വെബ് ഫോണ്ട്സിനോട് ഒരു വിരോധവും ഇല്ല. എന്നാൽ അത് അത്യാവശ്യമുള്ളവർക്ക് മാത്രം കൊടുക്കുക എന്ന ലൈനായിരിക്കണം. എല്ലാവരെയും അടിച്ചേൽപ്പിക്കരുത് എന്നേയുള്ളൂ.


2013/4/21 Adv. T.K Sujith <tksujith@gmail.com>
വിശ്വേട്ടന്‍ പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. അവിടെ ദൃശ്യമായത് ആണവച്ചില്ല് പ്രശ്നമായിരുന്നില്ല. ആണവച്ചില്ല് ചേര്‍ത്താലും ഇല്ലെങ്കിലും വിന്‍ഡോസ് XP യിയില്‍ മലയാളം വായിക്കണമെങ്കില്‍ മലയാളം യുണീകോഡ് ഫോണ്ടുകള്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യണമായിരുന്നു. രാവിലെയുള്ള പൊതുസെഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ  പ്രായോഗിക പരിശീലനത്തിനു മുന്നോടിയായി ഓരോ കമ്പ്യൂട്ടറിലും ഇപ്രകാരം ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ അവിടുത്തെ ലാബ് അസിസ്റ്റന്റുമാര്‍ പറഞ്ഞത് അവര്‍നെറ്റ് വര്‍ക്ക് ഷെയറിംഗ് സംവിധാനമുപയോഗിച്ച് ഫോണ്ടുകള്‍ ‍ഷെയര്‍ ചെയ്യാമെന്നും ഓരോ കുട്ടിയും അവരവരുടെ കമ്പ്യൂട്ടറില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്തോളും എന്നുമാണ്.

എം.സി.എ വിദ്യാര്‍ത്ഥികളുടെ മലയാളം ഫോണ്ടുകളെ സംബന്ധിച്ചും, സോഫ്റ്റ്‌വെയറുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള് ചെയ്യുന്നതിനെ സംബന്ധിച്ചുമൊക്കെയുള്ള പരിജ്ഞാനത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണ,  അവിടെ കുറേ സമയം നഷ്ടപ്പെടുത്തിയതുമാത്രമാണ് മിച്ചം.  ഇവിടെ നമ്മുടെ വീഴ്ചയുമുണ്ട്; എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്ന് കേറേ നാളായി നമ്മള്‍ പറയുന്നണ്ടെങ്കിലും പ്രമുഖമായ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് കോളേജിലെ എഴുപതോളം കമ്പ്യൂട്ടറുകളില്‍ ഒന്നില്‍പ്പോലും  മലയാളം ഫോണ്ടുകളില്ലായിരുന്നു... ഇത് ആ കലാലയത്തിലെ മാത്രം പ്രശ്നമല്ല, ഞാന്‍ പോയ എല്ലാകലാലയത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.

വിക്കിപീഡിയയില്‍ ചില്ല് ചേര്‍ത്ത വെബ്ഫോണ്ടുള്‍പ്പെടുത്തിയിട്ടുണ്ട് എന്നുതന്നെയാണ് എന്റെ ധാരണ. സാങ്കേതികമായി അറിവുള്ളവര്‍ വിശദീകരിക്കുമായിരിക്കും.

സുജിത്ത്

---------- കൈമാറിയ സന്ദേശം ----------
From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 21 Apr 2013 00:16:52 +0530
Subject: Re: [Wikiml-l] Fwd: ചില്ല് എന്‍കോഡിങ്ങ് പരാജയം : ഗൂഗിള്‍ റിപ്പോര്‍ട്ട്

യു.സി. കോളേജിൽ ചില്ലു സംബന്ധമായി ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അവിടത്തെ 60 XP കമ്പ്യൂട്ടറുകളിൽ  നാലോ അഞ്ചോ എണ്ണത്തിൽ സമ്പുഷ്ടയുണികോഡ് ഫോണ്ടുകളായ അഞ്ജലി/രചന/മീര തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. അവിടത്തെ ലാബ് അസിസ്റ്റന്റുകൾക്കു് അവ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല / നെറ്റ്‌വർക്ക് ആക്സസ്സ് തത്സമയം തയ്യാറാക്കാൻ കഴിഞ്ഞില്ല. അതിനാൽ ആ കമ്പ്യൂട്ടറുകളിൽ മാത്രം Arial Unicode എന്ന പഴയ MS ഫോണ്ടുകൾ ദൃശ്യമായി. ആണവചില്ലുകളുടെ കീ കോഡുകൾ റെൻഡർ ചെയ്യാനറിയാത്ത ArialUnicode അതിനുപകരം 'numbered squares' കാണിച്ചു.

