എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പൊന്നോണാശംസകൾ.
പ്രിയപ്പെട്ടവരെ,
ഈ ഓണത്തിന് നമ്മുക്ക് ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും വിക്കിയിൽ ചേർത്താലോ…!
2016-ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും നടത്തിയ
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതി ഓർമ്മയുണ്ടോ? അന്ന് വിക്കിയിൽ ആയിരത്തോളം വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ ചേർത്തിരുന്നു.
ഈ വർഷം മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ
വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന ഒരു വിക്കിപദ്ധതി ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.
ലക്ഷ്യം:
- ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുക അല്ലെങ്കിൽ നിലവിലുള്ളവ മെച്ചപ്പെടുത്തുകയും കൂടാതെ ഓണവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
- ആവശ്യമായ പ്രസ്താവനകൾ ചേർത്തു വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുകയും / മെച്ചപ്പെടുത്തുകയും ചെയ്യുക.
- ഓണവിഭവങ്ങളുടെ ശേഖരം സൃഷ്ടിക്കുക/അപ്ഡേറ്റ് ചെയ്യുക. പരമ്പരാഗത ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, സ്വതന്ത്ര ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
- വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.
പരിപാടി: