ചില്ല് എന്‍കോഡിങ്ങ് പരാജയം : ഗൂഗിള്‍ റിപ്പോര്‍ട്ട്
<http://technopolitrix.blogspot.com/2013/04/blog-post.html>
http://technopolitrix.blogspot.in/2013/04/blog-post.html
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിരവധി വര്‍ഷം തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ച
ചില്ലക്ഷരങ്ങളുടെ അറ്റോമിക് എന്‍കോഡിങ്ങ് പരാജയമാണെന്ന് ഗൂഗിളിന്റെ
റിപ്പോര്‍ട്ട്. ഈ എന്‍കോഡിങ്ങ് മുന്നോട്ടുവെച്ച മലയാളിയായ സിബു തന്നെയാണു്
ഗൂഗിളിനായി യൂണിക്കോഡിനു സമര്‍പ്പിച്ച ഈ പഠന റിപ്പോര്‍ട്ടും
തയ്യാറാക്കിയിരിക്കുന്നതു്. സിംഹള ഭാഷയിലെ അറ്റോമിക് എന്‍കോഡിങ്ങിനെ
എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച രേഖയിലാണ് മലയാളത്തിലെ ചില്ല് എന്‍കോഡിങ്ങ്
പരാജയമാണെന്നും അതില്‍ നിന്നു പാഠം പഠിക്കണമെന്നും അതേ തെറ്റ്
ആവര്‍ത്തിക്കരുതെന്നും പറയുന്നതു്.
ഈ രേഖ ഇവിടെ <http://www.unicode.org/L2/L2013/13036-chillus-uptake.pdf>ലഭ്യമാണ്
.
യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍ക്കു മാത്രം ലഭ്യമായിരുന്ന ഡോക്യുമെന്റ്
രജിസ്ട്രി <http://www.unicode.org/L2/L-curdoc.htm>അവര്‍ പൊതുജനങ്ങള്‍ക്കു
തുറന്നിട്ടതോടെയാണു് 2013 ജനുവരിയില്‍ സമര്‍പ്പിച്ച ഈ രേഖ പുറത്തുവന്നതു്.
വ്യഞ്ജനം+ചന്ദ്രക്കല്ല+സീറോ വിഡ്ത് ജോയിനര്‍ എന്ന രീതിയില്‍ വര്‍ഷങ്ങളായി
എഴുതിവരുന്ന മലയാളം ചില്ലക്ഷരങ്ങളെ യൂണീക്കോഡ് 5.1 പതിപ്പില്‍ വ്യഞ്ജനവുമായി
ബന്ധമില്ലാത്ത വേറിട്ട ഒരു കോഡ് പോയിന്റ് നല്കി എന്‍കോഡ് ചെയ്യുകയായിരുന്നു.
അതിന്റെ ഫലമായി രണ്ടു രീതിയില്‍ ഓരോ ചില്ലക്ഷരവും എഴുതാമെന്ന സ്ഥിതി
സംജാതമാവുകയായിരുന്നു.
ഗൂഗിളിന്റെ വെബ് കോര്‍പ്പസ്സില്‍ നിന്നും ആണവചില്ലിന്റെ ഉപയോഗമില്ലായ്മ
കാണിക്കുന്ന ഒരു ചാര്‍ട്ട് നല്കിയ ശേഷം രേഖ ഇങ്ങനെ പറയുന്നു .
<http://2.bp.blogspot.com/-imz3G6AiAhI/UW0Fmh4KL9I/AAAAAAAAGXo/62dKBJ27fKQ/s1600/chillu-status.png>
Chart
from L2/13036
മലയാളം കമ്പ്യൂട്ടിങ്ങ് സമൂഹം ആണവചില്ലുകളെ ഇങ്ങനെ തള്ളുമെന്നു
അറിഞ്ഞിരുന്നെങ്കില്‍ ചില്ല് എന്‍കോഡിങ്ങിന് തങ്ങള്‍ മുതിരുമായിരുന്നോ എന്ന്
സംശയമാണെന്നും മലയാളം വിക്കിപീഡിയയും CLDRഉം മാറ്റിനിര്‍ത്തിയാല്‍ ആണവ
ചില്ലുകളുടെ ഉപയോഗം ശുഷ്കമാണെന്നും ഈ രേഖ വ്യക്തമാക്കുന്നു.
