congrats!!!
On 12/16/12, Kevin Siji <kevinsiji(a)gmail.com> wrote:
claps
2012/12/16 Shiju Alex <shijualexonline(a)gmail.com>
>
> നവംബർ രണ്ടാം വാരം തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോൾ മലയാളം സർവ്വകലാശാല
> വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച തരപ്പെടുമോ എന്ന്
> ശ്രമിച്ചിരുന്നു. പലർ വഴിയായി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടി.
അദ്ദേഹത്തെ
> വിളിച്ചപ്പോൾ മലയാളം വിക്കിപീഡിയയിൽ
പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ
> തന്നെ അദ്ദെഹം കൂടിക്കാഴ്ചക്ക് സമ്മതം തന്നു. അദ്ദേഹം തന്നെ മാസ്കറ്റ്
> ഹൊട്ടലിന്റെ ലോബിയിൽ വെച്ച് കാണാം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
>
> ഞാൻ 10 പണിയൊടെ മാസ്കറ്റ് ഹോട്ടലിലിൽ എത്തി. അദ്ദേഹം മറ്റൊരു പ്രധാന
> മീറ്റിങ്ങിനു പുറപ്പെട്ട വഴിക്ക് മാസ്കറ്റ് ഹോട്ടലിൽ വന്നു. ഞങ്ങൾ ലോബിയിൽ
> വെച്ച് കണ്ടു. അദ്ദേഹത്തെ കണ്ടപ്പോൾ ചന്ദനലേപ സുഗന്ധം എന്ന ഗാനമാണ് എന്റ
> മനസ്സിലൂടെ പൊയത്. പക്ഷെ അദ്ദേഹത്തിന്റെ സമയം വളരെ വിലപ്പെട്ടതായതിനാൽ ആ
വിധ
> കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയാൻ ഞാൻ
നിന്നില്ല. അദ്ദേഹത്തിനു
വളരെ
> തിരക്കുതന്നെയാണ്. മലയാളം സർവ്വകലാശാല. ശബരിമല
സ്പെഷ്യൽ ഓഫീസർ ഇതുമായി
> ബന്ധപ്പെട്ട് ഞാൻ കൂടെയുണ്ടായിരുന്ന 45 മിനിറ്റിനുള്ളിൽ തന്നെ കുറഞ്ഞത് 4-5
> ഫോൺ കോളെങ്കിലും അദ്ദേഹത്തിനു വന്നു. അതിനാൽ തന്നെ മറ്റ്
> കുശലാന്വേഷണങ്ങൾക്ക്
> ഞാൻ തുനിഞ്ഞില്ല.
>
> ചെറിയ പരിചപ്പെടുത്തലിനു ശേഷം ഞാൻ നേരിട്ട് മലയാളം വിക്കി സംരംഭങ്ങൾ
> പരിചയപ്പെടുത്താൻ ആരംഭിച്ചു. എന്റെ ലാപ്ടൊപ്പിൽ നിന്നു തന്നെ നേരിട്ട്
> സംഗതികൾ അദ്ദേഹത്തെ കാണിക്കുകയായിരുന്നു ചെയ്തത്.
>
> മലയാളം വിക്കിപീഡിയയെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ഇന്ത്യൻ
വിക്കിപീഡിയകളുമായി
> താരതമ്യം ചെയ്യുമ്പോൾ വിവിധ
ഗുണനിലവാരമാനകങ്ങളിൽ മലയാളം മുൻപന്തിയിൽ
> നിൻക്കുന്ന കാര്യം അദ്ദെഹം കെട്ടിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. ഒപ്പം
മലയാളം
> വിക്കിപീഡിയയ്ക് പ്രതിമാസം 25 ലക്ഷത്തിനടുത്ത്
പേജ് വ്യൂ ഉണ്ട് എന്ന
കാര്യവും
> അദ്ദേഹത്തിനറിയാം എന്നത് എന്നെ
അത്ഭുതപ്പെടുത്തി.
>
> ഗ്രന്ഥശാലയെ പരിചയപ്പെടുത്തിയത് അത്യധികം സന്തൊഷത്തൊടെയാണ് അദ്ദേഹം
കേട്ടത്.
> ഇതിനകം അതിൽ ചെർത്ത കൃതികളുടെ പട്ടിക
കാണിച്ചപ്പോൾ അദ്ദേഹം
അത്ഭുതപ്പെട്ടു.
