ഇത് ജുനൈദിനു അറിയാം എന്ന് കരുതുന്നു. ജുനൈദായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തത്.





2011/8/24 Murali Paramu <ipmurali@kssp.org>
വളരെ നന്ദി ഷിജു, ഇക്കാര്യം അറിയിച്ചതിനു്.
ഇ-സ്പീക്ക് മലയാളത്തിനുവേണ്ടി എങ്ങിനെയാണ് ചിട്ടപ്പെടുത്തുകയെന്നാര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരിക.
ഉബുണ്ടു 11.04 - ല്‍ ഇ-സ്പീക്ക് ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തു, ഇംഗ്ലീഷ് വായിക്കുന്നുണ്ട്.
-മുരളി.

2011/8/22 sugeesh | സുഗീഷ് * <sajsugeesh@gmail.com>


2011/8/22 sugeesh | സുഗീഷ് * <sajsugeesh@gmail.com>
വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍


2011/8/22 Shiju Alex <shijualexonline@gmail.com>
പ്രിയ മലയാളം വിക്കിമീഡിയ സ്നേഹികളെ,

മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ഒരു അസാധരണ സംഭവം നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. 4 മത് വിക്കി പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്ത എല്ലവര്‍ക്കും ഈ സംഭവം അറിയാം. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണു് ഈ കുറിപ്പ്.


2011 ഫെബ്രുവരിയില്‍ കാസര്‍ഗോഡ് അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനായ സത്യശീലന്‍ മാഷിന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. അവരുടെ സ്കൂളില്‍ മലയാളം വിക്കിപീഡിയ ഇ-സ്പീക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയൊഗിച്ച് കേള്‍ക്കുമ്പോള്‍/വായിക്കുമ്പോള്‍ ചില്ലക്ഷരം വരുന്നിടത്ത് പ്രശ്നം ഉണ്ടാകുന്നു എന്നും, അതിനാല്‍ വായന ശരിക്ക് നടക്കുന്നില്ല എന്നും ആ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണം എന്നും സൂചിപ്പിച്ചായിരുന്നു ഫോണ്‍ കാള്‍. ചില്ലുപ്രശ്നം എന്ന് പറഞ്ഞപോഴേ ഇ-സ്പീക്കില്‍ 5.1 ചില്ലിനു സപ്പോര്‍ട്ട് ഇല്ലാത്തതു കൊണ്ട് വന്ന പ്രശ്നം ആണെന്ന് പിടികിട്ടി. പക്ഷെ അത് വരെ മലയാളം വായിക്കാന്‍ ഇ-സ്പീക്ക് എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലാരുന്നു. സന്തോഷും കൂട്ടരും വികസിപ്പിച്ച ധ്വനി ആയിരുന്നു ഞങ്ങളുടെ അറിവില്‍ യൂണിക്കോഡ് മലയാളം വായിക്കുന്ന ഏക സൊഫ്റ്റ്‌വെയര്‍. അതിനാല്‍ തന്നെ സത്യശീലന്‍ മാഷിന്റെ മെയില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി.

അദ്ദേഹത്തിന്റെ ഫോണ്‍കോളിനു ശേഷം ജുനൈദും, തച്ചന്‍ മകനും, ഞാനും കൂടെ ഇ-സ്പീക്കിന്റെ പ്രധാന ഡെവലപ്പറുമാരിലൊരാളായ ജോനാഥാന്‍ ഡുഡിങ്ടണിനെ ബന്ധപ്പെടുകയും അദ്ദേഹവുമായി ചേര്‍ന്നു് ചില്ലു പ്രശ്നവും അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട വേരെ ചില പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി. കുറച്ച് ആഴ്ചകള്‍ക്കകം തന്നെ സത്യശീലന്‍ മാഷ് ഞങ്ങളെ വിളിച്ച് പുതിയ അപ്‌ഡേറ്റോടെ ഇ-സ്പീക്കും മലയാളവുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് അറിയിച്ചു.


അതിനുശേഷം മലയാളം വിക്കിപ്രവര്‍ത്തകരുടെ 4-മത് പ്രവര്‍ത്തക സംഗമം കണ്ണൂരില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചപ്പോള്‍ സത്യശീലന്‍ മാഷിനെ വിളിച്ച് അന്ധവിദ്യാലയത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മലയാളം വിക്കിപീഡിയ ഉപയൊഗാനുഭവത്തെക്കുറിച്ച് ഒരു സെഷന്‍ നടത്തിക്കണം എന്ന് തീരുമാനിച്ചു. പക്ഷെ അദ്ദേഹം പരിപാടിക്കു വന്നപ്പോഴാണൂ് ഞങ്ങള്‍ ശരിക്കും ഞെക്കിയത്. കാരണം സത്യശീലന്‍ മാഷും കാഴ്ചശക്തി ഇല്ലാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം സഹപ്രവര്‍ത്തകരായ വേറെ ചില അദ്ധ്യപകരും (അവരും കാഴ്ചശക്തി ഇല്ലാത്തവരായിരുന്നു) കൂടെ വന്നിരുന്നു. സത്യശീലന്‍ മാഷിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ മകനായ നളിനും കൂടെ വന്നിരുന്നു.

