പ്രശ്നം അതല്ല പ്രവീണെ,

ഞാന്‍ ഒരു ദിവസം 50-100 പടങ്ങള്‍ ചിലപ്പോള്‍ എടുക്കാറുണ്ട്. അതില്‍ കുറേ എണ്ണം വിക്കിക്ക് അനുയോജ്യമായിരിക്കും. പടങ്ങള്‍ എടുത്ത ഉടനെ അത് വിക്കിയിലേക്ക് കയറ്റുന്നത് എന്നെ സംബന്ധിച്ച് എളുപ്പമാണ്, എന്നാല്‍ അത് ആര്‍ക്കൈവില്‍ വക്കുകയും ലേഖനത്തിനാവശ്യം വരുമ്പോള്‍ തപ്പിയെടുക്കുകയും ചെയ്യുക എന്നത് ദുഷ്കരവും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്.  കുറേ കാലമായി കോമ്മണ്‍സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്‍ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.