സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിൽ ഇന്ന് ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം നടക്കുന്നു. ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പും, അനുബന്ധ വിഷയങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ചേർക്കുകയും, പൊതു തിരഞ്ഞെടുപ്പുമായി സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ യജ്ഞത്തിന്‍റെ ലക്ഷ്യം. കൂടാതെ, പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച് അനവധി വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സമകാലികവും, സത്യസന്ധവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും തിരുത്തൽ യജ്ഞത്തിന്‍റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

വിക്കിപ്രവർത്തകരെ കൂടാതെ, വിക്കിപീഡിയയെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാം.

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, ലോക്‌സഭാ നിയോജകമണ്ഡലങ്ങളുടെ ലേഖനങ്ങൾ, ലോക്‌സഭാ അംഗങ്ങളുടെ ലേഖനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ ഈ യജ്ഞത്തിന്‍റെ ഭാഗമായി എഴുതാം.

കൂടുതൽ വിവരങ്ങൾക്ക് യജ്ഞത്തിന്റെ ആസൂത്രണ താൾ[1] സന്ദർശിക്കുകയും താങ്കളുടെ പേര് ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാവുകയും ചെയ്‌യാം.[2]

[1]. Event Page
[2]. Register as Participant

സസ്നേഹം,
ജിനോയ്

[[User:Gnoeee]]

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!