2013/6/28 സുനിൽ (Sunil) <vssun9@gmail.com>
ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടത്, മീര ഡീഫോള്‍ട്ടായി കൊടുത്തുകൊണ്ടാണോ അതോ സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ടാക്കിയോ? നിലവില്‍ വിക്കിപീഡിയയില്‍ നിന്നുള്ള ബഗ് സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ടായി നല്‍കാനാണ്. മലയാളത്തിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പിന്തുണ കുറവാണെന്ന് പറഞ്ഞ് ഡെവലപ്പര്‍മാര്‍ തട്ടിക്കളയുന്നത് ഇതിനെത്തന്നെയാണ്.

അങ്ങനെയല്ല സുനില്‍ . വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും. ഇല്ലെങ്കില്‍ വെബ്ഫോണ്ട് ലോഡ് ചെയ്യും. അതു് വിക്കിപ്പീഡിയ വൃത്തിയായി കാണാന്‍ വേണ്ടിയാണു്. അതില്‍ ഒരു പര്‍ട്ടിക്കുളര്‍ ഫോണ്ടു് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചു് നേരത്തെ ഇവിടെ വിശ്വപ്രഭ എഴുതിയതുപോലെ, font dimension Vs CSS standard പ്രശ്നം ചൂണ്ടിക്കാട്ടി സ്പെസിഫിക്‍ ആയ ബഗ് റെയ്സ് ചെയ്യാം. അതല്ല, വെബ്ഫോണ്ട് ഒരു കാരണവശാലും ലോഡ് ചെയ്യേണ്ട, സിസ്റ്റത്തിലുള്ള ഫോണ്ടു് ഏതായാലും അതുമതി എന്നുള്ളവര്‍ക്കു് അതു് സെറ്റ് ചെയ്യാനും കുക്കിയുടെ സഹായത്തോടെ തുടര്‍ന്നു് ആ സിസ്റ്റത്തില്‍ നിന്നു് ആരു് എപ്പോ പേജ് ലോഡ് ചെയ്താലും, പിന്നീടു് explicit ആയി മാറ്റുന്നിടം വരെ, ആ സിസ്റ്റത്തിലെ ഫോണ്ടു് ഉപയോഗിച്ചുമാത്രം display ചെയ്യാനും കഴിയണം. ഇവിടെ പക്ഷെ നിങ്ങളുടെയെല്ലാം വാദം, ഫോണ്ടു് സെറ്റ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം, അവരവര്‍ക്കിഷ്ടമാകുന്ന ഫോണ്ടു് സെറ്റ് ചെയ്തോട്ടെ എന്നാണു്. അതറിയാന്‍ വയ്യാത്ത യൂസര്‍, സിസ്റ്റത്തിലുള്ളതു് പഴയ ഏരിയല്‍ യൂണിക്കോഡായാല്‍ പോലും അതില്‍ കണ്ടോട്ടെ എന്നും. അതു് വെബ്ഫോണ്ട്സിന്റെ പര്‍പ്പസിനെ തന്നെ തകര്‍ക്കുന്ന കാര്യമാണു്. അതു് എത്രമാത്രം നല്ലതാണു്?