എനിക്കങ്ങനെ തോനുന്നില്ല. തുടക്കക്കാർക്ക്‌ (അതായത്‌ സിസ്റ്റത്തിൽ ഫോണ്ട്‌ സന്നിവേശിപ്പിക്കാൻ പോലും അറിയാത്തവർക്ക്‌ ) അല്ലേ ഇതാവശ്യം? ഫോണ്ടു മാറ്റിക്കളിക്കണമെന്നുള്ളവർക്ക്‌ ബ്രൗസറിന്റെ ഫോണ്ട്‌ മാറ്റിക്കളിച്ചാൽ പോരേ?

പിൻകുറിപ്പ്‌ : കോളേജിൽ നിന്ന് കയറുമ്പോഴാണു് ശരിക്കും വെബ്‌ഫോണ്ടിന്റെ ആവശ്യകത മനസ്സിലാകുന്നത്‌. അഡ്മിൻ പവറില്ലാത്തതിനാൽ ഫോണ്ട്‌ സന്നിവേശിപ്പിക്കാൻ കഴിയാറില്ല. ചിതറിയ അക്ഷരങ്ങളുമായി മല്ലിടുന്നത്‌ അൽപം പാടുള്ള പരിപാടിയാണു്. :)

On 19 Nov 2012 20:05, "praveenp" <me.praveen@gmail.com> wrote:
വെബ് ഫോണ്ട്സ് ഇന്റർഫേസ് അനാവശ്യമായി സങ്കീർണ്ണമാണെന്നെപ്പോഴും പോലെ ഇപ്പോഴും എന്റെ അഭിപ്രായം. ആദ്യം തന്നെ ലോകത്തുള്ള ഭാഷയത്രയും നൽകേണ്ട കാര്യമില്ല. സത്യത്തിൽ മലയാളത്തിനൊന്നും വെബ്‌ഫോണ്ട്സേ നൽകേണ്ട കാര്യമില്ല. ഫോണ്ടുമാറ്റി കളിക്കേണ്ടവർക്ക് മാത്രം എടുക്കാവുന്ന ഐച്ഛികമാക്കണം അത് എന്നെന്റെ അഭിപ്രായം.

On Monday 19 November 2012 04:24:04 PM IST, Akhil Krishnan S wrote:
വിക്കിഡാറ്റയുടെ 'ഭാഷാ ക്രമീകരണങ്ങളും വെബ്‌‌ ഫോണ്ട്സ് എംബഡിങ്ങും' നന്നായിട്ടുണ്ട്.
പെട്ടെന്ന് ഭാഷ തിരഞ്ഞെടുക്കാനും  ഓരോരോ ഭാഷയ്ക്കും  സിസ്റ്റം ഫോണ്ടാണോ വെബ്‌‌ഫോണ്ടാണോ
ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കാനും കഴിയും.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l