> ഒപ്പം തന്നെ ഒരിക്കൽ സേർച്ച് വഴി
ഗ്രന്ഥശാലയിലെ
>
ധർമ്മരാജ<http://ml.wikisource.org/wiki/Dharmaraja>എന്ന കൃതിയിൽ
എത്തപ്പെട്ട
> കാര്യം അദ്ദെഹം സൂചിപ്പിച്ചു (അദ്ദേഹം അതിനായി
> ഉപയോഗിച്ച തിരച്ചിൽ പദം ഊഹിച്ചു ഞാനും അത്ഭുതപ്പെട്ടു). ഒപ്പം ഗ്രന്ഥശാലയിൽ
> ചേർക്കാവുന്ന കൃതികളുടെ ലൈസൻസിനെ കുറിച്ച് സംസാരിച്ചപ്പോൾ,
> ജീവിച്ചിരിക്കുന്നവരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കിയാൽ
വിക്കിഗ്രന്ഥശാലയിൽ
> ചെർക്കാമല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും
ചെയ്തു. (അദ്ദേഹത്തിന്റെ
> ഏതെങ്കിലും കൃതി അങ്ങനെ മാറ്റാമോ എന്ന് ചൊദിക്കണം എന്നുണ്ടായിരുന്നു :))
>
> അതേ പോലെ വിക്കിനിഘണ്ടുവിൽ ബഹുഭാഷകളുടെ ഉപയോഗവും അദ്ദേഹത്തെ ആകർഷിച്ചു.
>
> വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ,
> വിക്കിപാഠശാല, ഇനി തുടങ്ങാനിരിക്കുന്ന മലയാളം വിക്കി വോയേജ്
> ഇതിനെകുറിച്ചൊകെയും മലയാളത്തിൽ അതിന്റെ പ്രാധാന്യവും അദ്ദേഹത്തിനു
> മനസ്സിലായി.
>
> എനിക്ക് ലഭിച്ച മുക്കാൽമണിക്കൂർ സമയം ഉപയൊഗിച്ച് വിവിധ മലയാളം
> വിക്കിസംരംഭങ്ങളുടെ ചെറിയ ഒരു ആമുഖം കൊടുക്കാൻ ഞാൻ ശ്രമിച്ചു. ഒപ്പം
പുതുതായി
> തുടങ്ങുന്ന മലയാളം സർവ്വകലാശാലയുടെ വിവിധ
പ്രവർത്തങ്ങളിൽ എവിടെയൊക്കെ
മലയാളം
> വിക്കിസംരംഭങ്ങളെ ഉൾപ്പെത്താൻ സാധിക്കുമെന്ന്
നോക്കാൻ അഭ്യർത്ഥിക്കുകയും
> ചെയ്തു.
>
>
> അതിനുശെഷം രണ്ട് മൂന്നു തവണ ഫൊണിലും മെയിൽ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്.
> പത്താം വാർഷികത്തിനു 23നു എറണാകുളത്ത് പങ്കെടുക്കാൻ ശ്രമിക്കാം എന്ന് അതിനെ
> കുറിച്ച് സൂചിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.
>
>
> അദ്ദേഹവുമായി ഇതിനകം സംസാരിച്ചതിൽ നിന്നും മറ്റും മനസ്സിലാകുന്നത് കെ.
> ജയകുമാറിനു മലയാളം വിക്കിസംരംഭങ്ങളെകുറിച്ചുള്ള പ്രാഥമികമായ
അറിവൊക്കെയുണ്ട്
> എന്നാണ്. ഇനി അത് അടുത്ത തലത്തിലേക്കും
സഹകരണത്തിലേക്കും കൊണ്ടു പോകേണ്ടത്
> എറണാകുളത്ത് 23നു അദ്ദേഹവുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ ആണ്. അതിനു
> എറണാകുളത്ത് അദ്ദെഹവുമായി സംവദിക്കുന്നവർക്ക് കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
>
> *ഓഫ്*: കൂടിക്കാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഒരു കാര്യത്തിൽ മാത്രം എനിക്ക് നിരാശ
> തോന്നി. അത്രയ്ക്ക് അടുത്ത്കിട്ടിയിട്ടും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ
എടുക്കാൻ
ഇപ്പോഴും
അദ്ദേഹത്തിന്റെ ചിത്രമില്ല. അത് എന്റെ ഭാഗത്ത് നിന്ന്
വന്ന ഒരു വീഴ്ച ആയി പോയി.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Regards,
Kevin
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l