[Wikiml-l] സര്‍വ്വവിജ്ഞാനകോശം വിക്കിപീഡിയയില്‍ റെഫറന്സ് ആക്കമോ

Shiju Alex shijualexonline at gmail.com
Tue Nov 18 17:18:45 UTC 2008


സര്‍വ്വവിജ്ഞാനകോശം വിക്കിപീഡിയയില്‍ റെഫറന്‍സ് ആക്കമോ എന്നതിനെക്കുറിച്ചുള്ള
നയം വിക്കിപീഡിയയിലാണു രൂപപ്പെടെണ്ട്ത. ഇതിനായി ഒരു താള്‍ തുടങ്ങി ചര്‍ച്ച
അങ്ങോട്ടാക്കൂ.

ഷിജു

2008/11/18 Anoop <anoop.ind at gmail.com>

> സര്‍വ്വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍/പുസ്തകരൂപം വിക്കിപീഡിയ റഫറന്‍സ്
> ചെയ്യണം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. വിക്കിപീഡിയ പോലൊരു
> വിജ്ഞാനകോശത്തില്‍ റഫറന്‍സുകള്‍ നല്‍കുന്നതിന് ചില നിയമാവലികളുണ്ട്.
> http://en.wikipedia.org/wiki/Wikipedia:Reliable_sources എന്ന വിക്കിപീഡിയ
> അടിസ്ഥാന നയരേഖയില്‍ പറയുന്നതു പ്രകാരം *
> Tertiary sources* such as compendia, encyclopedias, textbooks, and other
> summarizing sources may be used to give overviews or summaries, but should
> not be used in place of secondary sources for detailed discussion.
>
> സര്‍‌വ്വ വിജ്ഞാനകോശം ഒരു എന്‍സൈക്ലോപീഡിയ ആയതിനാല്‍ തന്നെ ഇത്തരം
> റഫറന്‍സുകള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നമ്മുടെ ഗവണ്‍‌മെന്റ്
> സംരഭം ആണെന്നുള്ളതോ,സമൂഹത്തില്‍ അംഗീകാരം ഉണ്ടെന്നുള്ളതു കൊണ്ട് മാത്രമോ
> റഫറന്‍സ് നല്‍കുന്നതിന് ഉള്ള മതിയായ കാരണമാവില്ല. സര്‍‌വ്വവിജ്ഞാനകോശത്തിന്റെ
> പുസ്തകരൂപത്തിനു തന്നെ ഈ ഒരു അവസ്ഥയാണെങ്കില്‍ ഡാറ്റാ എന്‍‌ട്രി
> ഓപ്പറെറ്റര്‍ക്ക് മണിക്കൂറിന് കാശു കൊടുത്ത് എഴുതിക്കുന്ന ഓണ്‍ലൈന്‍ പതിപ്പിനെ
> എങ്ങനെയാണു വിശ്വസിക്കുക?
>
> ഓഫ്ടോപ്പിക്കിനുള്ള മറുപടി: എഴുതപ്പെടുന്ന എല്ലാ ലേഖനങ്ങളിലും മതപരമായ
> കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുകയും,എല്ലാ ലേഖനങ്ങളിലും ഖുറാന്‍ വചനങ്ങള്‍
> എഴുതിപ്പിടിക്കുകയും ചെയ്യുന്നവരെ മതമൌലികവാദികള്‍ എന്നല്ലാതെ എന്താണു സുഹൃത്തേ
> വിളിക്കേണ്ടത്?
>
> ഇത്തരം സൈനുദ്ദിന്‍ പട്ടാഴിമാരെ വിക്കിയില്‍ നിരവധി കാണാം .
> മലയാളം,ഇംഗ്ലീഷ്,ഇറ്റാലിയന്‍ വിക്കിപീഡിയകളില്‍ നിന്ന് കഴിഞ്ഞ രണ്ടു
> മാസങ്ങളിലായി നീക്കം ചെയ്യപ്പെട്ട തോമസ് കുഴിനാപ്പുറവും അനുബന്ധലേഖനങ്ങളും
> തന്നെ ഉദാഹരണം.
>
> അനൂപ്.
>
> 2008/11/18 V K Adarsh <adarshpillai at gmail.com>
>
>> അതെ ഖാലിദ്
>>
>> സര്‍വ്വവിജ്ഞാന കോശത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ വിക്കിപീഡിയയില്‍ റഫറന്‍സ്
>> ആകുന്നതില്‍ എന്താണ് തെറ്റ്. ആത്യന്തികമായി ഏതു ലേഖനവും വസ്‌തുനിഷ്‌ഠമാകണം
>> അല്ലാതെ എന്താണ് എപ്പോഴാണ് റഫറന്‍സ് എത്തിയത് എന്നൊന്നുമല്ല.
>> ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലടക്കം ദിനപത്രങ്ങളിലെ വാര്‍ത്തകള്‍
>> റഫറന്‍സ് ആയി കൊടുക്കുന്ന പതിവ് ഉണ്ടല്ലോ. പത്രവാര്‍ത്തകള്‍ എഴുതുന്നത് ആ
