സുഹൃത്തുക്കളേ,

    പതിമൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾക്ക് ഇംഗ്ലിഷ് വിക്കിപീഡിയയിൽ പ്രാതിനിധ്യം നൽകുവാനായി 22 ഏപ്രിൽ മുതൽ ഇംഗ്ലിഷ് വിക്കിപീഡിയയിൽ തിരുത്തൽ യജ്ഞം നടത്തുന്നു. ഇന്നത്തെ കണക്കുകൾ പ്രകാരം 53 എം.എൽ.എ മാർക്ക് ഇംഗ്ലിഷ് വിക്കിപീഡിയയിൽ ലേഖനങ്ങളില്ല. ആകെ അംഗസംഖ്യയുടെ 37 ശതമാനത്തോളമാണിത്. 

ഇംഗ്ലിഷ് വിക്കിപീഡിയയിൽ ലേഖനമെഴുതാൻ താല്പര്യമുള്ള എല്ലാവരെയും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി സസ്നേഹം ക്ഷണിക്കുന്നു. എല്ലാ മെംബർമാരെയും സംബന്ധിച്ച ധാരാളം വിവരങ്ങൾ കേരള നിയമസഭയുടെ വെബ്സൈറ്റിലുണ്ട് [1]. നിയമസഭാ അംഗങ്ങളെക്കുറിച്ചാണ് എഴുതുന്നതെന്നതുകൊണ്ട് ലേഖനത്തിന്റെ ശ്രദ്ധേയതയെപ്പറ്റിയും വ്യാകുലപ്പെടേണ്ടതില്ല. മറ്റ് ലേഖനങ്ങളെ അപേക്ഷിച്ച് ജീവചരിത്ര ലേഖനങ്ങൾ എഴുതുന്നത് താരതമ്യേന എളുപ്പവുമാണ്. ഇംഗ്ലിഷ് വിക്കിപീഡിയയിൽ ലേഖനമെഴുതി പരിചയമില്ലാത്തവർക്ക് എഴുതിത്തുടങ്ങാൻ ഇത് മികച്ച അവസരമാണ്. ലേഖനങ്ങൾ എഴുതാൻ ആവശ്യമായ സഹായം പദ്ധതി താളിലുണ്ട്. 

എല്ലാവരും ഈ തിരുത്തൽ യജ്ഞത്തിൽ പങ്ക് ചേർന്ന്, പതിമൂന്നാം നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും ഇംഗ്ലിഷ് വിക്കിപീഡിയയിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തിരുത്തൽ യജ്ഞത്തിന്റെ പദ്ധതി താൾ ഇവിടെ കാണാം : https://en.wikipedia.org/wiki/Wikipedia:Kerala_Legislative_Assembly_Edit-a-thon




[1]​http://www.niyamasabha.org/codes/members.htm

നന്ദി,
നത



--
Dr. Netha Hussain
​Doctoral Student
Department of Clinical Neurology and Physiology
Sahlgrenska Academy
University of Gothenburg, Sweden​

Blogs : nethahussain.
​wordpress
.com

swethaambari.wordpress.com