ഭാവിയില്‍ ആണവചില്ലുകള്‍ കൂടുതല്‍ ഉപയോഗത്തിലെത്തുമെന്നു ഇവര്‍
പ്രതീക്ഷിക്കുമ്പോള്‍ തന്നെ ഫോണ്ടുകളും റെന്‍ഡറിങ്ങ് എഞ്ചിനുകളും
ടെക്സ്റ്റ്എഡിറ്ററുകളും ഒക്കെ അടക്കം എല്ലാ സോഫ്റ്റ്വെയര്
ഇമ്പ്ലിമെന്റേഷനുകളും സെര്‍ച്ചിങ്ങ് കൊളേഷന്‍ അല്‍ഗോരിതങ്ങളും രണ്ടുതരം
എന്കോഡിങ്ങുകളേയും അനന്തകാലം പിന്തുണക്കേണ്ടിവരുമെന്നും അതേസമയം രണ്ടു
ചില്ലുകളും തമ്മില്‍ കനോനിക തുല്യത യൂണിക്കോഡ് ഡിഫൈന്‍ ചെയ്യാത്തതുകൊണ്ട്
കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും പറയുന്നു . ഇതോടൊപ്പം സീറോ
വിഡ്ത്ത് കാരക്റ്ററുകളെ കൈകാര്യം ചെയ്യുന്നതില്‍ നിരവധി
സോഫ്റ്റ്വെയറുകളിലുള്ള ബഗ്ഗുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ തലവേദന
സൃഷ്ടിക്കുമെന്നും ഗൂഗിളിലെ സിബു ജോണിയും Roozbeh Pournader ഉം ചേര്‍ന്ന്
തയാറാക്കിയഈ രേഖ പറയുന്നു. 2012 നവംബറില്‍ നടന്ന യൂണികോഡ്
കണ്‍സോര്‍ഷ്യത്തിന്റെ UTC #133
<http://www.unicode.org/L2/L2012/12342.htm>എന്ന മീറ്റിങ്ങില്‍ ഇവരോട്
മലയാളത്തിലെ ചില്ലുകളുടെ സ്ഥിതിയെപ്പറ്റി
റിസര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ ഈ രേഖ
തയ്യാറക്കിയതു്. 2011 നവംബറില്‍ സന്തോഷ് തോട്ടിങ്ങല്‍ തയ്യാറാക്കിയ മലയാളം
കമ്പ്യൂട്ടിങ്ങ് സ്റ്റാറ്റസ്സിനെപ്പറ്റിയുള്ള ഈ
രേഖയുടെയും<http://thottingal.in/documents/ReportonMalayalamUnicodeIssues.pdf>
ശ്രീരമണ ശര്‍മ്മ ഇന്‍ഡിക് സ്ക്രിപ്റ്റുകളിലെ എഡിറ്റോറിയല്‍ അപ്ഡേറ്റുകള്
വേണമെന്നാവശ്യപ്പെട്ട് 2012 മെയില്‍ സമര്‍പ്പിച്ച ഈ
രേഖയും<http://www.unicode.org/L2/L2012/12164-ed-update.pdf>മലയാളത്തിലെ
ഇത്തരം പ്രശ്നങ്ങള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
ഗൂഗിളടക്കമുള്ള സൈറ്റൂകളിലും ഗൂഗിളിന്റെ തന്നെ മറ്റു ഉത്പന്നങ്ങളിലും
അറ്റോമിക് അല്ലാത്ത ചില്ലിന്റെ ബഗ്ഗുകള്‍ ഉന്നയിച്ചായിരുന്നു അറ്റോമിക്
എന്‍കോഡിങ്ങ് നടന്നതു്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍, ഈ
പ്രൊഡക്ടുകളില്‍ ജോയിനര്‍ ഉപയോഗിച്ചുള്ള ചില്ലുകള്ക്കു് ഗൂഗീള്‍
ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നു
പറയുന്നു.ചില്ല് എന്‍കോഡിങ്ങ് ചര്‍ച്ച ചെയ്യപ്പെട്ട 2005-2008 കാലത്ത്
ചില്ല്
എന്‍കോഡിങ്ങിനെ എതിര്‍ത്ത് രചന അക്ഷരവേദി നിരവധി സബ്മിഷനുകള്‍ നടത്തിയിരുന്നു.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
ആവശ്യപ്പെട്ടത്<http://www.unicode.org/L2/L2008/08038-smc-unicode51.pdf&g…
എന്‍കോഡിങ്ങ് ഒഴിവാക്കണമെന്നും ഇനി എന്‍കോഡ് ചെയ്യുന്നുണ്ടെങ്കില്‍
രണ്ടുതരം ചില്ലുരൂപങ്ങളും തമ്മില്‍ കനോനിക തുല്യത നടപ്പാക്കണമെന്നും
ആയിരുന്നു. ഇപ്പോള്‍ ഗൂഗിളും സിബു ജോണിയും തിരിച്ചറിഞ്ഞ എല്ലാ പ്രശ്നങ്ങളും
അന്ന് അക്കമിട്ട് ഈ രണ്ട് സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുമുണ്ടായിരുന്നു. ഈ
ഗൂഗിളിന്റെ രേഖയില്‍ തന്നെ ഫോണ്ടുകളും സോഫ്റ്റ്വെയറുകളുകളും നിര്മ്മിക്കുയും
മലയാളം കണ്ടന്റ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയുള്ള വലിയൊരു
സമൂഹം ചില്ല് അറ്റോമിക് ചില്ലുകളെ ഭാഷാപരമായ കാരണങ്ങളാല്‍
എതിര്‍ത്തിരുന്നുവെന്ന് പറയുന്നുണ്ട് . മലയാളം വിക്കിമീഡിയ
പ്രൊജക്റ്റുകളെക്കൊണ്ട് ആണവചില്ലിലേക്ക് നിര്‍ബന്ധിത കണ്വര്ഷന് നടത്തിയാണ്
ഇപ്പോള്‍ ഈ രേഖയില്‍ കാണിക്കുന്നത്ര ആണവചില്ല് ഉപയോഗമെങ്കിലും ഉണ്ടായതും.
2005ല്‍ രചനയുടെ രേഖകളുടെ അടിസ്ഥാനത്തില്‍ ചില്ല് എന്‍കോഡിങ്ങ്
മാറ്റിവെച്ചിരുന്നു. പിന്നീട് ഭാഷാപരവും സാങ്കേതികവുമായ വാദങ്ങള്‍ക്കപ്പുറം
സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കേരള ഐടി മിഷന് , മുഖ്യമന്ത്രിയായിരുന്ന വി.എസ്.
അച്യുതാനന്ദന്റെ ഓഫീസ് , കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ഐടി വകുപ്, സിഡാക്ക്
തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം ഉപയോഗപ്പെടുത്തിയാണ് ആണവ ചില്ല് വാദികള്‍ ചില്ല്
എന്‍കോഡിങ്ങ് നേടിയെടുത്തത് .ആ രേഖകള്‍ യൂണിക്കോഡ് ഇപ്പോള്‍ തുറന്നുകൊടുത്ത
രേഖകളില്‍ കാണാവുന്നതാണു്. ചില്ല് എന്‍കോഡിങ്ങുമായി ബന്ധപ്പെട്ട ഈ ചരിത്ര
രേഖകള്‍ താഴെ കാണുക .