>> വിഷയത്തില്‍ ഉപരിതല സ്പര്‍ശിയായി മാത്രം അറിവുള്ള ജേണലിസ്‌റ്റ് ആകും, ആ
>> വിവരത്തിന്റെ ആധികാരികതയില്‍ വായനക്കാരനെന്ന പോലെ പത്രപ്രവര്‍ത്തകനും
>> ആശങ്കാകുലനാകുന്നത് നാം പലപ്പോഴും കാണുന്നുണ്ടല്ലോ. പക്ഷെ റഫറന്‍സ്
>> ഇല്ലെങ്കില്‍ പോലും സര്‍ക്കാരിന്റെ സര്‍വവിജ്ഞാന കോശം കണ്ണുമടച്ച്
>> വിശ്വസിക്കാം, കാരണം അതിന്റെ നിര്‍മ്മിതിയില്‍ സാമൂഹികമായ ഇടപെടലും അംഗീകാരവും
>> ലഭിച്ചിട്ടുണ്ട്. പിന്നെ അതാത് കാലത്തെ സര്‍ക്കാരിന്റെ നയങ്ങളാകും ഇതിനുണ്ടാവുക
>> എന്നതാണല്ലോ ആരോപണം. ഇതു മാസികകള്‍ക്കോ (ഉദാ: സംസ്ഥാന ബാല സാഹിത്യ
>> ഇന്‍സ്‌റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്', സംസ്ഥാന ഭാഷാ
>> ഇന്‍സ്‌റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'വിജ്ഞാന കൈരളി', പൊതുജന സമ്പര്‍ക്ക
>> വകുപ്പിന്റെ 'ജനപഥം' ) മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ക്കോ
>> ശരിയായിരിക്കാം. വിജ്ഞാന കോശം പോലെ ഒരു വര്‍ക്കില്‍ ഇങ്ങനെ ഒരു നിലപാട് ഒരു
>> സര്‍ക്കാരും എടുത്ത വാര്‍ത്ത ഓര്‍മ്മയില്‍ പോലും വരുന്നില്ല.
>> സര്‍വവിജ്ഞാന കോശം മാത്രമല്ല.മലയാളത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം
>> മുടക്കി അച്ചടിച്ച പുസ്‌തകങ്ങള്‍ എല്ലാം വിക്കി ഗ്രന്ഥശാലയിലും വരണം.
>> അതിനായുള്ള ശ്രമങ്ങള്‍ നാം തുടങ്ങണം, ഇപ്പോള്‍ തന്നെ.
>> വരുന്ന മേയ് മാസം മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍ എന്ന
>> മാര്‍ക്ക് പിന്നിടും ആ അവസരത്തിലും നമുക്ക് ചില കാമ്പെയില്‍ പദ്ധതികള്‍ അടക്കം
>> പ്ലാന്‍ ചെയ്യണം.
>>
>> ഓഫ് ടോപിക്ക്: കുസാറ്റില്‍ വച്ച് നടന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദേശീയ
>> പരിപാടിക്കിടെ, ഒരാള്‍ എന്നോട് വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു ഗൌരവമായ
>> വിഷയം പങ്കുവച്ചു. ഒരു പ്രത്യേക മതവുമായി ചേര്‍ന്നു വരുന്ന ലേഖനങ്ങള്‍
>> കൂട്ടത്തോടെ ഒരു ചെറിയ കാലയളവിനുള്ളില്‍ വിക്കിപീഡിയയില്‍ എത്തി എന്നും അതു
>> എഡിറ്റ് ചെയ്‌തവരെ മതമൈലികവാദികള്‍ എന്നോക്കെ വിളിച്ചുവെന്നും. ആ
>> വിവാദത്തിലേക്ക് എന്തായാലും കടക്കുന്നില്ല. പക്ഷെ ഒരു കാര്യം
>> സൂചിപ്പിക്കേണ്ടതുണ്ട്. വിക്കിപീഡിയയുടെ അഡ്മിന്‍ മാര്‍ ഓരോ ദിവസവും
>> കൂട്ടിച്ചേര്‍ക്കുന്ന ലേഖനങ്ങളില്‍ മതം,ജാതി,പാര്‍ട്ടി,ദേശം എന്നിങ്ങനെയുള്ള
>> സ്റ്റാറ്റിസ്‌റ്റിക്കല്‍ സിഗ്നിദിക്കന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുന്നത്
>> ഉചിതമായിരിക്കും.
>> എന്റെ ഒരു അനുഭവം പറയാം. ഡോ.സൈനുദീന്‍ പട്ടാഴി എന്ന ഒരു ശാസ്ത്രജ്ഞന്‍
>> വിക്കിപീഡിയയുടെ 50 ഭാരതീയ ശാസ്ത്രജ്ഞര്‍ പട്ടികയില്‍ ഇടം നേടി എന്ന വാര്‍ത്ത
>> ഞാന്‍ മാധ്യമം ദിനപത്രത്തിന്റെ കൊല്ലം പേജില്‍ കണ്ടു. ഞാന്‍ ഇപ്പോള്‍ ഭാരതീയ
>> ശാസ്ത്രജ്ഞര്‍ എന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നതിനാലും
>> വിക്കിപീഡിയ ഇഷ്‌ടവിഷയമായതിനാലും ആ വാര്‍ത്ത ഉപേക്ഷിക്കാനായില്ല. എന്തൊരു
