സുഹൃത്തുക്കളേ,

വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.  Gallery - ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributions ഉപയോഗിച്ചോ താങ്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.

ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും
1. എവിടെ നിന്ന് ലഭിച്ചു (source) സ്വയമെടുത്തതാണെങ്കില്‍ "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും
2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)
എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ


എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org