ഇതു് ആണവചില്ലിന്റെയോ പുതിയ യുണികോഡ് ഫോണ്ടുകളുടെ തന്നെയോ പ്രശ്നമായിരുന്നില്ല. ഒരു ലോക്കൽ നെറ്റ്‌വർക്കിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ മലയാളം യുണികോഡ് ദൃശ്യമാക്കാൻ അവശ്യമായും വേണ്ടിയിരുന്ന ഘടകങ്ങളുടെ അഭാവമായിരുന്നു.

ആണവചില്ലിനെക്കുറിച്ച് ചർച്ചിക്കുന്ന വിദഗ്ദരിൽ ഒരു നല്ല ഭാഗത്തിനു് ഇതെന്താണു സാധനമെന്നുതന്നെ അറിയില്ലെന്നതാണു് നമ്മുടെ യഥാർത്ഥ പ്രശ്നം.



2013/4/20 Prince Mathew <mr.princemathew@gmail.com>
അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.



വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ ചതുരക്കട്ടകളും മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ മുൻപേകൂട്ടിപ്പോയി ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ നിന്ന് അഞ്ജലിലും മീരയും ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.


വെബ് ഫോണ്ടുകൾ എനേബിൾ ചെയ്യുന്നതിന് ഞാൻ എതിരല്ല. പക്ഷേ എന്താണ് യു.സി. കോളേജിൽ സംഭവിച്ചത്? അഡ്മിൻ പെർമിഷൻ ഇല്ലാതിരുന്നതാണോ പ്രശ്നം? ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ എക്സ്.പിയിൽ ഫോണ്ടുകൾ ഉപയോഗിക്കാൻ പറ്റില്ലേ? അതുപോലെ കുട്ടികൾക്ക് വേണ്ടപോലെ നിർദ്ദേശങ്ങളും പ്രയോജനപ്രദമായ ലിങ്കുകളും കൊടുത്താൽ അവർ തന്നെ വീട്ടിൽ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തോളുമല്ലോ? അതിനൊക്കെയുള്ള സാങ്കേതിക പരിജ്ഞാനം അവർക്കുണ്ടാവില്ലേ? എം.സി.എ വിദ്യാർത്ഥിനികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്  എന്നല്ലേ പറഞ്ഞത്?

2013/4/20 Balasankar Chelamattath <c.balasankar@gmail.com>
ഇത് തീർച്ചയായും അടിയന്തിരമായ് തീരുമാനമെടുക്കേണ്ട ഒരു വിഷയം തന്നെയാണ്. ശരിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ വിക്കി സംരംഭങ്ങൾക്ക് എന്ത് പ്രസക്തി?

Regards,
Balasankar C



2013, ഏപ്രിൽ 19 11:51 PM ന്, Hrishi <hrishi.kb@gmail.com> എഴുതി:

കഴിഞ്ഞ ചര്‍ച്ചയുടെ സമയത്ത്  വിക്കി വെക്കേഷനിലായതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍  പറ്റിയില്ല.
എന്റെ അഭിപ്രായത്തില്‍ ഇത് വളരെ പ്രാധാന്യമുള്ള ഒരു ടൂളാണ്. ഇതില്‍ ഉടനെ തീരുമാനമെടുക്കണം  എന്നാണ് എന്റെ അഭിപ്രായം.


2013/4/18 manoj k <manojkmohanme03107@gmail.com>
കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് ചർച്ചയിൽ എതിർത്ത് വോട്ട് ചെയ്ത ഒരാളെങ്കിലും ഇതിപ്പോൾ അനുകൂലിക്കാനുണ്ടെങ്കിൽ ഞാൻ ഇത് വീണ്ടും ഇത് ചർച്ചയായി പഞ്ചായത്തിൽ ഇടാൻ തയ്യാറാണ്. വെറുതെ ചർച്ചിക്ക് സമയം കളയാനില്ല.
ഐശ്ചികമായിട്ടൊന്നും വേണ്ട. ഇതുപോലുള്ള ഘട്ടങ്ങളിൽ മാനം പോവാതിരിക്കാൻ വേണ്ടി മാത്രം. ഉള്ളിലെവിടെയെങ്കിലും എനേബിൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ വച്ചാൽ മതി. മുമ്പ് ഇവിടെ നടന്ന ഗ്രന്ഥശാലയിലെ കൃതികൾ കോളേജുകളിൽ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട സദാചാരപ്രശ്നത്തേക്കാൾ നാണം കെടുന്നത് ഇതുപോലുള്ള വികൃത മലയാളം വച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമ്പോഴാണ്.

കൂട്ടക്ഷരങ്ങൾ തെറ്റി റെന്റർ ചെയ്യുന്നതിനാൽ ഏത്  ഗ്ലിഫ് ആണ്  അടിക്കുന്നതെന്ന് പോലും ടൈപ്പു ചെയ്യുന്നവർക്ക് തിരുത്തിക്കൊടുക്കാൻ കഴിഞ്ഞില്ലെന്ന് ഖേദപൂർവ്വം അറിയ്ക്കട്ടെ. ക്യാമ്പിൽ പങ്കെടുത്ത മറ്റുള്ളവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി  അവസാനിപ്പിച്ച ഒരു ഉഡായിപ്പ് പരിപാടിയായിരുന്നു യു.സി കോളേജിൽ നടന്നത്. മലയാളം വൃത്തിയായി വായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് വിക്കിപീഡീയ. ആശയങ്ങൾ കുറേ തള്ളിക്കൊടുത്തിട്ട് കാര്യമില്ലല്ലോ. വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ ചതുരക്കട്ടകളും മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ മുൻപേകൂട്ടിപ്പോയി ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ നിന്ന് അഞ്ജലിലും മീരയും ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.