>> തെറ്റും ഉചിതമല്ലത്തതുമായ ഒരു ലിസ്‌റ്റിങ്ങായിരുന്നു അത്. തീര്‍ന്നില്ല. ആ ആഴ്ച
>> തന്നെ ഞാന്‍ പഠിപ്പിക്കുന്ന കോളജില്‍ ഒരു ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുന്ന
>> സമയത്ത് ഇദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിവിവരണക്കുറിപ്പ്
>> വിക്കിപീഡിയയില്‍ ചേര്‍ക്കാനായി എന്നോട് 'താഴ്മയായി' അപേക്ഷിച്ചു, എനിക്ക്
>> അപ്പോള്‍ ചിരിയാണ് വന്നത്.
>> എം.കെ വെയ്‌നു ബാപ്പു (ഈ ഭാരതീയ ശാസ്ത്രജ്ഞന്‍ ഒരു വാല്‍ നക്ഷത്രത്തെ
>> കണ്ടെത്തിയിട്ടുണ്ട് എന്നു മാത്രമല്ല രാജ്യത്തെ ഏറ്റവും ശക്തിയേറിയ
>> ടെലസ്കോപ്പിന് വെയ്നു ബാപ്പു വിന്റെ നാമമാണുള്ളത്) അത്ര നല്ല ആളല്ല
>> അദ്ദേഹത്തിന്റെ പേരു വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടതില്ല എന്നു കൂടി പറഞ്ഞു.
>> ഞാന്‍ പറഞ്ഞു വന്നത് പത്രവാര്‍ത്ത അടിസ്ഥാനമാക്കുകയാണങ്കില്‍ ഇദ്ദേഹത്തിന്റെ
>> പേരില്‍ ഒട്ടേറെ റഫറന്‍സുകള്‍ ലഭിക്കും. ഒരു നക്ഷത്രത്തിന് പട്ടാഴി എന്ന പേര്
>> നാസ നല്‍കി എന്ന് വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചിരുന്നുവല്ലോ.
>> അതായത് ഇത്തരം കപട വാര്‍ത്ത റഫറന്‍സായി വരികയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള
>> വിജ്ഞാനകോശം അങ്ങനെ അല്ലാതായി തീരുകയും ചെയ്യുന്ന രീതി
>> ദീര്‍ഘകാലാടിസ്ഥാനത്തില്‍ മലയാളം വിക്കിപീഡിയ സംരഭത്തിന് ഗുണകരമാകില്ല.
>> മേല്പറഞ്ഞ സൈനുദീന്‍ പട്ടാഴിയുടെ വിവരങ്ങള്‍ പെട്ടെന്ന് തന്നെ നീക്കിയിരുന്നു
>> എന്നത് വിക്കിപീഡിയയുടെ ശക്തിയാണ് കാണിക്കുന്നത് എന്നിരുന്നാലും നമ്മള്‍
>> കുറെകൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു.
>> സ്‌നേഹാദരവോടെ
>>
>> വി.കെ ആദര്‍ശ്
>>
>> 2008/11/18 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid at gmail.com>
>>
>>> ആദര്‍ശ്,
>>>
>>> സര്‍വ്വവിജ്ഞാന കോശത്തിന്റെ* ഓണ്‍ലൈന്‍ ഏഡിഷന്‍ വിക്കിപീഡിയയില്‍
>>> അവലംബമാകുന്നതിനെ പറ്റിയാണ്* ഞാ‍ന്‍ പറഞ്ഞത്.
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sincerely yours
>>
>> V K Adarsh
>> __________________________________
>> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
>> Technology,Kollam-10
>> & web admin of http://urjasamrakshanam.org
>>
>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>> Mob: 093879 07485  blog: www.blogbhoomi.blogspot.com
>> ********************************************
>> Environment friendly Request:
>> "Please consider your environmental responsibility and don't print this
>> e-mail unless you really need to"
>>
>> Save Paper; Save Trees
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
> anoop.ind at gmail.com
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081118/fb7cae65/attachment-0001.htm 


More information about the Wikiml-l mailing list