*ചില്ലുചരിതം രേഖകള്‍ *
L2/05-081 <http://www.unicode.org/L2/L2005/05081-chillu-bckgnd.pdf> Chilling
effects of the Chillu: Encoding Problems in Malayalam (background doc) -
relates to PRI #66 Mahesh T Pai 2005-03-17
L2/05-085<http://www.unicode.org/L2/L2005/05085-pri66-fdbk-cibu.pdf>
Encoding
of Chillu forms in Malayalam (PRI #66 feedback) Cibu C. Johny 2005-03-31
L2/05-112 <http://www.unicode.org/L2/L2005/05112-pr-66.html> Public Review
Issue #66, Encoding of chillu forms in Malayalam (background doc) Rick
McGowan 2005-05-03
L2/05-210<http://www.unicode.org/L2/L2005/05210-malayalam.pdf>
Chandrakkala.
Samvruthokaram. Chillaksharam, from the perspective of Malayalam Collation R.
Chitrajakumar , N. Gangadharan 2005-08-05
L2/05-213<http://www.unicode.org/L2/L2005/05213-samvruktokaram.pdf>
Samvruthokaram
and Chandrakkala (accompanies
L2/05-210<http://www.unicode.org/L2/L2005/05210-malayalam.pdf>
) R. Chitrajakumar , N. Gangadharan 2005-08-07
L2/05-214<http://www.unicode.org/L2/L2005/05214-chillu.pdf>
Chillaksharam
of Malayalam Language (accompanies
L2/05-210<http://www.unicode.org/L2/L2005/05210-malayalam.pdf>
) R. Chitrajakumar , N. Gangadharan 2005-08-07
L2/05-236<http://www.unicode.org/L2/L2005/05236-ksitm-chillu.pdf>
Malayalam
Language -- Inclusion of Chillu characters Kerala State IT Mission
2005-08-25
L2/05-246<http://www.unicode.org/L2/L2005/05246-chillu-letter.pdf>
Letter
to Mark Davis from Om Vikas re Malayalam Chillus Om Vikas 2005-09-06
L2/05-307 <http://www.unicode.org/L2/L2005/05307-zwj-zwnj.pdf> ZWJ/ZWNJ
behavior under Indic scripts with special reference to chillu, conjuncts,
etc in Malayalam Rajeev J Sebastian 2005-10-21
L2/05-308<http://www.unicode.org/L2/L2005/05308-malayalam-probs.pdf>
Problems
of Malayalam Encoding in the Indic context (Rachana's response to Malayalam
encoding debate) R. Chitrajakumar , N. Gangadharan 2005-10-21
L2/05-310<http://www.unicode.org/L2/L2005/05310-letter.txt> Rachana
Documents (cover letter for L2/05-307, 308, 309) R. Chitrajakumar 2005-10-21
L2/05-334 <http://www.unicode.org/L2/L2005/05334-chillu-unicode.pdf> Critical
review of Rachana (L2/05-210) and other arguments to encode Malayalam
Chillus Cibu C Johny 2005-10-25
L2/05-354<http://www.unicode.org/L2/L2005/05354-chillu-addendum.pdf>
Chillu
and Semivowel examples (this is an addendum to
L2/05-308<http://www.unicode.org/cgi-bin/GetMatchingDocs.pl?L2/05-308>
) R. Chitrajakumar , N. Gangadharan 2005-10-28
L2/05-372<http://www.unicode.org/L2/L2005/05372-pai-chillu.pdf>
Chillus,
Samvrithokaram and Chandrakkala - A Problem Which is Not Mahesh T. Pai
2005-11-22
L2/05-373<http://www.unicode.org/L2/L2005/05373-malay-report.pdf>
Malayalam
keyboard layout and character encoding. Report of the Government of Kerala
Committee, May 2001 Gov't of Kerala 2005-11-30
L2/06-189<http://www.unicode.org/L2/L2006/06189-chillu-issue.pdf> The
Chillu Issue Govt of India, MIT 2006-05-12
L2/06-190<http://www.unicode.org/L2/L2006/06190-chillu-evidence.pdf>
Annexure
1 - Chillu Evidence, 2 pages Govt of India, MIT 2006-05-12
L2/06-191<http://www.unicode.org/L2/L2006/06191-joiners-idn.pdf>
Report
on the study of IDN with respect to south Indian Languages Govt of India,
MIT 2006-05-12
L2/06-207<http://www.unicode.org/L2/L2006/06207-chillus.pdf> Malayalam
Chillaksharam Eric Muller 2006-05-16
L2/06-218<http://www.unicode.org/L2/L2006/06218-chillu.txt> Malayalam
Chillu Encoding (e-mail to McGowan, Muller, Umamaheswaran, et al) R.
