[Wikiml-l] മലയാളം വിശ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം വിക്കിപീഡിയക്ക്

V K Adarsh adarshpillai at gmail.com
Tue Nov 18 13:25:15 UTC 2008


കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍വവിജ്ഞാന കോശം മലയാളം
വിക്കിപീഡിയയിലേക്കെത്തുന്നതിനെ എന്തുകൊണ്ടും സ്വാഗതം ചെയ്യേണ്ടതാണ്.
ഒന്നാമതായുള്ള കാരണം ഇതു വളരെക്കാലം കൊണ്ട് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്
നിര്‍മ്മിച്ചതാണന്നെതാണ്. രണ്ടാമതായി ഇതു വിവര സമ്പുഷ്ടവും ആധികാരികവുമാണ്. ഇതു
റഫറന്‍സായി കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മാത്രമല്ല സര്‍വവിജ്ഞാന
കോശത്തിന്റെ ഇപ്പോഴുള്ള വായനക്കാരും ഇതുപയോഗിക്കുന്ന വായനശാലകളും
പള്ളിക്കുടങ്ങളും അടുത്ത വോള്യം സര്‍വവിജ്ഞാന കോശം എന്ന നിലയില്‍ നമ്മുടെ
മലയാളം വിക്കിപീഡിയൈലേക്ക് വരാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണം. സാംസ്കാരിക
വകുപ്പിന് പത്രപരസ്യം കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. ഓണ്‍ലൈന്‍
വിക്കിപീഡിയയുടെ പ്രാധാന്യവും സര്‍ക്കാരിന്റെ മലയാളം യൂണികോഡ് ഇനിഷ്യേറ്റീവും
കൂടി പരാമര്‍ശിക്കുന്ന പരസ്യമായാല്‍ നന്ന്. പിന്നെ നമുക്ക് ശാസ്ത്ര സാഹിത്യ
പരിഷത്ത്, അക്ഷയ, മറ്റ് ശാസ്ത്ര സാമൂഹിക സംഘടനകളുമായും പ്രചരണ പദ്ധതികളില്‍ കൈ
കോര്‍ക്കാം.

2008/11/17 MANJITH JOSEPH <manjithkaini at gmail.com>

> സര്‍‌വ്വവിജ്ഞാനകോശം ഉള്ളടക്കം വിക്കിപീഡിയയ്ക്കു നല്‍കുന്നു എന്നത് ജിമ്മി
> വെയില്‍‌സിനെ സുഖിപ്പിക്കാനുള്ള ഭംഗിവാക്കാണ്. പബ്ലിക്ക് ഡൊമെയ്നില്‍
> ആക്കിയാല്‍ അത് ആര്‍ക്കും എടുത്തുപയോഗിക്കാമെന്നോര്‍ക്കണം. ഷിജു പറഞ്ഞ
> രണ്ടാമത്തെ നിര്‍ദ്ദേശം‌പോലെ 'സര്‍വ്വ' ഉള്ളടക്കം ഗ്രന്ഥശാലയിലേക്കു
> മാറ്റുകയാണ് നമുക്ക് നല്ലത്. സര്‍ക്കാര്‍ വിജ്ഞാനകോശത്തിലെ പലലേഖനങ്ങളിലും
> അതതുകാലത്തെ സര്‍ക്കാരുകളുടെ പക്ഷപാതിത്തം കടന്നുകൂടിയിട്ടുണ്ട്. ചിത്രങ്ങള്‍
> പലതും കേരളത്തിലെ മിക്ക പുസ്തകങ്ങളിലും എന്നതുപോലെ ലൈസന്‍സുകള്‍ മാനിക്കാതെ
> കോപ്പിയതാകാനാണു സാധ്യത. ഈ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ലേഖനങ്ങള്‍ അപ്പാടെ
> വിക്കിപീഡിയയിലേക്ക് ചേര്‍ക്കുന്നത് നന്നല്ല.
>
> 2008/11/17 Jesse Francis <gtalkjesse at gmail.com>
>
>> ഞായറാഴ്ച്ച മനോരമേലെ ഫ്രീസോഫ്റ്റ് സെമിനാറിന്റെ റിപ്പോര്‍ട്ടിലും
>> ഉണ്ടാരുന്നു....
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Manjith Kainickara
> http://manjithkaini.blogspot.com/
> http://flickr.com/photos/manjithkaini/
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10
& web admin of http://urjasamrakshanam.org

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"

Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081118/833b9ed9/attachment.htm 


More information about the Wikiml-l mailing list