[Wikiml-l] രാഗം

ബിജു ജോസഫ് bijujosephe at gmail.com
Wed Sep 24 17:11:40 UTC 2008


നവാബ്‌ രാജേന്ദ്രന്‍
"തട്ടില്‍ കൊലക്കേസ്‌" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ്‌ മാനേജര്‍ ജോണിന്റെ
കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത്‌ നവാബ്‌
രാജേന്ദ്രനാണ്‌. പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവ്‌ കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ
വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്‌.

കരുണാകരന്‍ തന്റെ വിശ്വസ്തനായ പോലീസ്‌ ഓഫീസര്‍ ജയറാം പടിക്കലിനോട്‌ (ഡി.ഐ.ജി,
ക്രൈം ബ്രാഞ്ച്‌) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ
നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍,
നവാബിന്‌ മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ്‌ എന്ന വിവരം
മറച്ചുവെച്ചു കൊണ്ട്‌, അദ്ദേഹം നവാബ്‌ രാജേന്ദ്രനെ മദ്യം നല്‍കി സല്‍ക്കരിച്ച്‌
നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ്‌ ഈ വിവരം മറ്റു
രാഷ്ട്രീയ പ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ്‌ ഇയാളെ പല
സ്ഥലങ്ങളിലും കൊണ്ടു പോയി
---------------------------------------------------------------------------
ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.  ഇത് എങ്ങിനെയണ് നീക്കം
ചെയ്യുക എന്നു പറഞ്ഞു തരുമൊ


Biju Joseph

2008/9/24 Shiju Alex <shijualexonline at gmail.com>

> വിക്കിപീഡിയയില്‍ രാഗം <http://ml.wikipedia.org/wiki/Ragam> എന്ന
> ലേഖനത്തിന്റെ താളില്‍ നടന്ന സം‌വാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ
> എങ്ങനെ നിര്‍‌വചിക്കാം എന്നതാണു ചോദ്യം.
>
> ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
>
> *ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും
> ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
>
> മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ
> ചെവിക്ക് ഇമ്പം നല്‍കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
>
> ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍‌വചനം ആര്‍ക്കെങ്കിലും അറിയുമോ?
> നിര്‍‌വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും
> വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
>
> ഷിജു
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080924/4e89ffaf/attachment.htm 


More information about the Wikiml-l mailing list