ഈ വിക്കിസംഗമം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ (കേരളത്തിനു പുറത്തു നിന്നും) 80ഓളം വിക്കിപീഡിയര്‍ സംബന്ധിച്ചു. വിക്കിമീഡിയ ഫൗണ്ടേഷനില്‍ നിന്നു് ബിഷാക, ഹിഷാം, ടോറി റീഡ് എന്നിവരും പങ്കെടുത്തിരുന്നു. സംഗമത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ താളില്‍ ഉണ്ട്. കുറച്ച് പടങ്ങള്‍ ഈ താളിലും ഉണ്ട്. സംഗമത്തെ കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഒരു പോസ്റ്റ് ഇവിടെ കാണാം.


സമ്മേളനത്തില്‍ കുറെയധികം പരിപാടികള്‍ ഉണ്ടായിരുന്നു എങ്കിലും, സത്യന്‍ മാഷിന്റെ മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ക്ലാസ്സും അനുഭവം പങ്കിടലും ആയിരുന്നു പരിപാടികളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച സംഗതി.  മലയാളം വിക്കിമീഡിയനായ അജയ് കുയിലൂര്‍ സത്യന്‍ മാഷിന്റെ സെഷന്‍ വീഡിയോയില്‍ ആക്കുന്നതിനു് പ്രത്യേക ശ്രദ്ധ വെച്ചു. പ്രസ്തുത വീഡിയോ നിങ്ങളുമായി പങ്കു വെക്കുന്നു.

വീഡിയോ കണ്ണി ഇവിടെ: http://www.youtube.com/watch?v=gr1T3HeBTvU ഏതാണ്ട് 9 മിനിറ്റ് ദൈര്‍ഘ്യം ആണു് ഈ വീഡിയോയ്ക്കുള്ളത്. ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അജയ്, ഗിരീഷ് മോഹന്‍, ജിതിന്‍ എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. തയ്യാറെടുപ്പ് ഇല്ലാതിരുന്നതിനാല്‍  വീഡിയോയുടെ നിലവാരം അല്പം കുറവാണൂ് എന്ന പ്രശ്നം സദയം ക്ഷമിക്കുമല്ലോ.

സത്യശീലന്‍ മാഷ് മലയാളം വിക്കിപീഡിയയില്‍ ഉള്ള ഒരു നാവിഗേഷനല്‍ ഫലകത്തെ പ്രത്യെകം അഭിനന്ദിച്ചു. അതുപയോഗിച്ചാണു് അവരില്‍ പലരും പലരും ലേഖനങ്ങളിലേക്കും എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫലകം 2008ല്‍ മലയാളം വിക്കിമീഡിയനായ സാദിക്ക് ഖാലിദ് ഉണ്ടാക്കിയപ്പോള്‍ ഇത് ഏത് വിധത്തില്‍ ആര്‍ക്ക് ഉപയോഗപ്പെടും എന്ന് ഞങ്ങളില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇന്ന് അത് ഞങ്ങള്‍ മനസ്സില്‍ പൊലും കരുതാത്ത ചിലര്‍ക്ക് ഉപയോഗപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. വിക്കിപീഡിയയിലെ നിങ്ങളുടെ സംഭാവനകള്‍ ഒന്നും തന്നെ വൃഥാമായി പൊകുന്നില്ല എന്ന യാഥാര്‍ഥ്യത്തെ ഇത് ഒരിക്കല്‍ കൂടെ വിളിച്ചോതുന്നു. 2007-ല്‍ vadavosky എന്ന മലയാളം ബ്ലോഗര്‍ ഒരു പോസ്റ്റില്‍ കുറിച്ചിട്ട വാചകം ഒന്ന് കൂടി എടുത്ത് എഴുതട്ടെ:

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍, അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.

സത്യന്‍ മാഷിന്റെ സെഷന്റെ വീഡിയോ ഇവിടെ http://www.youtube.com/watch?v=gr1T3HeBTvU

ആശംസകളോടെ

ഷിജുഅലക്സ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
surat, gujarat
09558711710



--
sugeesh
surat, gujarat
09558711710

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l