Chitrajakumar 2006-05-19
L2/06-247<http://www.unicode.org/L2/L2006/06247-chilu-name-rev.pdf>
Proposal
to revise names for Malayalam chillus V.S. Umamaheswaran 2006-07-27
L2/06-270 <http://www.unicode.org/L2/L2006/06270-cillu-r.pdf> Cillaksharam
R and a comment on Cillu letter names (L2/06-247) N. Ganesan 2006-08-01
L2/06-296 <http://www.unicode.org/L2/L2006/06296-kerala-letter.html> Letter
to Mark Davis re Malayalam encoding V.S. Achuthanandan 2006-08-10
L2/06-396<http://www.unicode.org/L2/L2006/06396-chillu-wrong.pdf>
Chillu
encoding is wrong R. Chitrajakumar, et al. 2006-11-20
L2/07-012<http://www.unicode.org/L2/L2007/07012-malayalam-kbd.pdf>
Recommendations
of the Committee on Malayalam Character Encoding and Key Board Lay out
Standardization Accepted Gov't of Kerala 2007-01-15
L2/07-031<http://www.unicode.org/L2/L2007/07031-kerala-unicode-letter.pd…
Letter
from Chief Minister Achuthanandan (Kerala) to Mark Davis re Malayalam
Chillu encoding V. S. Achuthanandan 2007-01-30
L2/07-034<http://www.unicode.org/L2/L2007/07034-kerala-invitation.txt>
Workshop
- The Problems in Unicode Encoding of Malayalam N. Sam 2007-01-19
L2/07-035<http://www.unicode.org/L2/L2007/07035-idn-issues.pdf> Atomic
chillus causes spoofing Rajeev J Sebastian 2007-01-30
L2/07-036<http://www.unicode.org/L2/L2007/07036-chillu-comp.pdf>
Malayalam
- Comparison of Chillu Encoding Proposals Cibu C Johny 2007-01-31
L2/07-037<http://www.unicode.org/L2/L2007/07037-dot-reph.pdf>
Malayalam
- Dot Reph Cibu C Johny 2007-01-31
L2/07-041<http://www.unicode.org/L2/L2007/07041-pr96-feedback.pdf>
Malayalam
- PR 96 feedback Cibu C Johny 2007-02-01
L2/07-043<http://www.unicode.org/L2/L2007/07043-pri96.pdf> Public
Review Issue #96 (update) Mark Davis 2007-02-01
L2/07-061<http://www.unicode.org/L2/L2007/07061-pri96-feedback.pdf>
Notes
on PRI #96 Feedback Rajeev J Sebastian 2007-02-06
L2/07-062<http://www.unicode.org/L2/L2007/07062-utc-letter.pdf> Letter
from Rajeev J Sebasian to Mark Davis re Malayalam Encoding Rajeev J
Sebastian 2007-02-06
L2/07-064<http://www.unicode.org/L2/L2007/07064-mohanan-chillu.pdf>
Theoretical
and Practical Aspects of Chillus in Malayalam K P Mohanan 2007-02-06
L2/07-065 <http://www.unicode.org/L2/L2007/07065-chillu.html> Atomic Chillu
Encoding Issue Mahesh Mangalat 2007-02-07
L2/07-066<http://www.unicode.org/L2/L2007/07066-india-letter.txt>
Letter
from Swaran Lata supporting Chillu Encoding Swaran Lata 2007-02-07
L2/07-090 <http://www.unicode.org/L2/L2007/07090-edge-cases-with-chillu.pdf>
Visuals
and corresponding storage representations of the edge cases in Malayalam Cibu
C. Johny 2007-03-07
