki2cd:_A_tool_for_creating_offline_wiki_repository_for_CD/DVD>
> എന്നതാണ്
>
> ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
> ഇന്ത്യൻ ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ പ്രെസന്റേഷനു<http://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects_-_Current_status_and_future_strategy>പുറമേ,
> ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും
> നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത് മൂന്നു
> മണിക്കൂർ നീളുന്ന ഒറ്റ ശില്‍പ്പശാലയുമാണ്<http://wikimania2010.wikimedia.org/wiki/Submissions/Creating_offline_version_of_Wiki_content_-_Solutions_and_Challenges>വിക്കിമാനിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും
> വിപുലമായ ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി
> പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.
>
> ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ
> ഭാഷയുടേയും വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, മലയാളം
> കമ്പ്യൂട്ടിങ് നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു മുൻപിലെത്തിക്കാനും
> ഇവർക്കാകട്ടെ എന്ന് ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു നല്ല വിക്കിമാനിയ അനുഭവം
> ആശംസിക്കുകയും ചെയ്യുന്നു.
>
> സുനിൽ
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100612/b4dfafac/attachment.htm 


More information about the Wikiml-l mailing list