മലയാളം വിക്കി സംരഭങ്ങൾക്കായുള്ള മലയാളം വിക്കി പഠന ശിബിരം ബാംഗ്ലൂരിൽ ഇന്ന് നടന്ന വിവരം ഇതിനകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ബാംഗ്ലൂരിലെ മലയാളികൾക്കിടയിൽ നിന്ന് നല്ല പ്രതികരണമാണ് പഠനശിബിരത്തിനു ലഭിച്ചത്. മാതൃഭൂമി, മലയാളമനോരമ, ഇംഗ്ലീഷ് ദിനപ്പത്രമായ ഡി.എൻ.എ. എന്നീ വർത്തമാന പത്രങ്ങൾ ശിബിരത്തെക്കുറിച്ച് വാർത്ത നൽകിയിരുന്നു. ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത് മാതൃഭൂമി പത്രം പരിപാടിക്കു നൽകിയ സഹകരണമാണ്. മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിലും, ബാംഗ്ലൂരിലെ ദിനപ്പത്രത്തിലും ശിബിരത്തെക്കുറിച്ച് വിശദമാ‍യ വാർത്ത നൽകിയതു കാരണം ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു് ഫോണിൽ വിളിക്കുകയും, മെയിൽ അയക്കുകയും ചെയ്തു.

മലയാളം വിക്കി പഠനശിബിരത്തിൽ ഷിജു അലക്സ്,അനൂപ്,രമേശ്, രാജേഷ്‌ ഒടയഞ്ചാല്‍,ജിതേഷ്,നവീൻ,ടിനു ചെറിയാന്‍‌, ഫിലിപ്പ് ടിജു,പ്രതീഷ് എസ്‌,ശ്രീജിത്ത്,ശ്രീധരൻ ടി.പി.,അനു ലക്ഷ്മണൻ,അരുൺ എന്നീ ഉപയോക്താക്കളും മാധ്യമം ദിനപ്പത്രത്തിന്റെ പ്രതിനിധിയായി സിജു ജോർജ്ജും പങ്കെടുത്തു.
 
പരിപാടിയുടെ അവലോകനം താഴെക്കൊടുക്കുന്നു

പഠനശിബിരത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ.

വിക്കിപീഡിയയുടെ ചരിത്രവും വിവിധ സഹോദരസംരംഭങ്ങളേയും ഷിജു അലക്സ് വിശദമായി പുതിയ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തി. ഇതില്‍ പ്രധാനമായും താഴെപ്പറയുന്നവ അടങ്ങിയിരുന്നു.

  1. എന്താണ് വിക്കിപീഡിയ?
  2. എന്തിനാണ് വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്?
  3. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?
  4. മലയാളം വിക്കിപീഡിയയുടെ ലഘുചരിത്രം
  5. സഹോദരസംരഭങ്ങള്‍


മലയാളം വിക്കിപീഡിയയില്‍ എങ്ങനെ എഴുതുന്നതിനെക്കുറിച്ച് വിശദമായി അനൂപ്, രമേശ് എന്നിവര്‍ വിശദീകരിച്ചു. ഇതില്‍ പ്രധാനമായും താഴെപ്പറയുന്നവ വിഭാഗങ്ങൾ വിശദീകരിച്ചു.

  1. എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം,
  2. മലയാളം വിക്കിപീഡിയയിലെ താളിന്റെയും, സമ്പർക്ക മുഖത്തിന്റെയും ഘടന
  3. എങ്ങനെ ലേഖനം തുടങ്ങാം,
  4. എങ്ങിനെ തിരുത്തിയെഴുതാം,
  5. എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം
  6. മുകളിൽ വിവരിച്ച വിഭാഗങ്ങളുടെ തത്സമയ അവതരണം.

പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഷിജു അലക്സ്, അനൂപ്, രമേശ് എന്നിവര്‍ മറുപടി പറഞ്ഞു.


പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളിൽ മിക്കവരും ട്വിറ്ററിലൂടെ ശിബിരത്തിന്റെ അപ്‌ഡേറ്റുകൾ നൽകിക്കൊണ്ടിരുന്നു. അതിന്റെ കണ്ണി ഇവിടെ

ഇതു പോലെയുള്ള പഠനശിബിരങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനും, ഇന്ത്യക്കും പുറത്തും സംഘടിപ്പിക്കുന്നത് വിക്കിപീഡിയ സംസ്കാരത്തെയും, മലയാളം വിക്കിപീഡിയയെയും മലയാളികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനു സഹായകരമാകും. ഇതിനായി മലയാളം വിക്കിപീഡിയയിലെ സജീവരായ ഉപയോക്താക്കൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതു കൂടാതെ ഇത്തരം പരിപാടികൾ എവിടെയെങ്കിലും സംഘടിപ്പിക്കുവാൻ താല്പര്യമുണ്ടെങ്കിൽ അതും ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കുവാൻ താല്പര്യം.

വിക്കിപീഡിയ പഠന ശിബിരം നടത്തുന്നതിന് വേദിയും, ഇന്റർനെറ്റ് തുടങ്ങിയ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്തന്ന സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി ബാംഗ്ലൂരിലെ പ്രവർത്തകരോട് ഈ അവസരത്തിൽ ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

അനൂപ്

2010/3/17 Anoop <anoop.ind@gmail.com>
പ്രിയരെ,
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി നടത്തണം എന്നതു്.  വളരെ നാളുകളായി ആലോചനയിലുള്ള ആക്കാദമി എന്ന കൂട്ടായ്മ ഈ വരുന്ന മാർച്ച് 21-ന്‌ ബാംഗ്ലൂർ കണ്ണിംഗ്‌ഹാം റോഡിലുള്ള സി.ഐ.എസ്. ഓഫീസിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

എന്ത്: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും

എപ്പോൾ: 2010 മാർച്ചു് 21, വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
എവിടെ: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കണ്ണിം‌ഗ് ഹാം റോഡ്, ബാംഗ്ലൂർ.

കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക.

ബാംഗ്ലൂർ വിക്കി അക്കാദമിയെക്കുറിച്ച് ബാംഗ്ലൂരിലുള്ള നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുവാനും അവരെ പങ്കെടുപ്പിക്കുവാനും ശ്രമിക്കുമല്ലോ?

--
With Regards,
Anoop P
www.anoopp.in




--
With Regards,
Anoop P
www.anoopp.in