സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയിൽ ഒരു താൾ  തുടങ്ങിയാൽ നാളെ ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാൾ ടൈപ്പ് സെറ്റ് ചെയ്ത് പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.



On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith <tksujith@gmail.com> wrote:

വളരെ നന്ദി അനിലേട്ടാ,
സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക നിര്‍മ്മാണം
തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം സൃഷ്ടിച്ചിരുന്നു...

ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ ഉള്‍ച്ചേര്‍ക്കുക...
വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം  എന്നോമറ്റോ ഉള്ള ഒരു താള്‍ തുടങ്ങുക....
അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള് അത്രയൊന്നും വിശദമായി കൊടുക്കേണ്ടതില്ലെന്നാണ്
എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍ മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.

പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍ നില്‍ക്കുന്ന വിധം
പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
മുഴുവന്‍ എഴുതി തീര്‍ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍ കയറ്റണം...


Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം

ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍ സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്  www.atps.in/വിക്കിപുസ്തകം.odt എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.

- അനില്‍

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l