വിജ്ഞാനകോശം അതേ പോലെ മാറ്റം . ഉദാഹരണത്തിനു ബ്രിട്ടാണിക്കയിലെ പബ്ളിക്ക് ഡൊമനില്‍ ആയ പതിപ്പ (1911ലെ) അതേ പോലെ ഇമ്ഗ്ള്:ഈഷ് വിക്കിഗ്രന്ഥശാലയില്‍ ഉണ്ട്. അതു തന്നെയാണു വിക്കിഗ്രന്ഥശാലകൊണ്ടുള്ള ഉദ്ദേശവും. ഗ്രന്ഥങ്ങളുടെ ശേഖരണം.

ശബ്ദതാരാവലി പോലുള്ള ഗ്രന്ഥങ്ങളും അതേ പോലെ (തെറ്റുകള്‍ ഉണ്ടെന്കില്‍ അതടക്കം) വിക്കി ഗ്രന്ഥശാലയിലാണു വരേണ്ടത്. അതിനെ മെച്ചപ്പെടുത്തിയെടുക്കുന്ന സംഗതികള്‍ വിക്ഷ്ണറിയിലും.

ചുരുക്കത്തില്‍ വിക്കിഗ്രന്ഥശാലയെ ഒരു ഗ്രന്ഥശാലയോടു തന്നെ ഉപമിക്കാം. ഗ്രന്ഥശാലയിലെ ലക്ഷക്കണക്കിനു പുസ്തകങ്ങളീല്‍ ഒരു ചെറിയ വിഭാഗം മാത്രമാണു റെഫറന്സിനു വേണ്ടി ഉപയോഗിക്കുന്ന വിജ്ഞാനകോശങ്ങള്‍. (ഏറ്റവും സജീവമായ റെഫറന്സിനു വേണ്ടി വിക്കിപീഡിയ എന്ന വിക്കി) വേറൊരു ചെറിയ വിഭാഗം ആണു നിഘണ്ടുക്കള്‍ (സജീവമായ നിഘണ്ടുവിനു വേണ്ടി വിക്ഷ്ണറി എന്ന വിക്കി), വേറൊരു വിഭാഗമാണു പഴഞ്ചൊല്ലുകള്‍ ശെഖരിക്കുന്ന പുസ്തകങ്ങള്‍ (സജീവമായ ചൊല്ലുകള്ക്ക് വേണ്ടി വിക്കിചൊല്ലുകള്‍ എന്ന വിക്കി) അങ്ങനെ അങ്ങനെ ഓരോ വിക്കിയും. എല്ലാ വിക്കികളുടേയും കേന്ദ്രവിക്കിയായി വിക്കിഗ്രന്ഥശാലയെ സന്കല്പ്പിക്കാം.  (പക്ഷെ നമുക്ക് അതു വിക്കിപീഡിയയാണു : കാരണം ഏറ്റവും കൂടുതല്‍ നമുക്ക് ആവശ്യം വേണ്ടത് വിജ്ഞാനകോശമാണു)   

വിക്കിയിപീഡിയിലേക്കുള്ള സര്‍വ്വവിജ്ഞാനകോശത്തിലെ കണ്ടെന്റിന്റെ ശേഖരണം, നിലവിലുള്ള ചില ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക അല്ലെന്കില്‍ ഇല്ലാത്ത ചില ലേഖനങ്ങള്‍ തുടങ്ങുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. കണ്ടെന്റ് അതേ പോലെ ഉപയോഗിക്കാന്‍ പറ്റുന്നത് ഗ്രന്ഥശാല്യില്‍ മാത്രമാണു. പക്ഷെ ചിത്രങ്ങളുടെ ലൈസന്സ് നിര്‍വചിക്കാതെ വിക്കിപീഡിയയിലും വിക്കിഗ്രന്ഥശാലയിലും അപ്‌‌ലോഡിംങ്ങ് പറ്റില്ല. ചുരുക്കിപറഞ്ഞാല്‍ ഇതിനെക്കുറിച്ച് വളരെ അവ്യക്തമായൊരു ചിത്രമാണു ഇപ്പോള്‍ ഉള്ളത് 

ഷിജു




2008/11/17 Anoop <anoop.ind@gmail.com>
വിജ്ഞാനകോശം അതേപോലെ ഗ്രന്ഥശാലയിലേക്ക് മാറ്റുമ്പോള്‍ അതു കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഇല്ലാതെ വരും. വിക്കിയില്‍ ലേഖനങ്ങളായി ചേര്‍ക്കുമ്പോള്‍ ലേഖനത്തിനും, ചിത്രത്തിനും പകര്‍പ്പവകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും നിലനില്‍ക്കപ്പെടുകയും ചെയ്യും.
അനൂപ്

2008/11/17 Challiyan <challiyan@gmail.com>

ഉള്ളടക്കം ചേര്‍ത്താലും അത് അനുനിമിഷം തിരുത്തപ്പെടുകയും ചെയ്യുമല്ല്ലോ.
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
With Regards,
Anoop
anoop.ind@gmail.com

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l