L2/07-129<http://www.unicode.org/L2/L2007/07129-malayalam.pdf> Changes
related to Malayalam in Unicode 5.1.0 from 5.0 Cibu Johny 2007-04-24
L2/07-173 <http://www.unicode.org/L2/L2007/07173-pri96-backgnd-info.pdf> PR
96: Backgound information for Malayalam Cibu Johny 2007-05-14
L2/07-242<http://www.unicode.org/L2/L2007/07242-chillu-ya.pdf>
Proposal
to encode Malayalam Chillu YA in the UCS Cibu Johny 2007-07-31
L2/07-283<http://www.unicode.org/L2/L2007/07283-n3295-malayalam.pdf>
Proposal
to add three characters for Malayalam to the BMP Michael Everson 2007-08-16
L2/07-393 <http://www.unicode.org/L2/L2007/07393-mala-dot-reph.pdf> Correction
to L2/07-090, L2/07-129 on how Malayalam Chillus used in boundary cases Cibu
Johny 2007-10-18
L2/07-402<http://www.unicode.org/L2/L2007/07402-chillus-grapheme.pdf>
Malayalam
Chillus in grapheme clusters Cibu Johny 2007-10-19
L2/08-020<http://www.unicode.org/L2/L2008/08020-dot-reph.pdf>
Malayalam:
Comparison of Dot-Reph Proposals in 5.1 Cibu Johny, Umesh Nair 2008-01-30
L2/08-038 <http://www.unicode.org/L2/L2008/08038-smc-unicode51.pdf> Atomic
chillu's are Unacceptable Santhosh Thottingal 2008-01-28
L2/08-039<http://www.unicode.org/L2/L2008/08039-kerala-order.pdf>
Malayalam
Script - Adoption of New Script for Use - Orders Issued (1971) Gov't of
Kerala 2008-01-28
L2/08-040<http://www.unicode.org/L2/L2008/08040-mala-cmt.pdf> Comments
on L2/07-402: Malayalam Chillus in Grapheme clusters N. Ganesan 2008-01-28
L2/08-041 <http://www.unicode.org/L2/L2008/08041-mala-reph-with-joiner.pdf>
Malayalam
Reph with ZWJ joiner N. Ganesan 2008-01-28
L2/08-069<http://www.unicode.org/L2/L2008/08069-u51-mala-cmt.pdf>
Comments
on the Malayalam related text in Unicode 5.1.0 K. G. Sulochana 2008-01-28
L2/08-076 <http://www.unicode.org/L2/L2008/08076-malayalam-fdbk.pdf> Malayalam
Feedback from the Online Reporting Form (UTF-8 text version
HERE<http://www.unicode.org/L2/L2008/08076-malayalam-fdbk.txt>
) Rick McGowan 2008-01-29 Not
Numbered<http://thottingal.in/documents/ReportonMalayalamUnicodeIssues.pdf>
Report
on the Issues of Malayalam Language in Unicode Santhosh Thottingal
2011-11-01 L2/12-164
<http://www.unicode.org/L2/L2012/12164-ed-update.pdf> Further
editorial updates for Indic Shriramana Sharma 2012-05-02
L2/13-036<http://www.unicode.org/L2/L2013/13036-chillus-uptake.pdf>
Old
and New Chillus in Malayalam and implications for Sinhala Roozbeh
Pournader, Cibu Johny 2013-01-29
--
"[It is not] possible to distinguish between 'numerical' and
'nonnumerical'
algorithms, as if numbers were somehow different from other kinds of
precise information." - Donald Knuth