നിങ്ങളീ പരസ്പരം തല്ലൊക്കെ അവസാനിപ്പിച്ച് ഇതിലൊരു തിരുമാനം എടുക്ക്. ഞാനെന്തായാലും ഇതൊക്കെ ഒന്ന് പരിഹരിച്ച ശേഷമേ ഇനി ഇതുപോലൊരു പരിപാടിയ്ക്ക് ഉള്ളൂ.
നന്ദി. നല്ല നമസ്കാരം.

മനോജ്

2013, ഏപ്രിൽ 18 1:08 PM ന്, manoj k <manojkmohanme03107@gmail.com> എഴുതി:


2013, ഏപ്രിൽ 18 12:53 PM ന്, praveenp <me.praveen@gmail.com> എഴുതി:
വിക്ക്മീഡിയയിൽ ചില്ല് പ്രശ്നം നിയന്ത്രണാതീതമായപ്പോൾ നോർമലൈസേഷനുള്ള വേർഷൻ തിരഞ്ഞെടുത്തത് പുതിയതായി എന്നതാവണമല്ലോ ഈ ലിസ്റ്റിൽ ഈ "പടപ്പിന്" പ്രാധാന്യമുണ്ടാവാൻ അനിവാർ കാണുന്ന കാരണം. അക്കാര്യത്തിൽ ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നുതന്നെയാണെന്റെ നിരീക്ഷണം. എന്തായാലും  അതുകൊണ്ട് വിക്കിമീഡിയ സംരംഭങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും, പഴയ ചില്ലുകൾ ഉപയോഗിക്കുന്ന സൈറ്റുകളെ അപേക്ഷിച്ച് വളരെയധികം ഡിവൈസുകളിൽ, മലയാളം വിക്കിമീഡിയ പദ്ധതികൾ ഒരു പ്രശ്നവുമില്ലാതെ കാണാനും കഴിയുന്നുണ്ട്, എന്ന ലക്ഷ്യം അത് സാധിക്കുകയും ചെയ്യുന്നുണ്ട്. :-)

ഇത് ഞങ്ങൾ യു സി കോളേജിൽ പരിപാടിയ്ക്ക് പോയപ്പോൾ അനുഭവിച്ചതാണ്. ഒരു സിസ്റ്റത്തിൽ പോലും വൃത്തിയായി മലയാളം വായിക്കാൻ പറ്റിയില്ല. കാർത്തിക ഫോണ്ടിൽ വികൃതമായ മലയാളം. അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.

അവസാനം, ഉള്ള ഉബുണ്ടു സിസ്റ്റം ഉള്ള കമ്പ്യൂട്ടർ നെറ്റ് കോൺഫിഗേഡ് ചെയ്ത് പണിപ്പെട്ടാണ് കുറച്ച് കുട്ടികൾക്കെങ്കിലും വൃത്തിയായി മലയാളം വായിക്കാൻ കഴിഞ്ഞത് (അതിലാണെങ്കിൽ ചില്ല് ശരിയായി കാണിക്കാത്ത പ്രശ്നവും :P)

മലയാളം വിക്കിപീഡിയയുടെ പുറത്തുള്ള അവസ്ഥകൾ ഇങ്ങനെയൊക്കെയാണ്. ഇതിനുള്ള ഒരു സൊലൂഷൻ ആണ് വെബ്ഫോണ്ട്. ആണവചില്ലിന്റെ പിന്തുണയില്ലാത്തത് കൊണ്ടണല്ലോ അത് ഇമ്പ്ലിമെന്റ് ചെയ്യുന്നതിൽ തർക്കമുണ്ടായത്. ഫോണ്ട് മെയിന്റൈൻ ചെയ്യുന്നവർ അത് കൂടി ഉൾപ്പെടുത്തിയ സ്ഥിതിക്ക് ഇങ്ങനെയുള്ള അവസ്ഥകളിൽ പരിഹാരമെന്നോണം വെബ്ഫോണ്ട് മലയാളം വിക്കിപീഡിയ സംരഭങ്ങൾ എനേബിൾ ചെയ്യാൻ തിരുമാനം അടിയന്തിരമായി നടപ്പാക്കണമെൻൻ വിനീതമായി അപേക്ഷിക്കുന്നു.

--User:Manojk

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
 
 



--
---
Regards,
Hrishi | Stultus
http://stultus.in

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
 
 

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
 
 


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l